ഭോപ്പാൽ :മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയും, വീഡിയോ ദൃശ്യങ്ങളും തീർത്തും വ്യാജം.
2015ല്‍ ഗ്വാട്ടിമലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തതിനാല്‍ മധ്യപ്രദേശില്‍ ഹിന്ദു പെണ്‍കുട്ടിയെ ജിവനോടെ കത്തിക്കാന്‍ ശ്രമിക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ജീവനോടെ അഗ്നിക്കിരയാക്കുന്ന വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്‌.കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങൾക്ക് ഇപ്പോൾ നാല് വർഷത്തെ പഴക്കമുണ്ട്.ദേശീയ മാധ്യമങ്ങൾ വീഡിയോ വ്യാജമാണെന്ന റിപ്പോർട്ട് അന്ന് തന്നെ നൽകിയെങ്കിലും ഇത് വീണ്ടും പ്രചരിക്കുകയായിരുന്നു
2016ല്‍ ഒരു തവണ വൈറലായ വീഡിയോ കഴിഞ്ഞ വര്‍ഷം ഒരു തവണ കൂടി വൈറലായിരുന്നു. രണ്ട് തവണയും മധ്യപ്രദേശില്‍ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോയും,വാർത്തയും പ്രചരിച്ചത്.