താനും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഫോർ ലൂസി ക്യാമ്പെയ്നിന്‍ തുടക്കക്കാരിലൊരാളും മാനന്തവാടി രൂപ താ കാര്യാലയം തകർക്കണമെന്ന് വാട്സപ്പ് സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്ത മേരി സിജ്നി.
ഒരു സെലിബ്രിറ്റിയായി മാറുക മാത്രമായിരുന്നു സി. ലൂസിയുടെ ഏക ലക്ഷ്യം.മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള കഴിവ് അവർക്കില്ല.സിസ്റ്ററിന് നീതി ലഭിക്കാൻ എന്ന വ്യാജേന ഞങ്ങൾക്ക് പിന്നാലെ വന്നവർക്ക് നിഗൂഡമായ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു, അത് ചോദ്യം ചെയ്തപ്പോൾ ഞങ്ങൾ ശത്രുക്കളായി മാറി.മേരി സിജ്നി പറഞ്ഞു. മാനന്തവാടിരൂപതാ കാര്യലയം തകർക്കാനും വൈദീകരെ അക്രമിക്കാനും ആഹ്വാനം ചെയ്ത ഇവർക്കെതിരെ പോലീസ് അന്വോഷണം നടക്കുന്നുണ്ട്, ജോസഫ് വെളിവിൽ, ഷൈജു താക്കോൽക്കാരൻ എന്നിവരൊക്കെ അഡ്മിൻമാരായ വാട്സപ്പ് ഗ്രൂപ്പിലാണ് കലാപാഹ്വാന സന്ദേശം പ്രചരിപ്പിച്ചത്. മേരി എന്ന ഈ സ്ത്രീയും പ്രസ്തുത ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്തുള്ള വ്യക്തിയായിരുന്നു.ഇപ്പോൾ കേസിൽ നിന്ന് രക്ഷ പെടാൻ വേണ്ടിയാണ് ഫെയ്സ് ബുക്ക് വീഡീയോയുമായി ഈ സ്ത്രീ രംഗത്ത് വന്നിരിക്കുന്നത് എന്ന് ആക്ഷേപം ഉണ്ട്.ഇതിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് NIA യ്ക്ക് പരാതി നൽകാനും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനും തീരുമാനിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്
താനും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഫോർ ലൂസി ക്യാമ്പെയ്നിന്റെ സംഘാടക…
