വാർത്തകൾ
🗞🏵 *സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനങ്ങള്‍ക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.* ലോക്സഭാ തെരഞ്ഞെടുപ്പിലും പാലാ ഉപതെരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പ്രവചനങ്ങള്‍ നടത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രവചനത്തിന് തയ്യാറാല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ.
🗞🏵 *കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെ തള്ളി കൂടത്തായി ഇടവക.* സാമൂഹിക മാധ്യമങ്ങളിൽ ജോളി വേദപാഠം അധ്യാപികയാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിനെതിരെയാണ് കൂടത്തായി ഇടവക രംഗത്തുവന്നിരിക്കുന്നത്. രണ്ടാമത് ഷാജുവിനെ വിവാഹം ചെയ്തശേഷം ഇടവകയിൽ നിന്ന് ജോളിയെ നീക്കിയെന്നും ഇടവക വിശദീകരിച്ചു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.* ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 സാംസ്‍കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് തരൂര്‍ മോദിക്ക് കത്തയച്ചത്.
🗞🏵 *കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.* പുറത്തെടുത്ത മൃതദേഹങ്ങളില്‍ നിന്നും സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണെന്നും എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *സ്വര്‍ണവിലയില്‍ കുറവ് ഇന്ന് കുറവ് രേഖപ്പെടുത്തി.* ഗാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്….
🗞🏵 *യുവാവിനെ അയല്‍വീട്ടുമുറ്റത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.* നങ്ങ്യാര്‍കുളങ്ങര മീനാക്ഷി ഭവനില്‍ തങ്കച്ചന്‍റെ മകന്‍ രൂപേഷിനെയാണ് (38) സുഹൃത്തും അയല്‍ക്കാരനുമായ ശ്രീ മന്ദിരത്തില്‍ സുധീറിന്‍റെ വീട്ടിമുറ്റത്തെ കാറിനുള്ളില്‍ ചൊവ്വാഴ്ച രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടത്.ചിങ്ങോലിയിലെ ആയൂര്‍വേദ ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റാണ് രൂപേഷ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയതാണെന്ന് പറയുന്നു.
🗞🏵 *ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്.* കടകംപള്ളി സുരേന്ദ്രന്‍ കുമ്മനത്തിനെതിരെ പുറത്തുവിട്ട ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് ശക്തമായ പ്രതികരണവുമായി കുമ്മനം രംഗത്തെത്തിയിരിക്കുന്നത്. “കേരളത്തില്‍ സിപിഎം നടത്തിയിട്ടുള്ള കലാപങ്ങളുടേയും അരുംകൊലകളുടേയും കണക്ക് സര്‍ക്കാര്‍ രേഖകളില്‍ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. ഭരണ സ്വാധീനവും ഒത്തു തീര്‍പ്പ് രാഷ്ട്രീയവും മൂലം അതിലൊന്നും നടപടി ഉണ്ടായില്ല എന്നതു കൊണ്ട് അതൊക്കെ എല്ലാവരും മറന്നു എന്ന് കരുതരുത്” കുമ്മനം പ്രതികരിച്ചു.
🗞🏵 *തീവ്രവാദ വിരുദ്ധ സേനയിലെ (എടിഎസ്) ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.* കോൺസ്റ്റബിളും ഗോരഖ്പുർ സ്വദേശിയുമായ ബ്രിജേഷ് കുമാർ യാദവാണ് ഡൽഹിയിൽ മരിച്ചത്. എടിഎസ് ഹെഡ്ക്വാർട്ടേഴ്സ് ബാരക്കിൽ സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് ബ്രിജേഷ് സ്വയം വെടിവക്കുകയായിരുന്നു. കുടുംബകലഹമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
🗞🏵 *തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഇ.സി.ജി ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.* എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ആഡിയോ മെട്രിക് ടെക്‌നോളജിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്‌ടോബർ 18ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
🗞🏵 *ജില്ലയിലെ മാനത്തൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു.* മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിഴക് പാലത്തുങ്കല്‍ ജോസഫ് (65) ആണ് മരിച്ചത്. പിഴക് സ്വദേശി സജീവന്‍ ഇട്ട്യാതികുന്നേല്‍ ഭാര്യ കൊച്ചു റാണി, ഓമനക്കുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.രാവിലെ 11.15 ഓടെ മാറ്റത്തിപ്പാറ റോഡിന് സമീപം വച്ചായിരുന്നു സംഭവം. ഇവിടെ സമീപത്തായി കപ്പ പറിക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്.
