വാർത്തകൾ

🗞🏵 *ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയും, വീഡിയോ ദൃശ്യങ്ങളും തീർത്തും വ്യാജം.* മധ്യപ്രദേശില്‍ നടന്നുവെന്ന രീതിയിലാണ് സംഭവം പ്രചരിച്ചത്.

🗞🏵 *ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).* അടിസ്ഥാന വായ്പ പലിശനിരക്ക് 0.1 ശതമാനം കുറച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയതിനെ തുടർന്നാണ് നടപടി. ഇതനുസരിച്ച് 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായാണ് പലിശ കുറച്ചത്. ഈ വർഷം ആറ് തവണയാണ് എസ്ബിഐ പലിശ കുറച്ചത്. പുതിയതായി ഭവന, വാഹന വായ്പകൾ എടുക്കുന്നവർക്ക് കുറഞ്ഞ പലിശയുടെ നേട്ടം ലഭിക്കും.

🗞🏵 *സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രേ ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​കൂ​ലി​ച്ച രേ​ഖ​ക​ളു​മാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ.* മാ​ന​ന​ഷ്ട കേ​സി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഹാ​ജ​രാ​ക്കാ​ത്ത​തു കാ​ര​ണം വി​സ്താ​രം ഈ ​മാ​സം 17 ലേ​ക്കു വീ​ണ്ടും മാ​റ്റി

🗞🏵 *ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യ ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.* മ​​​ര​​​ട് ന​​​ഗ​​​ര​​​സ​​​ഭ, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​ണ്ടെ​​​ടു​​​ത്ത ഫ​​​യ​​​ലു​​​ക​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ​​നി​​​ന്നാ​​​ണ് ഈ ​​​നി​​ഗ​​മ​​ന​​ത്തി​​ൽ എ​​ത്തി​​യ​​ത്.​

🗞🏵 *റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് നി​രോ​ധി​ക്ക​ണ​മെ​ന്നു ബി​ജെ​പി എം​എ​ൽ​എ.* വ്യ​ത്യ​സ്ത സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​ർ ഷോ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തും കി​ട​ക്ക പ​ങ്കി​ടു​ന്ന​തും അ​സ്വീ​കാ​ര്യ​മാ​ണെ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​ണി​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ ന​ന്ദ് കി​ഷോ​ർ ഗു​ർ​ജ​റി​ന്‍റെ വാ​ദം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗു​ർ​ജ​ർ കേ​ന്ദ്ര വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റി​നു ക​ത്ത​യ​ച്ചു.

🗞🏵 *ബി​ജെ​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ​യ്ക്ക് ഇ​നി മു​ത​ല്‍ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ.* കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ന​ഡ്ഡ​യ്ക്കു ഭീ​ഷ​ണി വ​ർ​ധി​ച്ചു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

🗞🏵 *പ​ഞ്ചാ​ബ് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണ്‍.* പ​ഞ്ചാ​ബി​ലെ ഫി​റോ​സി​പു​രി​ലാ​ണ് വീ​ണ്ടും ബി​എ​സ്എ​ഫ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ​ഞ്ചാ​ബ് അ​തി​ർ​ത്തി​യി​ൽ ഡ്രോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​ത്.

🗞🏵 *കൂടത്തായ് കൊലപാതകക്കേസിൽ പ്രതി ജോളിക്കു വേണ്ടി ഹാജരാകുന്ന അഡ്വ.ആളൂർ മാധ്യമങ്ങളെ കണ്ടു.* തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും അഡ്വ.ആളൂർ പറഞ്ഞു.

