കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് നല്‍കിയാണെന്ന് ജോളി പറഞ്ഞു.മാത്യൂ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പു വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നു. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.തെളിവെടുപ്പിനോട് സഹകരിക്കുന്ന സമീപനമാണ് ജോളി സ്വീകരിച്ചതെന്ന് സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരുവിധത്തിലുള്ള പാശ്ചാത്താപത്തിന്റെ ഭാവവും ജോളിയുടെ മുഖത്തുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
പൊന്നാമറ്റം വീട്ടിലാണ് രാവിലെ ജോളിയുമൊന്നിച്ച് അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയത്. പിന്നീട് മാത്യുവിന്റെ വീട്ടിലും ഷാജുവിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി.പൊന്നാമറ്റം വീടിന്റെ പരിസരത്തുനിന്ന് കീടനാശിനി കുപ്പി പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് ജോളി കൊലയ്ക്കുപയോഗിച്ചതാണോയെന്ന് വ്യ്ക്തമല്ല. ജോളിയുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ല.
മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി; ജോളിയുടെ വെളിപ്പെടുത്തല്‍