🗞🏵 *ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചെന്നാരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം.* മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. അനസ്‌തേഷ്യ കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളിക്കുന്നതിനിടെ കണ്ണിന് മുറിവ് പറ്റിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ എത്തിച്ചത്.
🗞🏵 *നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോര്‍ത്താറില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.* അന്വേഷണ കാര്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോണ്‍ ചോര്‍ത്താനാകുന്നത്. അല്ലാതെ ആരുടെയും ഫോണ്‍ ചോര്‍ത്താറില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
🗞🏵 *2016ലെ നോട്ട് നിരോധനം ഇന്ത്യന്‍ സമ്ബദ്‍വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയായെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.* നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിയും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
🗞🏵 *ആഹാരത്തില്‍ നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മുണ്ഡനം ചെയ്തു.* സംഭവത്തില്‍ ഭര്‍ത്താവ് ബാബു മൊണ്ടാലിനെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം.ആഹാരത്തില്‍ തലമുടി കണ്ടെതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു.14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.
🗞🏵 *പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.* ബൊളീവിയയിലെ ചിപായയിലാണ് സംഭവം. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചെലവഴിക്കണമെന്ന് പ്രതി ഭാര്യയോട് പറഞ്ഞു.തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്ന് മാറിയ സമയത്ത് ഇയാള്‍ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.എന്നാല്‍ ഭാര്യ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിന്മേല്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.* മുഖത്തും ദേഹത്തും 30 ശതമാനം പൊള്ളലേറ്റ വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം കിടന്ന മകൾക്കും നേരിയ പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട് നഗരത്തിനു സമീപം ജൈനിമേട് നൂർജഹാനാസിൽ റാബിന്നീസയ്ക്കാണു (36) പൊള്ളലേറ്റത്. ഭർത്താവ് സഹാബുദീനെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
🗞🏵 *മലങ്കര സഭയിലെ പള്ളികൾ ആഗോള സുറിയാനി സഭയുടെ ഭാഗമാണെന്ന വാദവുമായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ രംഗത്ത്.* പള്ളികളുടെ അധികാരം തനിക്കാണെന്ന് ചൂണ്ടികാട്ടി പാത്രിയര്‍ക്കീസ് ബാവ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന് കത്തയച്ചു. മലങ്കരസഭയില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് നിലവില്‍ അധികാരമില്ലെന്ന് ഓര്‍ത്തഡോക്സ് സഭ മറുപടി നല്‍കി.
🗞🏵 *ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗർ വിഭാഗത്തിലുള്ളവർക്കെതിരായ പീഡനത്തിൽ കർശന നടപടിയുമായി അമേരിക്ക.* മുസ്ലീം വിരുദ്ധ നടപടി ആരോപിക്കപ്പെടുന്ന 28 ചൈനീസ് സംഘടനകളെ അമേരിക്ക എന്റിറ്റി ലിസ്റ്റില്‍ (Entity List) ഉൾപ്പെടുത്തി. എന്റിറ്റി ലിസ്റ്റില്‍ പെടുത്തിയ കമ്പനികളോട് അമേരിക്കന്‍ സർക്കാരിന്റെ വ്യക്തമായ സമ്മതപത്രം വാങ്ങാതെ രാജ്യത്തെ കമ്പനികള്‍ക്ക് ബിസിനസ് ചെയ്യാനാവില്ല.
🗞🏵 *രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ.* കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് ജനം തിരിച്ചടി നൽകും. സഹകരണ ബാങ്ക് ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നും ശരദ് പവാർ പറഞ്ഞു.
🗞🏵 *ടാക്സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കി സൗദി പബ്ലിക് ട്രാൻസ്പോർട്ട് അഥോറിറ്റി(പിടിഎ).* യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനാണ് തീരുമാനം. നിയമം പാലിക്കാത്ത ടാക്സികൾക്ക് 3000 റിയാൽ പിഴ ചുമത്തുമെന്നും പിടിഎ അറിയിച്ചു.
🗞🏵 *ജമ്മുകാഷ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.* ഗവർണർ സത്യപാൽ മാലിക് വിളിച്ചു ചേർത്ത സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.
