കോന്നി:ഉപതിരഞ്ഞെടുപ്പ് അടുത്ത് വരികെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തി. കോഴഞ്ചേരി കാട്ടൂര്‍ പള്ളിക്ക് സമീപമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സിപിഎം നേതാക്കളായ രാജു എബ്രഹാം എംഎല്‍എയും കെ.ജെ.തോമസും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.കോടിയേരിയും ബസേലിയസ് ബാവയും അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് കോഴഞ്ചേരിയിലെത്തിയതായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവ. കൂടിക്കാഴ്ചയില്‍ കോടിയേരി ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടിയതായാണ് സൂചന.
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കോടിയേരി ബാലകൃഷ്ണന്കൂടിക്കാഴ്ച നടത്തി
