കോഴിക്കോട് : ഇലക്ഷന്‍ സമയത്ത് മറ്റ് വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കൂടത്തായി കേസ് ഇപ്പോള്‍ പുറത്തുവരാന്‍ കാരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്‌ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍.
കൂടത്തായിയിലെ ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്തയാളാണ് മുല്ലപ്പള്ളിയെന് കോടിയേരി. മുല്ലപ്പള്ളി പറയും പോലെ അവരെ അറസ്റ്റ് ചെയ്യാതിരുന്നെങ്കില്‍ നല്ല ‘ജോളി’ ആകുമായിരുന്നു. അറസ്റ്റ് ചെയ്തില്ലായിരുന്നങ്കില്‍ രണ്ട് പേരെ കൂടി അവര്‍ കൊല്ലുമായിരുന്നു എന്നാണ് എസ്.പി പറഞ്ഞതെന്നും കോടിയേരി പറയുന്നു.