കോട്ടയം: കൂടത്തായി കൊലപാതകപരമ്പര കേസിൽ പരാതിക്കാരനായ റോജോ നാട്ടിലെത്തി. അമേരിക്കയിലായിരുന്ന റോജോ തിങ്കളാഴ്ച പുലർച്ചയോടെയാണ് നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരിവ വിമാനത്താവളത്തിൽ എത്തിയ റോജോയെ പോലീസ് അകമ്പടിയോടെ കോട്ടയത്ത് എത്തിച്ചു. സഹോദരി റെഞ്ചിയുടെ വൈക്കത്തുള്ള വീട്ടിലേക്കാണ് അദ്ദേഹം പോയത്. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ റോജോ ഹാജരാകുമെന്നാണ് അറിയുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, പിതാവ് പി.ടി. സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ഇവരോട് ഇന്ന് എസ്പി ഓഫീസിലെത്താൻ നി ർദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് അന്വേഷണസംഘം കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തി നിർദേശം നൽകിയത്. ഇരുവർക്കുമെതിരേ ചില വിവരങ്ങൾ ജോളി നൽകിയിട്ടുണ്ട്. കൊലപാതകം ഷാജുവിന് അറിയാമെന്നും പിതാവ് സക്കറിയാസ് പലകാര്യങ്ങളിലും തന്നെ പിന്തുണച്ചിരുന്നുവെന്നുമാണ് ജോളിയുടെ മൊഴി.
കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി….
