വാർത്തകൾ
🗞🏵 *അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ക്കെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് ക്ലീന്‍ചിറ്റ്.* മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം. പരാമര്‍ശത്തില്‍ ദുരുദ്ദേശമൊന്നും കണ്ടെത്താനായില്ല.അദ്ദേഹം പറഞ്ഞു.
🗞🏵 *കേരള ബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിനു റിസർവ് ബാങ്കിന്റെ അനുമതി.* ഇതോടെ നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർഥ്യമാകും. ഇതുസംബന്ധിച്ച ആർബിഐയിൽനിന്നുള്ള അനുമതി കത്ത് സർക്കാരിനു ലഭിച്ചു.
🗞🏵 *കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു.* കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ” ദീപാവലി സമ്മാനം’ എന്ന് പറഞ്ഞുകൊണ്ടാണ് ജാവദേക്കർ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
🗞🏵 *ഡിഎൻഎ പത്രം രണ്ട് എഡിഷനുകളിലെ അച്ചടി നിർത്തുന്നു.* മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ അച്ചടി നിർത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ചത്തെ പത്രത്തിലാണ് ഇത് സംബന്ധിച്ച പത്രാധിപ സമിതിയുടെ അറിയിപ്പ് നൽകിയിട്ടുള്ളത്. ഡിജിറ്റൽ മേഖലയിലേക്ക് പത്രത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് അച്ചടി നിർത്താൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.
🗞🏵 *ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി.* കേസുമായി ബന്ധപ്പെട്ട് കാർത്തിയെ ഇഡി ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയതാണെന്നാണ് വിവരം.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടി ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി.* സംഭവിക്കാൻ പാടില്ലാത്തതാണ് പാലായിൽ സംഭവിച്ചതെന്നും ജനഹൃദയങ്ങളിലേക്ക് തിരിച്ചുവരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
🗞🏵 *പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം.* കസ്റ്റഡി മരണങ്ങളിലെല്ലാം സിബിഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനമെന്നാണ് വിവരം.
🗞🏵 *കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന് ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.* എൻഡിഎയുമായി അകൽച്ചയില്ല. എസ്എൻഡിപി സമുദായ സംഘടന മാത്രമാണ്. ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാടുകളുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും തുഷാർ പറഞ്ഞു.
🗞🏵 *കാഞ്ഞങ്ങാട് സ്വകാര്യ ബസിൽ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ.* കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാന്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
🗞🏵 *ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി ശിവസേന.* ഖാലിദിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ നവീൻ ദലാലിനാണ് ശിവസേന സീറ്റ് നൽകിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുർഗഡിൽനിന്നാണ് നവീൻ ദലാൽ ശിവസേന സ്ഥാനാർഥിയായി മത്സരിക്കുന്നത്.
🗞🏵 *ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പ്രമുഖർ രംഗത്ത്.* സംഭവത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് നടൻ നസിറുദ്ദീൻ ഷാ, ചരിത്രകാരി റൊമീല ഥാപ്പർ തുടങ്ങി കലാ സാംസ്കാരിക രംഗത്തെ 180 ൽ ഏറെ പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതി.
🗞🏵 *ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) കേരള ഘടകം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത് അര്‍ഹനായി.* മാനസികാരോഗ്യം സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം . ദീപികയില്‍ 2019 ഫെബ്രുവരി എട്ടു മുതല്‍ 13 വരെ പ്രസിദ്ധീകരിച്ച ‘കഞ്ചാവില്‍ കുരുങ്ങിയ കൗമാരം’ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
🗞🏵 *ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന കാഴ്ചപ്പാടിൽ രാഷ്ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) ഉറച്ചുനിൽക്കുന്നതായി മേധാവി മോഹൻ ഭഗവത്.* ഇതിനായി ഹിന്ദുകൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരിലെ രേഷിംബാഗ് ഗ്രൗണ്ടിൽ ആർഎസ്എസിന്റെ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
🗞🏵 *നേതാക്കളുടെ വിദേശയാത്രകൾ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ.* സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണമുള്ളവർ വിദേശത്തു പോകുന്പോൾ എസ്പിജിയും കൂടെ പോകണമെന്നാണ് പുതിയ നിർദേശം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുമാണ് എസ്പിജി സുരക്ഷയുള്ളത്.