🗞🏵 *ആമസോണ്‍ ഡെലിവറി ബോയ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.* നോയിഡയിലാണ് സംഭവം. ഓണ്‍ലൈന്‍ വഴിയായി വാങ്ങിയ സാധനങ്ങള്‍ റിട്ടേണ്‍ എടുക്കുന്നതിനായി ഫ്ലാറ്റിലെത്തിയ ഭൂപേന്ദ്രപാലെന്ന യുവാവാണ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🗞🏵 *നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷം ബന്ധുക്കൾ കൈയൊഴിഞ്ഞ തമിഴ്‌നാട്‌ സ്വദേശിയുടെ മൃതദേഹം സൗദിയിലെ അസീറിൽ സംസ്കരിച്ചു.* കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്‌ തമിഴ്‌നാട്‌ സ്വദേശി കണ്ടസ്വാമി ആത്തിയപ്പൻ(47) മരിച്ചത്‌. രോഗബാധിതനായി നജ്‌റാനിൽ നിന്ന് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

🗞🏵 *കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം നാളെ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ (മ​​​​റി​​​​യം ത്രേ​​​​സ്യ ന​​​​ഗ​​​​ർ) ന​​​​ട​​​​ക്കും.* സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ന​​​​ട​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കൊ​​​​ച്ചി ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ൻ​​​​കു​​​​ന്നേ​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

🗞🏵 *കൊച്ചി റിഫൈനറി പെട്രോകെമിക്കല്‍ പദ്ധതി കമ്മിഷനിങ്ങിന് ഒരുങ്ങുന്നു.* ലോകത്തെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമാണ് പ്ലാന്റിലെ അക്രലിക് ആസിഡ് യൂണിറ്റ് . പുതിയ പ്ലാന്റ് കമ്മിഷന്‍ ചെയ്യപ്പെടുന്നതോടെ രാജ്യത്തെ പെട്രോ കെമിക്കല്‍ ഹബായി കൊച്ചി മാറും . 2020 മാര്‍ച്ചില്‍ പ്ലാന്റ് പൂര്‍ണതോതില്‍ സജ്ജമാകുമെന്ന് ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര‍് പ്രസാദ് കെ പണിക്കര്‍ പറഞ്ഞു

🗞🏵 *ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ദൈ​​​​​വ​​​​​ദാ​​​​​സ​​​​​ൻ മാ​​​​​ർ മാ​​​​​ത്യു കാ​​​​​വു​​​​​കാ​​​​​ട്ടി​​​​​ന്‍റെ അ​​​​​ന്പ​​​​​താം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ച​​​​​ര​​​​​ണം ദൈ​​​​​വ​​​​​ദാ​​​​​സ​​​​​ൻ ക​​​​​ബ​​​​​റ​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ പ​​​​​ള്ളി​​​​​യി​​​​​ൽ നടന്നു.* 9 ന്​​​​ രാ​​​​​വി​​​​​ലെ അ​​​​​ഞ്ചു മു​​​​​ത​​​​​ൽ വൈ​​​​​കു​​​​​ന്നേ​​​​​രം വ​​​​​രെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ക​​​​​ബ​​​​​റി​​​​​ട പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ശു​​​​​ദ്ധ​​​ കു​​​​​ർ​​​​​ബാ​​​​​ന​​​​​യി​​​​​ലും അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളി​​​​​ലും ഉ​​​​​ച്ച​​​​​യ്ക്കു ന​​​​​ട​​​​​ന്ന നേ​​​​​ർ​​​​​ച്ച​​​​​സ​​​​​ദ്യ​​​​​യി​​​​​ലും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പ്ര​​​​​ർ​​​​​ഥ​​​​​നാ​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ​​​​​ക്കു ​​​ശേ​​​​​ഷം മാ​​​​​ർ കാ​​​​​വു​​​​​കാ​​​​​ട്ടി​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ പു​​​​​ഷ്പാ​​​​​ർ​​​​​ച്ച​​​​​ന​​​ ന​​ട​​ത്തി​​യാ​​ണ് വി​​​​​ശ്വാ​​​​​സി​​സ​​​​​മൂ​​​​​ഹം മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തു വി​​​​​ശു​​​​​ദ്ധ​ കു​​​​​ർ​​​​​ബാ​​​​​ന മ​​​​​ധ്യേ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ പ​​​​​വ്വ​​​​​ത്തി​​​​​ൽ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കി. ഈ​​​​​ശോ​​​​​യു​​​​​ടെ കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖം സ​​​​​മൂ​​​​​ഹ​​​​​മ​​​​​ധ്യേ പ്ര​​​​​ക​​​​​ട​​​​​മാ​​​​​ക്കി​​​​​യ പു​​​​​ണ്യാ​​​​​ത്മാ​​​​​വാ​​​​​ണ് മാ​​​​​ർ കാ​​​​​വു​​​​​കാ​​​​​ട്ടെ​​ന്നു മാ​​​​​ർ പ​​​​​വ്വ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

