ലവ് ജിഹാദ് അംഗീകരിക്കപ്പെടാത്ത സത്യം ആണെന്ന് റിട്ടേഡ് എസ്‌ പി സുഭാഷ് ബാബു. മുൻകാലങ്ങളിൽ നടന്നിട്ടുള്ള മത പരിവർത്തന കേസുകളിൽ പലതും ഒതുക്കി തീർക്കാൻ ചില തീവ്രവാദി ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ലവ് ജിഹാദ് ഉണ്ടെന്ന്അംഗീകരിക്കാൻ പോലീസ് തന്നെ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഇതിൽ ഏറ്റവും ഒടുവിൽ നടന്ന കോഴിക്കോട് സംഭവം ഇതിനൊരു ഉദാഹരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കാൻ കേരളാ പോലീസിന് ഭയം ആണെന്നും ഇത്തരം കേസുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നും രാഷ്ട്രിയ ബലാ ബലം നോക്കിയല്ല പോലീസ് കേസുകൾ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു