കട്ടപ്പന: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയെയും കൊല്ലപ്പെട്ട റോയിയെയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ. ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാര്‍ക്കും കഴിക്കാന്‍ കൊടുക്കാറില്ല. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു.അത് ഒരു മാസത്തോളമായി. കേസിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൂടത്തായി കൊലപാതക പരന്പരയിൽ കട്ടപ്പനയിലെ ജ്യോത്സ്യനും പങ്കുള്ളതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നത്. ഇതേതുടർന്നാണ് പ്രതികരണവുമായി കൃഷ്ണകുമാർ രംഗത്തെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയി മരിക്കുന്പോൾ ശരീരത്തിൽ ഏലസ് കണ്ടെത്തിയിരുന്നതായും ഈ അന്വേഷണമാണ് കട്ടപ്പനയിലെ ജ്യോത്സ്യനിൽ എത്തിയതെന്നുമാണ് വാർത്തകൾ വന്നത്.
ജോളിയെയും കൊല്ലപ്പെട്ട റോയിയെയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ
