ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അന്‍പതാം ചരമവാർഷികാചരണം ദൈവദാസൻ കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു.
ഇന്നലെ രാവിലെ അഞ്ചു മുതൽ വൈകുന്നേരം വരെ തുടർച്ചയായി കബറിട പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന നേർച്ചസദ്യയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പ്രർഥനാശുശ്രൂഷകൾക്കു ശേഷം മാർ കാവുകാട്ടിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിശ്വാസിസമൂഹം മടങ്ങിയതു വിശുദ്ധ കുർബാന മധ്യേ ആർച്ച്ബിഷപ് മാർ പവ്വത്തിൽ സന്ദേശം നൽകി. ഈശോയുടെ കാരുണ്യത്തിന്റെ മുഖം സമൂഹമധ്യേ പ്രകടമാക്കിയ പുണ്യാത്മാവാണ് മാർ കാവുകാട്ടെന്നു മാർ പവ്വത്തിൽ അനുസ്മരിച്ചു.
ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, മോണ്‍ ജോസഫ് വാണിയപ്പുരക്കൽ, ഫാ.കുര്യൻ പുത്തൻപുര, ഫാ.മാത്യു മറ്റം, ഫാ.കുര്യൻ താമരശേരി, ഫാ.ജോസ് വിരുപ്പേൽ, ഫാ.ജോസഫ് ചൂളപ്പറന്പിൽ, ഫാ.ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ.ജോർജ് പഴയപുര, മോണ്‍.തോമസ് പവ്വത്തുപറന്പിൽ, ഫാ.ജോസ് പി. കൊട്ടാരം എന്നിവർ വിശുദ്ധ കുർബാനക്കും ശുശ്രൂഷകൾക്കും കാർമികരായിരുന്നു.
ദൈവദാസൻ മാർ മാത്യു കാവുകാട്ടിൽ പിതാവിന്റെ അൻപതാം ചരമ വാർഷികം ആചരിച്ചു
