1 പത്രോ 3: 1 – 7
ലൂക്ക 20: 27-40
പ്രിയമുള്ളവരെ അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ. ജീവിക്കുന്നവർ എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്. ഇവിടെ ജീവൻ എന്നതുകൊണ്ട് ശാരീരിക ജീവൻ മാത്രമല്ല ഉദ്ദേശിക്കുന്നത്. സത്യത്തിൽ ആരാണ് ജീവിക്കുന്നവർ? മറ്റുള്ളവർക്കു വേണ്ടി ആയിരിക്കുവാൻ സദാ ഉത്സുനാകുന്നവനാണ്, യഥാർത്ഥത്തിൽ ജീവിക്കുന്നവൻ. മറ്റുള്ളവർക്കു വേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവനാണ്, ജീവിക്കുന്നവൻ. ഒരു മൈൽ നടക്കുവാൻ ആവശ്യപ്പെടുന്നവനുവേണ്ടി 2 മൈൽ നടക്കാൻ സന്നദ്ധത കാണിക്കുന്നവനാണ്, ജീവിക്കുന്നവൻ. വായ്പ വാങ്ങിക്കുവാൻ ഇച്ഛിക്കുന്നവനിൽ നിന്ന് മുഖം തിരിക്കാത്തവനാണ്, ജീവിക്കുന്നവൻ.
വാക്കു കൊണ്ടെന്നതിനെക്കാൾ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ സുവിശേഷത്തിലേക്ക് അടുപ്പിക്കുന്നവനാണ്, ജീവിക്കുന്നവൻ. ആദരപൂർവ്വകവും നിഷ്കളങ്കവുമായ ജീവിതശൈലിയുള്ളവരാണ്, ജീവിക്കുന്നവർ. ചുരുക്കി പറഞ്ഞാൽ സുവിശേഷത്തിന്റെ ചൈതന്യം ജീവിക്കുന്നവരാണു് യഥാർത്ഥത്തിൽ ജീവിക്കുന്നവർ. പ്രിയമുള്ളവരെ നമുക്ക് ആത്മശോധന ചെയ്യാം ഞാൻ ജീവിക്കുന്നവനാണോ? കുടുംബത്തിൽ, നമുക്ക് ജീവിക്കുന്ന ഭർത്താവാകാം, അപ്പനാകാം, ഭാര്യ യാകാം, അമ്മയാകാം, മക്കളാകാം, സഹോദരങ്ങളാകാം, ദൈവദൂതന്മാർക്ക് സദൃശ്യരും ദൈവമക്കളുമാകാം. ഇതിനുള്ള കൃപ ജീവിക്കുന്നവരുടെയെല്ലാം അമ്മയായ മറിയം വഴി നമുക്ക് ലഭിക്കട്ടെ. ആമ്മേൻ…
Sr. Grace Illampallil SABS