ഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗം ദുര്‍ബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി.”സാമ്പത്തികവളര്‍ച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകള്‍ വെച്ചുനോക്കുമ്ബോള്‍ സമീപഭാവിയില്‍ സമ്പത്ത് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായെന്നും എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു എന്നും’ അദ്ദേഹം പറഞ്ഞു.സാമ്ബത്തിക രംഗം അടുത്തൊന്നും പഴയരീതിയിലേക്ക് മടങ്ങിവരുമോ എന്നതിനെപ്പറ്റി ഉറപ്പൊന്നും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായതിന് പിന്നാലെയാണ് അഭിജിത്തിന്റെ പ്രതികരണം.
അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ, മൈക്കിള്‍ ക്രീമര്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ളോയാണ് അഭിജിതിന്റെ ജീവിത പങ്കാളി. ആഗോള തലത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്നതിന് വേണ്ടിയുളള പദ്ധതികള്‍ക്ക് രൂപം നല്‍കിയതാണ് സമ്മാനത്തിന് അര്‍ഹമാക്കിയത്. 58കാരനായ അഭിജിത് ബാനര്‍ജി, കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നുമാണ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ സാമ്പത്തിക രംഗം ദുര്‍ബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി…