🗞🏵 *കുടുംബം ക്രിസ്തീയജീവിതത്തിന്റെ ഇരിപ്പിടവും സഭയുടെയും രാജ്യത്തിന്റെയും അടിസ്ഥാനവുമാണെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ.* മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ അസംബ്ലി ഉദ്ഘാടനംചെയ്യുകയായിരുന്നു ബാവാ.
🗞🏵 *പൊന്നാമറ്റം കുടുംബത്തിലെ സ്വത്തുവകകള്‍ തന്റെ പേരില്‍ ആക്കിയെടുക്കാന്‍ ജോളി തയ്യാറാക്കിയ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്.* സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവുവിനാണ് നിര്‍ദ്ദേശം. വീഴ്ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.* ശനിയാഴ്ച വരെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് വെള്ളിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 10,11,12 തീയതികളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു.
🗞🏵 *മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെങ്കിലും പൊളിയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.* അതേസമയം, ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടില്ല. അതിനു പ്രത്യേക ടെന്‍ഡര്‍ വിളിക്കും. പൊളിക്കല്‍ കരാര്‍ ഏറ്റെടുക്കാന്‍ താല്പര്യപത്രം നല്കിയ കമ്ബനികളില്‍ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും.
🗞🏵 *പാലാ നിയോജക മണ്ഡലത്തിലെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത മാണി സി കാപ്പന് ആശംസകള്‍ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്.* പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ, സാംസ്കാരിക ,പാര്‍ലമെന്റ് കാര്യ വകുപ്പ് മന്ത്രി എ കെ ബാലനും മാണി സി കാപ്പന് ആശംസകള്‍ നേര്‍ന്നു.
🗞🏵 *ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.* 330 ഒഴിവുണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്: www.fci.gov.in.
🗞🏵 *ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് ബിജെപി എവിടെയും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.* ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വാര്‍ത്തകളും പ്രചരണങ്ങളുമെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🗞🏵 *ആഗോള സാമ്ബത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്ബത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ.* ആഗോള സാമ്ബത്തിക മാന്ദ്യത്തിന് കാരണമായി പ്രധാനമായും ഇവര്‍ കുറ്റപ്പെടുത്തുന്നത് അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിനേയാണ്. വ്യാപാര യുദ്ധം എല്ലാവര്ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെക്കുവെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു.
🗞🏵 *എന്‍സിപി കോണ്‍ഗ്രസുമായി ലയിക്കുമെന്നുള്ള വാര്‍ത്ത തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.* തന്റെ പാര്‍ട്ടിയായ എന്സിപിയെപ്പറ്റി കൂടുതള്‍ ബോധ്യം തനിക്ക് തന്നെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.കഴിഞ്ഞ ദിവസം, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവനയാണ് ഉഹാപോഹങ്ങള്‍ക്ക് വഴിതെളിച്ചത്.
🗞🏵 *മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള റീച്ചിലെ വേഗനിയന്ത്രണം മാറ്റിയതോടെ മെട്രോ യാത്രയുടെ വേഗം കൂടി.* ഇനി ആലുവയിൽനിന്ന് തൈക്കൂടത്ത് എത്താൻ വേണ്ടത് വെറും 43 മിനിറ്റ് മാത്രം മതി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കുശേഷമാണു മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള റീച്ചിൽ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം നീക്കിയത്.
🗞🏵 *കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി വേണ്ടി അഭിഭാഷകന് ബി എ ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും.* ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു.
🗞🏵 *ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.* കമ്ബനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് നീക്കം. ഇതിന്റെ താല്‍പ്പര്യ പത്രം ഉടന്‍ ഇറക്കും. മന്ത്രിതല സമിതിയുടെ അനുമതി ലഭിച്ചാലുടന്‍ താല്‍പ്പര്യപത്രം ഇറക്കാനാണ് തീരുമാനമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിലൂടെ 1.05 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
🗞🏵 *കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ ദേഹത്ത് നിന്ന് ഏലസ്സ് കണ്ടെത്തിയിരുന്നു.ആ ഏലസ്സ് പൂജിച്ച് നല്‍കിയെന്ന് കരുതപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സനെ കാണാനില്ല.* റോയിയുടേത് കൊലപാതകമാണെന്നുള്ള വാര്‍ത്ത സജീവമായതോടെയാണ് ഈ ജ്യോത്സ്യന് ഒളിവില്‍ പോയതെന്നാണ് വിവരം.ജ്യോത്സ്യന് കൃഷണകുമാറിന്റെ ഫോണുകളിലേയ്ക്ക് വിളിച്ചിട്ടും കിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരാണ് ഇയാള്‍ ഒളിവില്‍ പോയി എന്നറിഞ്ഞത്.