🗞🏵 *ട്രെയിൻ തട്ടി മരിച്ച യാചകന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങൾ.* പല ബാങ്കുകളിലായുള്ള സ്ഥിരനിക്ഷേപം 8.77 ലക്ഷം രൂപ. തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിൽ താമസിച്ചിരുന്ന ബിർജു ചന്ദ്ര ആസാദ് (62) എന്ന യാചകനാണ് പോലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. ചേരിയിലെ ജീർണിച്ച ഒറ്റമുറി വീട്ടിലായിരുന്നു ബിർജുവിന്റെ താമസം. വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞുവന്നത്.
🗞🏵 *അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കാൻ സിപിഎം-ബിജെപി ബന്ധമെന്ന ആരോപണവുമായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു.* ബിജെപി വോട്ടുകൾ വാങ്ങാൻ സിപിഎമ്മിന്റെ കണ്ണൂർ ലോബി അരൂരിൽ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *2019ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു.* ജെയിംസ് പീബിൾസ്, മൈക്കൽ മേയർ, ദിദിയർ ക്യൂലോസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.
🗞🏵 *ലാവ് ലിന്‍ കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ നേതാവിന്‍റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.* പ്രതിപക്ഷ നേതാവ് സ്ഥാനം വഹിക്കുന്നയാള്‍ ഇത്രയ്ക്ക് തരംതാഴരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🗞🏵 *പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന നടപ്പാക്കുന്ന പി.ഐ.യു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്‍റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.* ബി.കോം, ഡിസിഎ യോഗ്യതയും 30 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഫോറം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മുതല്‍ 23 ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.യു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 28 വൈകിട്ട് മൂന്നിനകം നല്‍കണം.
🗞🏵 *കൂടത്തായി കൂട്ടക്കൊലലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുന്നു.* സിപിഎം, മുസ്ലീംലീഗ് നേതാക്കളേയും തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിരുന്നതായും അന്വേഷണത്തില്‍ നിന്നും പോലീസിന് വ്യക്തമായി.
🗞🏵 *ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ നിലപാടാണോ എല്‍ഡിഎഫിനെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനം സ്ഥിരമാക്കിയ സര്‍ക്കാര്‍ നടപടി, ശബരിമല നിലപാടില്‍ സിപിഎമ്മിന് മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
🗞🏵 *കൊലക്കേസിലെ പ്രതിക്ക് വിധിന്യായത്തിന് ശേഷം ജഡ്ജി സ്വകാര്യ ബൈബിൾ നല്‍കിയതില്‍ അസ്വസ്ഥരായി നിരീശ്വരവാദികള്‍.* സ്വന്തം അപ്പാർട്ട്മെന്റിൽ വിശ്രമിക്കുകയായിരുന്ന നിരപരാധിയെ മുറി മാറി കയറി വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്തുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ച ശേഷമാണു ജഡ്ജി ടമ്മി കെംപ് പ്രതിയെ ആശ്വസിപ്പിച്ചു ബൈബിള്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.
🗞🏵 *വിശുദ്ധ നാടായ പാലസ്തീനിലും കിഴക്കൻ ജറുസലേമിലും ഉത്തര വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലുമുളള ക്രൈസ്തവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി* ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആത്മീയ ആചാര്യൻ ജോർജ് അവാദിന്റെ വെളിപ്പെടുത്തല്‍. ഇപ്പോൾ അന്‍പത്തിമൂന്നായിരം ക്രൈസ്തവരാണ് പ്രസ്തുത പ്രദേശങ്ങളിൽ ജീവിക്കുന്നതെന്നും ജോർജ് അവാദ് വിശദീകരിച്ചു.
🗞🏵 *കുടുംബ മൂല്യങ്ങള്‍ കാറ്റില്‍പറത്തി ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്കും, സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ക്കും കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്ന സോഷ്യൽ റീഫോം ബില്ല്* പാസാക്കുന്നതിനെതിരെ ഫ്രാൻസിൽ പതിനായിരങ്ങളുടെ പ്രതിഷേധം
🗞🏵 *ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍.* ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി ഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. ജി സുധാകരന്റെ പൂതന പ്രയോഗത്തില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🗞🏵 *കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത് മൂന്ന് ഗവേഷകര്‍* . അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.
🗞🏵 *ഹെറോയിന്‍ മയക്കുമരുന്ന് സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സ്വദേശികളുടെ വധശിക്ഷ രാജകല്‍പ്പന അനുസരിച്ച് നടപ്പാക്കി.* ജിദ്ദയില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കോടതികള്‍ ശിക്ഷ ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ രാജകല്‍പ്പന അനുസരിച്ചാണ് വധശിക്ഷ നല്‍കിയത്.
