വാർത്തകൾ
🗞🏵 *ദേവികുളം മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാർ പൊലീസ് കേസെടുത്തു.* വംശീയ ലഹളയുണ്ടാക്കുംവിധം പ്രസ്താവന നടത്തിയതിനാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിൽ പത്രസമ്മേളനിടെയായിരുന്നു പരാമർശം. മൂന്നാർ ഇക്കാ നഗർ സ്വദേശി ബിനു പാപ്പച്ചൻ നൽകിയ പരാതിയിൽ ആണ് നടപടി.
🗞🏵 *ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്ന് ഒാര്‍ത്തഡോക്സ് സഭ.* ഉപതിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. സഭയുടെ നിലപാട് എന്ന രീതിയില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സഭയുടെ നിലപാട് വിശ്വാസികള്‍ക്ക് കൃത്യമായി അറിയാം. അതനുസരിച്ച് വിശ്വാസികള്‍ വോട്ടുചെയ്യുമെന്ന് സഭാ വക്താവ് അറിയിച്ചു.
🗞🏵 *സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്‍സണിന്റെ (17) ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.*
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെനിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും സന്ദർശിച്ചു.* ഗാന്ധിനഗറിലെ വസതിയിലെത്തിയാണ് സന്ദർശിച്ചത്. അരമണിക്കൂറോളം വസതിയില്‍ ചെലവഴിച്ച രാഷ്ട്രപതി ഹീരാ ബെനിന്‍ ആയൂര്‍ ആരോഗ്യസൗഖ്യം നേര്‍ന്നു.
🗞🏵 *അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു.* ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ ഉറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർത്തത്.
🗞🏵 *റഫാൽ കരാറിലെ അഴിമതി വീണ്ടും ഉയർത്തി രാഹുൽ ഗാന്ധി.* മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ ആയുധമായ റഫാൽ രാഹുൽ വീണ്ടും ഉയർത്തിയത്. റഫാൽ കരാറുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്ക് ഇപ്പോൾ കുറ്റബോധമുണ്ടെന്ന് രാഹുൽ പറഞ്ഞു. റഫാലിൽ കളവ് നടന്നതായി രാജ്യത്തെ ജനങ്ങൾക്കെല്ലാം അറിയാം. പ്രധാനമന്ത്രി ഇടപാടിൽ ഇടപെടുന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമായ കുറിപ്പ് എഴുതി. ഇതിൽ തെറ്റായ കാര്യങ്ങൾ നടക്കുന്നതുകൊണ്ടാണത്- രാഹുൽ പറഞ്ഞു.
🗞🏵 *നെതർലൻഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി.* തിങ്കളാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ നെതർലൻഡ് രാജാവിനെയും രാജ്ഞിയേയും വിമാനത്താവളത്തിൽ സ്വീകരിച്ചു. വില്യം അലക്സാണ്ടറുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപാരം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടക്കും.
🗞🏵 *പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി.* അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറ്കടറുടെ നടപടി.
🗞🏵 *ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* എംജി സർവകലാശാലയിൽ നടന്ന അദാലത്തിന്റെ പേരിൽ മന്ത്രി ജലീലിൽ ഇടപെട്ട് മാർക്കിൽ ക്രമക്കേട് നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
🗞🏵 *മാർക്കുദാനവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *വീട് തന്റെ പേരിൽ എഴുതി നൽകിയില്ലെന്ന കാരണത്താൽ മകൻ വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.* കേസിലെ പ്രതിയായ മകൻ സുനിൽകുമാറിനെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ച സുഹൃത്തും ഓട്ടോഡ്രൈവറുമായ കുട്ടൻ ആണ് പിടിയിലായത്.
🗞🏵 *ജമ്മു കാഷ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.* തിങ്കളാഴ്ച ഉച്ചയോടെയാണ് പോസ്റ്റ് പെയ്ഡ് മൊബൈല്‍ സർവീസുകൾ പുനഃസ്ഥാപിച്ചത്.