🗞🏵 *മലപ്പുറത്ത് വിവിധയിടങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്.* പൊന്നാനിയിലും വണ്ടൂരിലുമാണ് സംഭവം. നഴ്സറി വിദ്യാര്ഥിയക്കമുള്ളവര്ക്കാണ് നായയുടെ കടിയേറ്റത്.
വണ്ടൂരില്‍ നായയുടെ കടിയേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പൊന്നാനിയില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
🗞🏵 *ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാത്തവരെ പാകിസ്താനികളെന്നു വിളിച്ച് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി.* നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് പൊതുവേദിയില്‍ വിവാദ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ ഇവര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി.കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം.
🗞🏵 *കൂടത്തായി കൊലപാതകങ്ങളെ തുടര്‍ന്ന് പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്ബിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍.* വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്ബിച്ചി മൊയ്തീന് പോലീസിന് മൊഴി നല്കി.കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്ബാണ് ജോളി ഇമ്ബിച്ചി മൊയ്തീനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്.
🗞🏵 *റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന വേളയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി.* ആയുധപൂജ നടത്തിയതിനെ കളിയാക്കാനെന്തിരിക്കുന്നു എന്ന് ഷാ ചോദിച്ചു. ബോഫോഴ്സ് അഴിമതിയിലെ ഇടനിലക്കാരനായ കൊത്രോച്ചിയെ ആരാധിക്കുന്ന കോണ്‍ഗ്രസിന് ആയുധപൂജയോട് പരിഹാസമായിരിക്കുമെന്നും ഷാ പറഞ്ഞു.
🗞🏵 *വിശുദ്ധ നാടായ പാലസ്തീനിലും കിഴക്കൻ ജറുസലേമിലും ഉത്തര വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലുമുളള ക്രൈസ്തവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആത്മീയ ആചാര്യൻ ജോർജ് അവാദിന്റെ വെളിപ്പെടുത്തല്‍.* ഇപ്പോൾ അന്പത്തിമൂന്നായിരം ക്രൈസ്തവരാണ് പ്രസ്തുത പ്രദേശങ്ങളിൽ ജീവിക്കുന്നതെന്നും ജോർജ് അവാദ് വിശദീകരിച്ചു.
🗞🏵 *കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും ചേര്‍ന്ന് ‘ക്രൈസ്തവ സന്യാസം പൗരാവകാശവിരുദ്ധമോ’ എന്ന വിഷയത്തില്‍ നാളെ പാലാരിവട്ടം പിഒസിയില്‍ സിമ്പോസിയം നടത്തും.* ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സിന്പോസിയത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായ്, യുസി കോളജിലെ മലയാളം വിഭാഗം പ്രഫസര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തും.
🗞🏵 *സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കത്തോലിക്ക മെത്രാന് സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.* അദ്ദേഹത്തെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു നീക്കിയതായും ഭക്ഷണവും കഴിച്ചു തുടങ്ങിയെന്നും എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
🗞🏵 *നൈജീരിയായില്‍ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം കൊലപ്പെടുത്തുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടു.* മാങ്ങു പ്രവിശ്യയില്‍ ഭവനരഹിതരെ സഹായിക്കുന്ന ലോറന്‍സ് ഡുണാ ഡാസിഗിര്‍, ഗോഡ്ഫ്രെ അലി ഷികാഗം എന്നി ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മുഖം മൂടികളും ആയുധധാരികളുമായ തീവ്രവാദികള്‍ക്ക് മുന്നില്‍ ഇവരെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷമായിരുന്നു കൊലപാതകം. ഇനി തങ്ങള്‍ പിടികൂടാന്‍ പോകുന്ന ക്രിസ്ത്യാനികളെയെല്ലാം കൊന്നുകളയുമെന്ന ഭീഷണിയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് അമാക്ക് ന്യൂസ് ഏജന്‍സി എന്ന സൈറ്റിലൂടെ പുറത്തുവിട്ട വീഡിയോയിലുണ്ട്.
