കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ടി.ഒ. സൂരജടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രം ജാമ്യം അനുവദിച്ചു.കരാർ കന്പനി എംഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അഡീ. ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാൽ കേസിനെ ബാധിക്കുമെന്നുമുള്ള വിജിലൻസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കഴിഞ്ഞ നാൽപ്പതു ദിവസമായി ജയിലിലാണ്.
പാലാരിവട്ടം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