🗞🏵 *മന്ത്രി കെ.ടി. ജലീലിനെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എംജി സർവകലാശാല.* ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ച് വരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എംജി സർവകലാശാല വിസി സാബു തോമസ് പറഞ്ഞു. സിൻഡിക്കേറ്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മഹാരാഷട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നേതാക്കളെ വരിഞ്ഞുമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)*. എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചു. സാന്പത്തിക ക്രമക്കേഡ് കേസിലാണ് പ്രഫുൽ പട്ടേലിനും നോട്ടീസ് അയച്ചിരിക്കുന്നത്.
🗞🏵 *കുളത്തൂരിൽ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തു.* സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂരിലെ ഫർണിച്ചർ കടയിൽ നിന്നാണ് നോട്ടുകൾ പിടിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
🗞🏵 *ദുബായ് ഡാന്‍സ് ക്ലബ് മാനേജരുടെ ഒത്താശയോടെ ഡാന്‍സറായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.* 23 വയസുകാരിയ ബംഗ്ലാദേശ് യുവതിയെയാണ് മയക്കുമരുന്ന ചേര്‍ത്ത ജ്യൂസ് നല്കി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രണ്ട് പേര് പീഡിപ്പിച്ചത്. പീഡന രംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദുബായ് നിശാ ക്ലബിലെ സ്ഥിരം ഡാന്‍സറായ യുവതിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്.
🗞🏵 *അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ എം.ഡി ജോയ് തോമസ് ഇരട്ട ജീവിതം നയിച്ചിരുന്നതായി കണ്ടെത്തല്‍.* ലോക്കപ്പില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ പെഴ്സണല്‍ അസിസ്റ്റന്റിനെ വിവാഹം കഴിക്കാന്‍ 2015 ല്‍ ഇസ്ലാംമതം സ്വീകരിച്ചതായി തോമസ് സമ്മതിച്ചു. ഇയാള്‍ക്ക് പൂനെയില്‍ രജിസ്റ്റർ ചെയ്ത ഒമ്പത് ഫ്ളാറ്റുകൾ പോലീസ് കണ്ടെത്തി. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എച്ച്ഡിഎല്ലിന്റെ പ്രൊമോട്ടർമാരായ രാകേഷ് വാധവൻ, മകൻ സാരംഗ്, ബാങ്കിന്റെ മുൻ ചെയർമാൻ വാര്യം സിംഗ് എന്നിവരും 4,355 കോടി രൂപയുടെ പിഎംസി ബാങ്ക് വഞ്ചനക്കേസിൽ തോമസിനൊപ്പം അന്വേഷണം നേരിടുന്നുണ്ട്.
🗞🏵 *കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ.* ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിൽ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.
🗞🏵 *”മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ”? രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ.* സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയെ കുറിച്ച് ഇത്തരത്തിലൊരു ചോദ്യം ചോദിച്ച് വിദ്യാര്‍ത്ഥികളെ കുഴപ്പിച്ചത്.
🗞🏵 *ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നല്കി കേരള പോലീസ് നല്കിയ ഓപ്പറേഷന് പി. ഹണ്ടില്‍ ഇതുവരെ 12 ഓളം പേരാണ് പിടിയിലായത്.* അധോലോകം, നീലക്കുറിഞ്ഞി, അലമ്പന് തുടങ്ങി മലയാളികള്‍ നിയന്ത്രിക്കുന്ന അശ്ലീല ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് അശ്ലീല വീഡിയോകള്‍ പ്രധാനമായും പ്രചരിപ്പിച്ചത്.നീലക്കുറിഞ്ഞി എന്ന ഗ്രൂപ്പില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ടെലഗ്രാമിന്റെ പോളിസി പ്രകാരം ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം 2 ലക്ഷമാണ്. പരിധി കഴിഞ്ഞെങ്കിലും ഈ ഗ്രൂപ്പില്‍ അംഗത്വം നേടാന്‍ മലയാളി യുവാക്കളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്.