🗞🏵 *സഭയുടെയും സമുദായത്തിന്റെയും നിലനില്‍പ്പും ഭദ്രതയും ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകളും പ്രതികരണങ്ങളും വിശ്വാസികള്‍ നടത്തണമെന്ന് അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി.* പി.ആര്.ഒ. അഡ്വ. ജോജി ചിറയിലിന്റെ അദ്ധ്യക്ഷതില്‍ കൂടിയ വിചിന്തനവേദിയുടെ ഉദ്ഘാടനവും കേരള ക്രൈസ്തവര്‍ അവസ്ഥയും അവകാശങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനവും അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് നിര്‍വ്വഹിച്ചു.
🗞🏵 *സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സമദൂരം വിട്ട് ശരിദൂരം സ്വീകരിക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻഎസ്എസിന്റെ നിലപാട് ശരിയാണെന്നും യുഡിഎഫ് അതിനെ പൂർണമായും പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ആദരം.* ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റര്‍ സംഗീത ചെറുവള്ളില്‍ എസ്സിസിജി (ആന്‍സി മാത്യു)ക്കാണ് ഇറ്റാലിയന്‍ ഗവണ്മെന്റ് സ്റ്റെല്ലാ ദ ഇറ്റാലിയസ്റ്റാര് ഓഫ് ഇറ്റലി എന്ന പദവി നല്കി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയന്‍ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്റ്റര്‍ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നല്കി.
🗞🏵 *നൈജീരിയായില്‍ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം കൊലപ്പെടുത്തുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടു* . മാങ്ങു പ്രവിശ്യയില്‍ ഭവനരഹിതരെ സഹായിക്കുന്ന ലോറന്‍സ് ഡുണാ ഡാസിഗിര്‍, ഗോഡ്ഫ്രെ അലി ഷികാഗം എന്നി ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
🗞🏵 *വടക്കന്‍ സിറിയയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ച അമേരിക്കയുടെ അപ്രതീക്ഷിത നടപടി സിറിയന്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന.* തുര്‍ക്കിയുടെ ആക്രമണ ഭീഷണിയുള്ളതിനാല്‍ വടക്ക് – കിഴക്കന്‍ സിറിയയിലെ ക്രിസ്ത്യന്‍, യസീദി സമൂഹങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ (ഐ.ഡി.സി) എന്ന സന്നദ്ധ സംഘടന ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
🗞🏵 *പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.* പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത 5300 കുടുബങ്ങള്‍ക്ക് ആണ് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്.
🗞🏵 *മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന് ഐഎഎസ് കളം മാറ്റി ചവിട്ടുന്നു.* തന്റെ ഏറ്റവും അടുത്ത സുഹൃത്തായ വഫയെ പ്രതിരോധത്തിലാക്കി ശ്രീറാമിന്റെ തുറന്നു പറച്ചില്. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്കി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു.
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
*ഇന്നത്തെ വചനം*
ഹെബ്രാ 10:1-10
ലൂക്കാ 9:28-36
‘സഹനം മഹത്വത്തിന്റെ മുന്നോടി’
ഈശോയുടെ രൂപാന്തരീകരണ സംഭവമാണ് നാം ഇന്ന് ധ്യാന വിഷയമാക്കുന്നതു്. ലൂക്കാ സുവിശേഷകൻ ഈ സംഭവത്തിന് മുൻപ് രേഖപ്പെടുത്തിയിരിക്കുന്നത് പീഡാനുഭവ പ്രവചനമാണ് എന്നത് ശ്രദ്ധേയമാണ്. ഈശോയുടെ പീഡാസഹനങ്ങൾ വരാനിരിക്കുന്ന മഹത്വത്തിന്റെ മുന്നോടിയാണെന്ന് ലൂക്കാ സുവിശേഷകൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. കർത്താവിന്റെ സഹന മരണോത്ഥാനങ്ങൾ നമുക്ക് ജീവദായകമായ വിരുന്നായി മാറുന്നു. അവന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധീകരണത്തിന്റെ ഫലമാകട്ടെ നിത്യജീവനും. നിത്യജീവനാകുന്ന ദൈവിക മഹത്വത്തിലേക്ക് മനുഷ്യവർഗ്ഗം മുഴുവനെയും ആനയിക്കുവാൻ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് മിശിഹാ നമുക്കു വേണ്ടി മരിച്ചു. മനുഷ്യരക്ഷയെന്ന ദൈവഹിതം നിറവേറ്റുവാൻ സ്വയം സമർപ്പിക്കുവാൻ തയ്യാറായി തബോർ മലയിൽ ഇരുകരങ്ങൾ വിരിച്ചു നിൽക്കുന്ന പുത്രനെ നോക്കി പിതാവ് പറയുന്നു:’ ഇവൻ എന്റെ പുത്രൻ, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ’, അവന്റെ വാക്കു ശ്രവിക്കുവിൻ.’
