ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
2019 ഒക്ടോബർ 6മുതൽ 27വരെ ആമസോൺ പ്രദേശത്തെ കേന്ദ്രമാക്കി നടക്കുന്ന സിനഡിനെ ഓർമിപ്പിച്ചു കൊണ്ട് ” സാഹോദര്യത്തിലും സുവിശേഷ സാക്ഷ്യത്തിനുള്ള വഴി എന്നും കാണിച്ചു തരുന്ന പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിലും ഈ സഭാ സംരംഭത്തെ പ്രാർത്ഥനയോടെ പിൻതാങ്ങാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു.” എന്ന് പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, എന്നിങ്ങനെ യഥാക്രമം 5 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # SinodoAmazonico എന്ന ഹാന്‍ഡിലില്‍ ഒക്ടോബർ 6ആം തിയതി പാപ്പാ പങ്കുവച്ചു.