🗞🏵 *തുടർച്ചയായ നാലാം ദിനത്തിലും സംസ്ഥാനത്തെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു.* പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് . കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഇതേ നിരക്കിൽ തന്നെയായിരുന്നു വ്യാപാരം. കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളിൽ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ്ണവില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വ്യാപാരം.
🗞🏵 *സീറോ മലബാർ സഭയ്ക്കായി വത്തിക്കാനിൽ സ്ഥാപിതമായ പ്രൊക്യൂറയുടെ നവീകരിച്ച ഭവനം ‘ദോമൂസ് മാർ തോമ’യുടെ വെഞ്ചരിപ്പിനും ഉദ്ഘാടനത്തിനും നിരവധി മെത്രാന്മാരും വൈദികരും സസ്യസ്തരും വിശ്വാസികളും സാക്ഷികളായി.* ഇന്നലെ രാവിലെ 9.30-ന് ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിയിൽ മുഖ്യകാർമികനായി.
🗞🏵 *മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം സീറോ മലബാർ സഭയിലെ മുഴുവൻ മെത്രാന്മാരും, ഇന്ത്യയെ പ്രതിനിധീകരിച്ചു* വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും തൃശൂർ എംപി ടി.എൻ. പ്രതാപനും സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിനു മലയാളികളും വിശുദ്ധിയുടെ ഈ പുണ്യനഗരത്തിൽ കൊച്ചുകേരളംതന്നെ ഒരുക്കിയിരുന്നു.
🗞🏵 *രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാന്പത്തിക വിദഗ്ധനുമായ പരകല പ്രഭാകർ.* ദി ഹിന്ദു ദിനപത്രത്തിൽ “എ ലോഡ്സ്റ്റാർ ടു സ്റ്റിർ ദ ഇക്കോണമി’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണു പ്രഭാകറിന്റെ ഉപദേശങ്ങളും മുന്നറിയിപ്പുകളും.
🗞🏵 *ആനക്കൊന്പ് കേസിൽ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ.* ഒന്നാം പ്രതിയായി കുറ്റപത്രം സമർപ്പിച്ചതു തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസികപീഡനമാണു നടക്കുന്നതെന്നും മോഹൻലാൽ മറുപടി സത്യവാങ്മൂലത്തിൽ കോടതിയിൽ വ്യക്തമാക്കി.
🗞🏵 *മറിയം ത്രേസ്യായുടെ നാമകരണ ചടങ്ങിന് ഭാരതത്തെ പ്രതിനിധീകരിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെങ്കിലും പാപ്പയുടെ ഭാരതസന്ദര്‍ശനം ചര്‍ച്ചയായില്ല.* ഇക്കാര്യം വി. മുരളീധരന് തന്നെയാണ് വെളിപ്പെടുത്തിയത്.
🗞🏵 *മുന്നോക്ക വിഭാഗത്തിനായി ഇടതുപക്ഷം നല്ലതുചെയ്തെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍.എസ്.എസ്.* മുന്നോക്ക സമുദായങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം സംവരണംപോലും ബോധപൂര്‍വം തടഞ്ഞുവയ്ക്കുന്നു. എന്‍.എസ്.എസിന്റെ ശരിദൂരനിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും നിലപാടില്‍ ആശങ്കയോ അവകാശവാദമോ ഇല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
🗞🏵 *നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യര്‍ ഫൗണ്ടേഷന് പ്രളയ പുനരധിവാസം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ.* 2018ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷന് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആദിവാസി ഗോത്രമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
🗞🏵 *രാജ്യത്തെ ടെലികോം മേഖലയുടെ സാമ്ബത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്മാന് രാകേഷ് ഭാരതി മിത്തല്‍.* ഒരു ലക്ഷം കോടി രൂപയുടെ കടം തീര്‍പ്പാക്കുന്നതിനും ഉയര്‍ന്ന സ്പെക്ട്രം വിലകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണിലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ കടം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.
