കൊച്ചി: എറണാകുളം കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തീകൊളുത്തികൊന്ന് യുവാവ് ആത്മഹത്യചെയ്തു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തികൊളുത്തി കൊല്ലുകയായിരുന്നു. കാക്കനാട് അത്താണിയില്‍ ഷാലന്റെയും മോളിയുടേയും മകള്‍ മകൾ ദേവികയും പറവൂർ സ്വദേശി മിഥുനുമാണ് മരിച്ചത്. ദേവിക പ്ലസ് വൺ വിദ്യാർഥിനിയാണ്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ മിഥുൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല. പെൺകുട്ടിയോട് മിഥുൻ പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് മിഥുനെതിരെ കേസും നിലവിലുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്.
കാക്കനാട് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീവെച്ചുകൊന്നു; യുവാവും മരിച്ചു