🗞🏵 *ജോളിയുടെ അയല്‍വാസിയും കൊല്ലപ്പെട്ട റോയിയുടെ സുഹൃത്തുമായ ബിച്ചുണ്ണിയുടെ മരണവും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.* റോയിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് തുടക്കം മുതല്‍ തന്നെ ബിച്ചുണ്ണി ആരോപിച്ചിരുന്നത്രേ. കഴിഞ്ഞ വര്‍ഷമാണ് ബിച്ചുണ്ണി മരിച്ചത്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷമായിരുന്നു ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു.ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ആറു പുരുഷന്മാരുമായി ജോളി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ജോളി ഒന്നിലേറെ തവണ അബോര്‍ഷന്‍ ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.
🗞🏵 *ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അല്‍ഖ്വയിദ തലവന്‍ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക.* അഫ്‌ഗാനിസ്ഥാനിലെ വടക്കന്‍ ഹെല്‍മാന്‍ഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയില്‍ വച്ചാണ് അമേരിക്കന്‍-അഫ്‌ഗാന്‍ സേനകള്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണം അസിം ഒമറിന്റെ ജീവനെടുത്തത്.
📮📮📮📮📮📮📮📮📮📮📮
*ഇന്നത്തെ വചനം*
അശുദ്‌ധാത്‌മാവ് ഒരുവനെ വിട്ടുപോയാല്‍, വരണ്ട സ്‌ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങി പ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും.
തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്‌ജീകരിക്കപ്പെട്ടതായിക്കാണുന്നു.
അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ് ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 24-26
📮📮📮📮📮📮📮📮📮📮📮
*വചന വിചിന്തനം*
1 കോറി 1: 24-31
LK 11:24-26
‘അശുദ്ധാത്മാവ് തിരിച്ചു വരാതിരിക്കണമെങ്കിൽ… ‘
മനുഷ്യഹൃദയങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട അശുദ്ധാത്മാവ് തിരികെ വരാതിരിക്കണമെങ്കിൽ ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമായ മിശിഹായെ ഹൃദയത്തിൽ പ്രതിഷ്ഠിക്കണം. പത്രോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു. മിശിഹായെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ. പ്രിയമുള്ളവരെ മനുഷ്യഹൃദയങ്ങളിൽ ഇടം തേടുന്ന ഒരു ദൈവമാണ്, നമ്മുടെ ദൈവം. ഈ ദൈവത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കമുള്ളതാക്കണം. അതിനായി ആദ്യം അശുദ്ധാരൂപിയെ പുറത്താക്കുക. അതോടൊപ്പം കർത്താവിന്റെ വചനം സൂക്ഷിക്കുന്ന വാഗ്ദാന പേടകമായി ഹൃദയത്തെ രൂപപ്പെടുത്തണം. ഇങ്ങനെ രൂപപ്പെടുന്ന ഹൃദയങ്ങൾ ജീവിക്കുന്ന കർത്താവിനെ വഹിക്കുന്ന സക്രാരികളായി മാറും. ഇങ്ങനെ ദൈവം വസിക്കുവാൻ ആഗ്രഹിക്കുന്ന ആലയങ്ങളാണ് നാം ഓരോരുത്തരുമെന്ന് നമുക്ക് മറക്കാതാരിക്കാം. നമ്മുടെ ഹൃദയം കർത്താവിനായി നൽകാം. അവിടുന്ന് നമ്മോട് പറയുന്നു നിങ്ങളുടെ ഹൃദയം എന്നിൽ നിന്ന് വളരെ അകലാണെന്ന്. പ്രിയമുള്ളവരെ നമുക്ക് പരിശോധിക്കാം എന്റെ ഹൃദയം കർത്താവിൽ നിന്ന് അകലെയാണോ? എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട വ്യക്തി കർത്താവാണോ? നമുക്ക് കർത്താവിന് രാജാവായി നമ്മുടെ ഹൃദയത്തിൽ പൂജിക്കാം. തിരികെ വരുന്ന അശുദ്ധാരൂപി എന്റെ ഹൃദയത്തിലെ കർത്താവിന് കണ്ട് ലജ്ജിച്ച് മടങ്ങട്ടെ…
സാത്താന് പരാജയപ്പെടുത്തുവാൻ പ.അമ്മ സഹായിക്കട്ടെ. ആമ്മേൻ
📮📮📮📮📮📮📮📮📮📮📮
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*