🗞🏵 *ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ 2020 പരീക്ഷയ്ക്കുള്ള ഓണ്‍ലെന്‍ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം.* ജെഇഇ മെയിന്‍ വെബ്സൈറ്റായ www.jeemain.nta.nic.in-ല്‍ ലോഗിന്‍ ചെയ്ത് ഒക്ടോബര്‍ 20 വരെ തെറ്റുകള്‍ തിരുത്താം.
🗞🏵 *അധികാരത്തിലേറുമ്ബോള്‍ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്കായി നല്‍കിയത്. ഇതില്‍ ഇനി നടപ്പിലാക്കാന്‍ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പങ്കുവെച്ചത്.* ഇതെല്ലാം സര്‍ക്കാരിന്റെ നാലാംവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
🗞🏵 *മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി.* നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന സമിതി ഒഴിവാക്കി. ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.
🗞🏵 *കൂടത്തായി കൊലപാതക പരമ്ബരയില്‍ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.* പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ് റൂറല്‍ എസ്പി സൈമണ്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ കണ്ണൂര്‍ ലാബില്‍ സാമ്ബിള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
🗞🏵 *തരിശുഭൂമിയില്‍ കൃഷിവ്യാപനത്തിനായി വിസിബികള്‍ പുനരുദ്ധരിക്കാന്‍ 8.38 കോടി അനുവദിച്ചു.* ജില്ലയിലെ തരിശുവയലുകള്‍ കൃഷിയോഗ്യമാക്കാന്‍ ഊര്ജിതനടപടികളുമായാണ് ഹരിതകേരളം മിഷന് രംഗത്ത് വന്നിരിക്കുന്നത്.
🗞🏵 *ആചാര സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.* പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റം.
🗞🏵 *ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.* എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനെന്നു സൗരവ് ഗാംഗുലി പ്രതികരിച്ചു.
🗞🏵 *അന്ധതക്ക് തോല്പിക്കാനാകാത്ത ഉള്‍ക്കരുത്തുമായി രാജ്യത്തിന് അഭിമാനമായ പ്രഞ്ജല്‍ പാട്ടീല്‍ ഇനി അനന്തപുരിയുടെ കര്‍മപഥത്തില്‍.* കാഴ്ചശേഷി പൂര്‍ണമായും ഇല്ലാതിരുന്നിട്ടും അര്‍പ്പണ ബോധവും കഠിനാധ്വാനവുംകൊണ്ട് ഐ.എ.എസ് നേടിയ ഈ മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനി തിരുവനന്തപുരം സബ് കലക്ടറായാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ് പ്രഞ്ജല്‍.
🗞🏵 *ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.* ഇന്ത്യയുടേയും ബംഗാളിന്റേയും അഭിമാനമാണ് താങ്കള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായുള്ള താങ്കളുടെ ഭരണകാലഘട്ടം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്സിനായി കാത്തിരിക്കുന്നു. ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ച്ക്കൊണ്ടുള്ള ട്വീറ്റിലാണ് മമത ഇങ്ങനെ പറഞ്ഞത്.
🗞🏵 *കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണസംഘം.* കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ഒരുപക്ഷെ പോലീസ് പിടികൂടുകയാണെങ്കില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടണമെന്ന് ജോളിക്ക് വിദഗ്ധ പരിശീലനം ലഭിച്ചിരിക്കാമെന്ന നിഗമനത്തില്‍ എത്തിനില്‍ക്കുകയാണ് പോലീസ്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ റോയിയുടെമേല് കെട്ടിവെക്കുകയാണ് ജോളി ചെയ്തിരുന്നത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച് പ്രതിരോധിച്ചതോടെയാണ് ജോളി കുറ്റങ്ങള്‍ സമ്മതിച്ചത്.
