തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി കെ.ടി. ജലീൽ. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് ജലീല്‍ പറഞ്ഞു. സിൻഡിക്കേറ്റ് തീരുമാനങ്ങൾക്ക് ഉത്തരവാദി വൈസ് ചാൻസിലറാണ്. ആരോപണങ്ങൾക്ക് ചെന്നിത്തല തെളിവ് നൽകണമെന്നും ജലീൽ ആവശ്യപ്പെട്ടു.എംജി സർവകലാശാലയിൽ നടന്ന അദാലത്തിന്റെ പേരിൽ മന്ത്രി ജലീലിൽ ഇടപെട്ട് മാർക്കിൽ ക്രമക്കേട് നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.എംജി സർവകലാശാലയിൽ ബിടെക്കിന് അഞ്ചുമാർക്ക് മോഡറേഷൻ നൽകിയ നടപടി വൻക്രമക്കേടാണ്. അദാലത്തിൽ മന്ത്രിയുടെ സ്റ്റാഫംഗം പങ്കെടുത്തു. ഒരു മാർക്ക് ചോദിച്ച കുട്ടിക്ക് അഞ്ച് മാർക്ക് വരെ നൽകാൻ തീരുമാനിച്ചുവെന്നും പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മാര്‍ക്കിലെ ക്രമക്കേട് : ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി കെ.ടി. ജലീൽ….