🗞🏵 *ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ.* കൈയേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ച് നൽകാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിൽ. സർക്കാർ ഏറ്റെടുക്കാനായിരുന്നെങ്കിൽ നിയമ നിർമ്മാണത്തിലൂടെ നേരത്തെ തന്നെ എസ്റ്റേറ്റ് ഏറ്റെടുക്കണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

🗞🏵 *കുടുംബങ്ങളെ വിശ്വാസത്തിലും സുവിശേഷമൂല്യങ്ങളിലും ശക്തീകരിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി ആഹ്വാനം ചെയ്തു.* കഴിഞ്ഞ രണ്ടു ദിവസമായി പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന അസംബ്ലിയിലാണ് ഇക്കാര്യം പ്രതിപാദിച്ചത്.

🗞🏵 *മ​ല​പ്പു​റ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.* വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

🗞🏵 *സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി ജേക്കബ് തോമസ് ചുമതലയേറ്റു.* സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടാണ് സര്‍വിസില്‍ പ്രവേശിച്ചത്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നായിരുന്നു പരിഹാസരൂപത്തിലുള്ള പ്രതികരണം.

🗞🏵 *തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു ഇനി മൂന്നു ദിവസം മാത്രം ബാക്കി.*

🗞🏵 *കൊച്ചി കാക്കനാടിന് സമീപം കാമുകന്‍ പതിനേഴുകാരിയെ തീ കൊളുത്തിക്കൊന്നു.* അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മിഥുന്‍ ആണ് തീക്കൊളുത്തിയത്. തീയിടാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ഇയാളും മരിച്ചു.മിഥുന്‍്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കപ്പെടുന്നു. .

🗞🏵 *കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കി.* സംസ്ഥാനത്തെ നേതാക്കളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു. അതേസമയം, കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യയെ നിയമിക്കുകയും ചെയ്തു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

🗞🏵 *പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി.* എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറുപ്പെടുവിച്ചത്. പാലത്തില്‍ ഭാര പരിശോധന നടത്തുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

🗞🏵 *ഒളിവില്‍ കഴിയുന്ന ഗുണ്ടകളുടെ സ്രോതസടച്ച്‌ പുകച്ച്‌ പുറത്തുചാടിച്ച്‌ പൂട്ടാന്‍ പുതുതന്ത്രവുമായി പൊലീസ്.* കൊല്ലം സിറ്റിയില്‍ ലക്ഷ്യം കണ്ട പരീക്ഷണങ്ങളെ കുറിച്ച്‌ എ.സി.പി റാങ്കിലുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ: ”ഗുണ്ടകളുടെ വെള്ളവും വെളിച്ചവുമാണ് ഒളിവുകാലത്ത് കിട്ടുന്ന പണവും താമസ സൗകര്യവും വാഹനങ്ങളും. കാണാമറയത്തുള്ള ഗുണ്ടകളെ സഹായിച്ച്‌ നാട്ടില്‍ വീരസ്യം വിളമ്ബുന്ന പലരെയും പൂട്ടിയതോടെ സഹായം കിട്ടാതായ ഗുണ്ടകള്‍ മാളത്തിന് പുറത്ത് വന്നുവെന്ന് മാത്രമല്ല, സഹായികള്‍ ക്വട്ടേഷന്‍കാരുടെ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍”.