പ്രിയമുള്ളവരെ നമുക്ക് അവന്റെ വാക്ക് ശ്രവിക്കാം. അവന് നമ്മോട് എപ്പോഴും പറയുവാനുള്ളത് എന്താണു്, ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റിയതു പോലെ നിങ്ങളും ജീവിക്കുക. ദൈവഹിതം നിറവേറ്റി ജീവിക്കുവാൻ ലോകത്തിന്റെ മൂല്യങ്ങളോട് No എന്നു പറയേണ്ടി വരും. അത് ഒരു പക്ഷെ പല തരത്തിലുള്ള സഹനത്തെ കാരണമായേക്കാം. അപ്പോൾ ഈശോയുടെ രൂപ ന്തരീകരണവേളയിൽ വെളിപ്പെട്ട ദൈവിക മഹത്വം നമ്മെ ശക്തിപ്പെടുത്തട്ടെ. വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമ്മെ ശക്തിപ്പെടുത്തട്ടെ. ഇതിനുള്ള കൃപ പ.അമ്മ വഴി ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ. ആമ്മേൻ…
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
*വചന വിചിന്തനം*
ഹെബ്രാ 10:1-10
ലൂക്കാ 9:28-36
‘സഹനം മഹത്വത്തിന്റെ മുന്നോടി’
ഈശോയുടെ രൂപാന്തരീകരണ സംഭവമാണ് നാം ഇന്ന് ധ്യാന വിഷയമാക്കുന്നതു്. ലൂക്കാ സുവിശേഷകൻ ഈ സംഭവത്തിന് മുൻപ് രേഖപ്പെടുത്തിയിരിക്കുന്നത് പീഡാനുഭവ പ്രവചനമാണ് എന്നത് ശ്രദ്ധേയമാണ്. ഈശോയുടെ പീഡാസഹനങ്ങൾ വരാനിരിക്കുന്ന മഹത്വത്തിന്റെ മുന്നോടിയാണെന്ന് ലൂക്കാ സുവിശേഷകൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. കർത്താവിന്റെ സഹന മരണോത്ഥാനങ്ങൾ നമുക്ക് ജീവദായകമായ വിരുന്നായി മാറുന്നു. അവന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധീകരണത്തിന്റെ ഫലമാകട്ടെ നിത്യജീവനും. നിത്യജീവനാകുന്ന ദൈവിക മഹത്വത്തിലേക്ക് മനുഷ്യവർഗ്ഗം മുഴുവനെയും ആനയിക്കുവാൻ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് മിശിഹാ നമുക്കു വേണ്ടി മരിച്ചു. മനുഷ്യരക്ഷയെന്ന ദൈവഹിതം നിറവേറ്റുവാൻ സ്വയം സമർപ്പിക്കുവാൻ തയ്യാറായി തബോർ മലയിൽ ഇരുകരങ്ങൾ വിരിച്ചു നിൽക്കുന്ന പുത്രനെ നോക്കി പിതാവ് പറയുന്നു:’ ഇവൻ എന്റെ പുത്രൻ, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ’, അവന്റെ വാക്കു ശ്രവിക്കുവിൻ.’
പ്രിയമുള്ളവരെ നമുക്ക് അവന്റെ വാക്ക് ശ്രവിക്കാം. അവന് നമ്മോട് എപ്പോഴും പറയുവാനുള്ളത് എന്താണു്, ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റിയതു പോലെ നിങ്ങളും ജീവിക്കുക. ദൈവഹിതം നിറവേറ്റി ജീവിക്കുവാൻ ലോകത്തിന്റെ മൂല്യങ്ങളോട് No എന്നു പറയേണ്ടി വരും. അത് ഒരു പക്ഷെ പല തരത്തിലുള്ള സഹനത്തെ കാരണമായേക്കാം. അപ്പോൾ ഈശോയുടെ രൂപ ന്തരീകരണവേളയിൽ വെളിപ്പെട്ട ദൈവിക മഹത്വം നമ്മെ ശക്തിപ്പെടുത്തട്ടെ. വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമ്മെ ശക്തിപ്പെടുത്തട്ടെ. ഇതിനുള്ള കൃപ പ.അമ്മ വഴി ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ. ആമ്മേൻ…
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*