ഫിലി 2: 12-18
യോഹ 4: 46-54

നിർദ്ദോഷരും നിഷ്കളങ്കരുമായിത്തീർന്നു്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാകുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരായ നമോരോരുത്തരും. എങ്ങനെ നമുക്കു കുറ്റമറ്റ ദൈവമക്കളായിത്തീരാം? കർത്താവിലും അവിടുത്തെ വചനത്തിലും പൂർണ്ണമായി വിശ്വാസമർപ്പിച്ച് ജീവിച്ചു കൊണ്ട്. പ്രിയമുള്ളവരെ, സത്യത്തിൽ കർത്താവിൽ വിശ്വാസമർപ്പിച്ചുള്ള ജീവിതം എന്നാൽ എന്താണ്? കടം തീർക്കാനായി പള്ളിയിൽ പോകുന്ന, സ്വയം തൃപ്തിയ്ക്ക് കുറച്ച് ഭക്താനുഷ്ഠാനുങ്ങൾ നിർവഹിക്കുന്ന, നാമമാത്ര ക്രിസ്ത്യാനിയായി, ധാർമ്മിക മൂല്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കാതെയുള്ള ജീവിതമാണോ? പ്രിയമുള്ളവരെ തീർച്ചയായും അങ്ങനെയല്ല മറിച്ച്, കർത്താവിന്റെ വചനത്തെ മുറകെ പിടിക്കുന്ന, ആ വചനമനുസരിച്ച് ജീവിക്കുന്ന, ഏത് സാഹചര്യത്തിലും കർത്താവിന്റെ ഒപ്പം നിൽക്കുവാനുള്ള എന്റെ ചങ്കൂറ്റമാണ് എന്റെ വിശ്വാസ ജീവിതം. പ്രിയമുള്ളവരെ നമുക്കു ചിന്തിക്കാം. തിന്മ നിറഞ്ഞ ഈ ലോകത്തിൽ – പണത്തിനും പ്രശസ്തിയ്ക്കും പേരിനും പെരുമയ്ക്കും വേണ്ടി എന്തിനും തയ്യാറാകുന്ന – ഈ കാലഘട്ടത്തിൽ, അന്ധകാരത്തിന്റെ മധ്യേ ക്രൈസ്തവർ കർത്താവിന്റെ വചനത്തെ ജീവിതമാക്കി മാറ്റി വെളിച്ചമായി പ്രകാശിക്കേണ്ടവരാണ്. പ്രിയമുള്ളവരെ നമ്മുടെ വിശ്വാസവും നമ്മുടെ ജീവിതവും തമ്മിൽ പൊരുത്തമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. വിശ്വാസമെന്നത് ഞാൻ ആരിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നുവോ ആ കർത്താവിന്റെ ഒപ്പം നിൽക്കുവാനുള്ള എന്റെ സ്വതന്ത്ര്യമായ തീരുമാനമാണ് എന്നത് നമുക്ക് മറക്കാതിരിക്കാം. ‘നിന്റെ മകൻ ജീവിക്കും’ എന്ന കർത്താവിന്റെ വചനത്തിൽ വിശ്വാസമർപ്പിച്ച രാ ജസേവകനെപ്പോലെ നമുക്ക് കർത്താവിന്റെ വാക്കുകളെ കാര്യമായി കാണാം. അതിൽ വിശ്വാസമർപ്പിക്കാം. അതിനുള്ള ക്യപ ക ർത്താവ് അരളിചെയ്ത കാര്യങ്ങൾ വിശ്വാസിച്ച് ഭാഗ്യവതിയായിത്തീർന്ന പ.അമ്മ നമുക്ക് നൽകട്ടെ ആമ്മേൻ…