🗞🏵 *റിലയന്‍സ് ജിയോ ഫ്രീ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിക്കുന്നു.* ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസയാണ് ഇനി ഈടാക്കുന്നത്. എന്നാല്‍ സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കില്ല. ഉപയോക്താക്കള്‍ മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ചാര്‍ജ് നിലനില്‍ക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു. വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന പണത്തിനു തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദപരാമര്‍ശത്തില്‍ ഉറച്ചുനിന്ന് രാഹുല്‍ ഗാന്ധി.* തന്റെ പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ പേര് എല്ലാ കള്ളന്മാരും പങ്കിട്ടുവെന്നാണ് പറഞ്ഞത്. തന്നെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും രാഹുല്‍ പറഞ്ഞു.ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

🗞🏵 *കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രധാന പ്രതി ജോളി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.* റിയല്‍ എസ്റ്റേറ്റ്, സെക്‌സ് മാഫിയകളുമായും ജോളി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോളി ജോസഫ് ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരില്‍ നിന്നും പണം തട്ടിയതായും സൂചനയുണ്ട്.മുക്കം എന്‍.ഐ.ടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

🗞🏵 *പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം.* മതിയായ പൊലിസ് സംരക്ഷണം പള്ളിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.പിറവം സെന്‍റ്മേരീസ് പള്ളിയില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ പോലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം. പള്ളിയുടെ നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ച്‌ കോടതി നേരത്തെ ഉത്തരവായിരുന്നു.

🗞🏵 *മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും ബാലാക്കോട്ട് ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *കോണ്‍ഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.* അഹമ്മദാബാദ് കോടതിയാണ് കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ വാദിച്ച രാഹുല്‍ ​ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പരിഗണിക്കുമ്ബോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി രാഹുലിന് ഇളവും നല്‍കിയേക്കും.

🗞🏵 *തി​രൂ​രി​ല്‍ സ്വ​കാ​ര്യ ബ​സി​ല്‍ ബാ​ലി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി ആ​രോ​പ​ണം.* സ്വ​കാ​ര്യ ബ​സി​ല്‍ വ​ച്ച്‌ പെ​ണ്‍​കു​ട്ടി​യോ​ട് ക​ണ്ട​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇത് ബസിലുണ്ടായിരുന്ന മറ്റൊരു യാത്രിക മൊബൈല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റി. ദൃ​ശ്യം പ​രി​ശോ​ധി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

🗞🏵 *കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായി.* ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടന്‍ തന്നെ വിതരണം ചെയ്യാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സഹായമായി ലഭിച്ച 16 കോടി രൂപയും സ്ഥാപനത്തിലെ ഫണ്ടും ചേര്‍ത്താണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.

🗞🏵 *ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരാജയപ്പെട്ടവരെ രക്ഷിക്കുവാനും വീണുപോയ ക്രൈസ്തവരെ തിരികെ കൊണ്ടുവരുവാനും* മുന്‍നിരയില്‍ നിന്നു പോരാടണമെന്ന്‍ മുന്നൂറു കോടി ഡോളര്‍ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ ലിന്‍സി സ്നൈഡര്‍. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് ‘ഇന്‍ ആന്‍ഡ്‌ ഔട്ട്’ (In-N-Out) എന്ന ബര്‍ഗര്‍ ശ്രംഖലയുടെ ഉടമസ്ഥയും പ്രസിഡന്റുമായ ലിന്‍സി സ്നൈഡര്‍

🗞🏵 *ഭൂമിയിലെ സഭയെ പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയാണെന്നും, മാർപാപ്പയ്ക്കെതിരേ നിൽക്കുന്നവർ അതിനാൽ തന്നെ സഭയ്ക്ക് പുറത്താണെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ.* മാർപാപ്പയുടെ എതിരാളിയായി തന്നെ ചിത്രീകരിക്കുന്നവർ, സഭയെ ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന സാത്താന്റെ ഉപകരണമായി മാറുകയാണെന്നും ‘കൊറേറെ ഡെല്ല സേറാ’ എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു.
💎💎💎💎💎💎💎💎💎💎💎

