കോഴിക്കോട്:സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍ ആണെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും കൂടത്തായ് കൊലപാതക കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പറയുന്നു.
പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.നേരത്തെ അന്വേ,ണസംഘം ചോദ്യം ചെയ്തപ്പോല്‍ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാര്‍ അറിയിച്ചത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു.ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്ബ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.