കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം നിലവില്‍ പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നും കോടതി വ്യക്തമാക്കി. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
എഞ്ചിനീയര്‍മാരുടെ സംഘടനയാണ് പാലാരിവട്ടം പാലം പൊളിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ ഹരജി നല്‍കിയത്​. പാലത്തിന്‍െറ ബലക്ഷയത്തെ കുറിച്ച്‌​ വിശദമായി പഠിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ച ഐ.ഐ.ടിയിലെ വിദഗ്​ധ സംഘം പാലത്തിന്​ അറ്റകുറ്റപ്പണി മതിയെന്ന്​ നിര്‍ദേശിച്ചിരുന്നു.