🗞🏵 *സാമ്ബത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്.* എസ്തര് ഡഫ്ലോ, മൈക്കല്‍ ക്രെമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്കാരം പങ്കിട്ടു.അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര് ഡഫ്ലോ.ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്.
🗞🏵 *നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പരാതിക്കാരിയായ നടി.* കര്‍ശന ഉപാധികളോടെയാണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.ദിലീപിനെ ദൃശ്യങ്ങളെ കാണിക്കാമെന്ന് വ്യക്തമാക്കിയ നടി അവയുടെ പകര്‍പ്പ് നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
🧮🧮🧮🧮🧮🧮🧮🧮🧮🧮🧮
*ഇന്നത്തെ വചനം*
അവന് സിനഗോഗില്‍നിന്ന് എഴുന്നേറ്റ് ശിമയോന്‍െറ വീട്ടിലേക്കു പോയി. ശിമയോന്‍െറ അമ്മായിയമ്മകലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു.
അവന് അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള് എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.
വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈ വച്ച് അവന് അവരെ സുഖപ്പെടുത്തി.
നീ ദൈവപുത്രനാണ് എന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട് അനേകരില്‍നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന് അവ യെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന് അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.
ലൂക്കാ 4 : 38-41
🧮🧮🧮🧮🧮🧮🧮🧮🧮🧮🧮
*വചന വിചിന്തനം*
ലൂക്കാ 4: 38 – 44
ഗലാ 6: 11 – 18
‘മിശിഹാ സ്പർശിക്കുന്നതെല്ലാം ജീവസുറ്റതാകുന്നു’
പത്രോസിന്റെ അമ്മായിയമ്മയുടെ പനിയെ ശാസിക്കുന്ന കർത്താവിനെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പാപം, രോഗം, മരണം എന്നിവയുടെ മേൽ അധികാരമുള്ള മിശിഹാ ഇവയിൽ നിന്നെല്ലാം മനുഷ്യവംശത്തെ വിമോചിപ്പിക്കുന്നു. ഇങ്ങനെ മിശിഹായിൽ നിന്ന്, വിമോചനത്തിന്റെ സൗഖ്യത്തിന്റെ അനുഭവം സ്വീകരിക്കുന്നവർ പുതിയ സൃഷ്ടികളാകുന്നു. മിശിഹായിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാകുന്ന എന്ന് പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. ഇങ്ങനെ പുതിയ സൃഷ്ടിയാകുന്നവന്റെ പ്രത്യേകത എന്താണ്? അവർ സ്വയം മറന്ന് മറ്റുള്ളവരെ സഹായിക്കുന്നവരും ദാസരെപ്പോലെ മറ്റുള്ളവരെ സേവിക്കുന്നവരുമാകും. അവർ പനി വിട്ടുമാറിയ പത്രോസിന്റെ അമ്മായിയമ്മയെപ്പോലെ മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ ഉത്സുകരാകും. പ. അമ്മയെപ്പോലെ ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുക്കലേയ്ക്ക് തിടുക്കത്തിൽ എത്തിച്ചേരുന്നവരാകും. പ്രിയമുള്ളവരെ മറ്റുള്ളവരെ കാര്യമായി കാണുവാൻ തക്കവിധം നാം മിശിഹായാൽ സൗഖ്യപ്പെട്ടവരാണോ? മറ്റുള്ളവർക്കു |വേണ്ടി ജീവൻ ത്യജിക്കാൻ തക്കവിധം നാം പുതിയ സൃഷ്ടികളായോ? ഇതിനായി നമുക്ക് ആഗ്രഹിക്കാം… പ്രാർത്ഥിക്കാം.. അവന്റെ സ്പർശനത്താൽ നമുക്ക് ജീവസുറ്റ വരാകാം. ആമ്മേൻ…
🧮🧮🧮🧮🧮🧮🧮🧮🧮🧮🧮
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*