*ഇന്നത്തെ വചനം*

പുനരുത്‌ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു:
ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്‍െറ വിധവയെ സ്വീകരിച്ച്‌ അവനുവേണ്ടി സന്താനത്തെ ഉത്‌പാദിപ്പിക്കണമെന്ന്‌ മോശ കല്‍പിച്ചിട്ടുണ്ട്‌.
ഒ രിടത്ത്‌ ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്‌തു; അവന്‍ സന്താനമില്ലാതെ മരിച്ചു.
അനന്തരം, രണ്ടാമനും
പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏ ഴുപേരും സന്താനമില്ലാതെ മരിച്ചു.
അവ സാനം ആ സ്‌ത്രീയും മരിച്ചു.
പുനരുത്‌ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
യേശു അവരോടു പറഞ്ഞു: ഈയുഗത്തിന്‍െറ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു.
എന്നാല്‍, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല.
പുനരുത്‌ഥാനത്തിന്‍െറ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്‌. ആകയാല്‍, അവര്‍ക്ക്‌ ഇനിയും മരിക്കാന്‍ സാധിക്കുകയില്ല.
മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്‍െറ ദൈവമെന്നും ഇസഹാക്കിന്‍െറ ദൈവമെന്നും യാക്കോബിന്‍െറ ദൈവമെന്നുംവിളിച്ചുകൊണ്ട്‌, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്‌.
അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.
നിയമജ്‌ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു.
അവനോട്‌ എന്തെങ്കിലും ചോദിക്കാന്‍ പിന്നീട്‌ അവര്‍ മുതിര്‍ന്നില്ല.
ലൂക്കാ 20 : 27-40
💎💎💎💎💎💎💎💎💎💎💎

*വചന വിചിന്തനം*
1 പത്രോ 3: 1 – 7
ലൂക്ക 20: 27-40
‘ജീവിക്കുന്നവരുടെ ദൈവമായ കർത്താവ്’

പ്രിയമുള്ളവരെ അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ. ജീവിക്കുന്നവർ എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്. ഇവിടെ ജീവൻ എന്നതുകൊണ്ട് ശാരീരിക ജീവൻ മാത്രമല്ല ഉദ്ദേശിക്കുന്നത്. സത്യത്തിൽ ആരാണ് ജീവിക്കുന്നവർ? മറ്റുള്ളവർക്കു വേണ്ടി ആയിരിക്കുവാൻ സദാ ഉത്സുനാകുന്നവനാണ്, യഥാർത്ഥത്തിൽ ജീവിക്കുന്നവൻ. മറ്റുള്ളവർക്കു വേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവനാണ്, ജീവിക്കുന്നവൻ. ഒരു മൈൽ നടക്കുവാൻ ആവശ്യപ്പെടുന്നവനുവേണ്ടി 2 മൈൽ നടക്കാൻ സന്നദ്ധത കാണിക്കുന്നവനാണ്, ജീവിക്കുന്നവൻ. വായ്പ വാങ്ങിക്കുവാൻ ഇച്ഛിക്കുന്നവനിൽ നിന്ന് മുഖം തിരിക്കാത്തവനാണ്, ജീവിക്കുന്നവൻ.
വാക്കു കൊണ്ടെന്നതിനെക്കാൾ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ സുവിശേഷത്തിലേക്ക് അടുപ്പിക്കുന്നവനാണ്, ജീവിക്കുന്നവൻ. ആദരപൂർവ്വകവും നിഷ്കളങ്കവുമായ ജീവിതശൈലിയുള്ളവരാണ്, ജീവിക്കുന്നവർ. ചുരുക്കി പറഞ്ഞാൽ സുവിശേഷത്തിന്റെ ചൈതന്യം ജീവിക്കുന്നവരാണു് യഥാർത്ഥത്തിൽ ജീവിക്കുന്നവർ. പ്രിയമുള്ളവരെ നമുക്ക് ആത്മശോധന ചെയ്യാം ഞാൻ ജീവിക്കുന്നവനാണോ? കുടുംബത്തിൽ, നമുക്ക് ജീവിക്കുന്ന ഭർത്താവാകാം, അപ്പനാകാം, ഭാര്യ യാകാം, അമ്മയാകാം, മക്കളാകാം, സഹോദരങ്ങളാകാം, ദൈവദൂതന്മാർക്ക് സദൃശ്യരും ദൈവമക്കളുമാകാം. ഇതിനുള്ള കൃപ ജീവിക്കുന്നവരുടെയെല്ലാം അമ്മയായ മറിയം വഴി നമുക്ക് ലഭിക്കട്ടെ. ആമ്മേൻ…
💎💎💎💎💎💎💎💎💎💎💎

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*