റോമാ 14: 10 – 13
മത്താ 25: 1 – 13
‘ …’

ദൈവത്തിന്റെ മുൻപിൽ എല്ലാറ്റിനും കണക്കു ബോധിപ്പിക്കേണ്ട ഒരു ദിനം ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ നൽകുന്ന സുവിശേഷലേഖന ഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. വിളക്കിനൊപ്പം എണ്ണയും കരുതിയവർ അതായത് ഒരുങ്ങിയിരുന്നവർ കർത്താവിനൊടൊപ്പമായി. അന്ത്യദിനത്തിൽ കർത്താവിനൊപ്പം ആയിരിക്കുവാൻ തക്കവിധം ഒരുക്കമുള്ളവരായിരിക്കുക. യജമാനൻ വരാൻ വൈകുമെന്നോർത്ത് തന്നിഷ്ടം പോലെ ജീവിക്കുന്നവർ അവസാന നാളിൽ നിരാശാരാകും. കർത്താവ് എപ്പോൾ വന്നാലും കാരുണ്യത്തിന്റെ മനോഭാവത്തിൽ ജീവിക്കുന്നവർ അവനോടൊപ്പം വിരുന്നിനിരിക്കും എന്നതിന് യാതൊരു സംശയവും വേണ്ട. അതിനാൽ പ്രിയമുള്ളവരെ സത്പ്രവൃത്തികളാകുന്ന നമ്മുടെ വിളക്കിൽ കാരുണ്യമാകുന്ന എണ്ണ ഒരിക്കലും വറ്റിപോകാതിരിക്കട്ടെ. അതിനുള്ള കൃപ സദാ തന്റെ ജീവിതത്തിൽ കാരുണ്യം കാത്തു സൂക്ഷിച്ച പ.അമ്മ നമ്മുക്ക് നൽകട്ടെ. ആമ്മേൻ…