വത്തിക്കാൻ സിറ്റി: നിരന്തരം വിളിച്ചപേക്ഷിക്കുക, എപ്പോഴും കൂടെ നടക്കുക, ഇടവിടാതെ നന്ദി പ്രകാശിപ്പിക്കുക-ക്രൈസ്തവ ആത്മീയതയുടെ അടിത്തറ ഇവയായിരിക്കണമെന്നു നാമകരണ പ്രക്രിയകളുടെ തിരുക്കർമങ്ങൾക്കിടയിലെ തിരുവചന വ്യാഖാനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഒറ്റപ്പെടൽ എന്നത് ഇന്നത്തെ സമൂഹത്തിന്റെ തിന്മയാണെന്നും ഒരുമിച്ചു യാത്രചെയ്യുകയാണ് ഈ തിന്മയ്ക്ക് ഒരു പ്രതിവിധിയെന്നും മാർപാപ്പ ഓർമപ്പെടുത്തി.
സുഖപ്പെട്ടശേഷം നന്ദി പ്രകാശിപ്പിക്കാനായി തിരിച്ചുവന്ന കുഷ്ഠരോഗിയുടെ മനോഭാവം നാമെല്ലാവരും സ്വന്തമാക്കണം. വിശുദ്ധിയോടെ ഉറക്കെ വിളിച്ചപേക്ഷിച്ചാൽ ദൈവം കേൾക്കും. ദുഃഖങ്ങൾ ഒളിച്ചുവയ്ക്കാതെ തുറന്നു പ്രാർഥിക്കുന്നവരാകണം നാം. പ്രാർഥന സ്വർഗത്തിന്റെ വാതിലും ഹൃദയത്തിന്റെ മരുന്നുമാണെന്നും പാപ്പ ാ പറഞ്ഞു.കുഷ്ഠരോഗികൾ ഒരുമിച്ചാണ് ക്രിസ്തുവിന്റെ അരികിലേക്കെത്തിയത്. വെല്ലുവിളികളുടെ ഈ ലോകത്തു നാം ഒരുമിച്ചു യാത്ര ചെയ്യണം. വിശ്വാസമെന്നത് ഈ ഒരുമിച്ചുനടക്കലാണ്. ഈ യാത്രയിൽ നന്ദി പ്രകാശിപ്പിക്കുന്ന ഒരു ഹൃദയം സ്വന്തമാക്കുവാൻ നമുക്കു കഴിയണം. ഈനന്ദി പറയൽ ഒരു മര്യാദ മാത്രമല്ല, ദൈവകൃപ നമ്മിലേക്കൊഴുകുന്ന വഴികൂടെയാണെന്നു മാർപാപ്പ ഓർമപ്പെടുത്തി.
വിളിച്ചപേക്ഷിക്കുക, കൂടെ നടക്കുക, നന്ദി പ്രകാശിപ്പിക്കുക: മാർപാപ്പ
