കൊച്ചി: മരടിൽ നിയമം ലംഘിച്ചു ഫ്ളാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിർമാണ കന്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെയാണു ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.കൂടുതൽ ചോദ്യം ചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന. അഴിമതി നിരോധന നിയമപ്രകാരമാണു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ച ആൽഫ വെഞ്ച്വേഴ്സ് ഉടമ പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നതു ബുധനാഴ്ചത്തേക്കു മാറ്റി.
മരടിൽ നിയമം ലംഘിച്ചു ഫ്ളാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസ് : മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
