സ്റ്റോക്ക്ഹോം: ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി ഉൾപ്പടെ മൂന്ന് പേർ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടു. കോൽക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിൽ പ്രഫസറാണ്.അഭിജിത്തിന്‍റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡുഫ്ലോ, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മിഷേൽ ക്രീമർ എന്നിവരാണ് പുരസ്കാരം പങ്കിട്ടവർ. ആഗോള ദാരിദ്ര നിർമാർജന പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്.
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അഭിജിത്ത് ബാനര്‍ജി. കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്ബത്തിക ശാസ്ത്രജ്ഞനാണ്. ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്.കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1988-ല്‍ അദ്ദേഹം പി.എച്ച്.ഡി നേടി. എസ്തര്‍ ഡഫ്‌ലോ ഫ്രാന്‍സുകാരിയും മൈക്കല്‍ ക്രെമര്‍ യുഎസ് സ്വദേശിയുമാണ്.
ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിക്ക് സാമ്ബത്തിക നൊബേല്‍
