തിരു:അധ്യാപകര്‍ സനാതന മൂല്യങ്ങള്‍ പിന്‍തലമുറയ്ക്ക് കൈമാറ്റം ചെയ്യുന്നവരാണെന്ന് ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ് പറഞ്ഞു. അതിരൂപത വിദ്യാഭ്യാസശുശ്രൂഷ സംഘടിപ്പിച്ച അധ്യാപക സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുു അദ്ദേഹം. അന്ധകാരത്തില്‍ നി് അറിവിന്റെ വെളിച്ചത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കു ഓരോ അധ്യാപകനും സനാതന മൂല്യങ്ങളുടെ സംരക്ഷകനാണ് എത്തേക്കാളും മൂല്യശോചണം സംഭവിക്കു ഇക്കാലത്ത് സനാതനമൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകർന്നു നല്‍കാന്‍ ഓരോ അധ്യാപകനും പ്രതേ്യകം ശ്രദ്ധിക്കണമെ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാഭ്യാസ വര്‍ഷാചരണത്തോടനുബന്ധിച്ച് നടന്ന അധ്യാപക സംഗമത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ദിവ്യഗുരുവായ ക്രിസ്തുവിന്റെ മാതൃക എല്ലാ അധ്യാപകരും സ്വാംശീകരിക്കണമെ് അദ്ദേഹം പറഞ്ഞു. ലത്തീന്‍അതീരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ക്ടര്‍ ഫാ.മെല്‍ക്ക സ്‌ക്കൂള്‍ മാനേജര്‍ ഫാ.ഡൈസ എിവര്‍ പ്രസംഗിച്ചു. ഗില്‍ഡ് പ്രസിഡന്റ് രാജു വി സ്വാഗതവും സെക്രട്ടറി പുനര്‍ജ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വര്‍ഷത്തോടനുബന്ധിച്ച് നടപ്പിലാക്കു ക്ലീന്‍ സ്‌ക്കൂള്‍ ഗ്രീന്‍ സ്‌ക്കൂള്‍. (സ്വാച്ച് വിദ്യാലയത്തിന്റെ ഭാഗമായി സ്വച്ചാഗ്രഹാ പദ്ധതി അനുസരിച്ച് തിരുവനന്തപുരം റോട്ടറി ക്ലബിന്റെ ഹെല്‍ത്ത് ആന്‍ഡ് ഹൈജിനിക്ക് പാക്കേജ്) എല്ലാസ്‌ക്കൂളുകളിലും സലീഷ എജൂക്കേഷന്റെ നേതൃത്വത്തില്‍ മാത്‌സ് ലാബ് ഒപ്പം അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അനുധാവനം ചെയ്യല്‍ എീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. എല്ലാസ്‌ക്കൂളുകള്‍ക്കും ക്ലീനിംഗ് സാധനങ്ങളുടെ കിറ്റും സ്‌പോര്‍ട്ട്സ് കിറ്റും വിതരണം ചെയ്തു. തുടര്‍ന്ന് ഫാ. ജോ ബോസ്‌ക്കോ ഡോ.ചാള്‍സ് ലിയോ എീവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോര്‍ ടീം രൂപികരിച്ചു.