ലൂക്ക11:14-23
ഹെബ്രാ 4:1-11
ദൈവകരമെന്നത് പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നുവെന്ന് ബൈബിൾ പണ്ഡിതർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ ഈശോ പിശാചുക്കളെ പുറത്താക്കുമ്പോൾ പിശാചിന്റെ തലവനെ കൊണ്ടാണ് ഈശോ പിശാചുക്കളെ പുറത്താക്കുന്നതെന്ന് ജനങ്ങളിൽ ചിലർ ആരോപിക്കുന്നു. ദൈവരാജ്യത്തിന്റെ സുവിശേഷവുമായ വന്ന ഈശോ ആദ്യം പരിശുദ്ധാത്മാവിനാൽ പിശാചുക്കളെ പുറത്താക്കി കൊണ്ടാണ് ദൈവത്തിന്റെ രാജ്യം മനുഷ്യഹൃദയങ്ങളിൽ സ്ഥാപിക്കുവാൻ തുടങ്ങുന്നത്. മനുഷ്യഹൃദയങ്ങളിൽ ആധിപത്യം പുലർത്തുന്നതിന്മ യുടെ അന്ധകാര ശക്തികളെ നിർമാർജ്ജനം ചെയ്യുക ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഹൃദയത്തിലെ ഈ അന്ധകാരശക്തികളാൽ പ്രേരിതരായിട്ടാണ് പലരും വ്യഭിചാരത്തിലും അശുദ്ധിയിലും ശത്രുതയിലും കലഹത്തിലും അസൂയയിലും വിദ്വേഷത്തിലും കോപത്തിലും മദ്യപാനത്തിലും വ്യാപരിക്കുന്നത്. ഇവയിൽ നിന്നെല്ലാം മോചിതരായി പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് ജീവിക്കണമെങ്കിൽ സഭയിലെ കൂദാശകളിലൂടെ ലഭ്യമാകുന്ന കൃപാവരം കൂടിയേ തീരൂ. പൗലോസ് ശ്ലീഹാ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു. ‘നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്നതിൻ മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാൽ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ’. സഭയുടെ കൂദാശകളിലും ദൈവവചനത്തിലുമുള്ള പങ്കു ചേരലി ലൂടെ പിശാചിന്റെ സകല തന്ത്രങ്ങളിൽ നിന്നും രക്ഷ നേടി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന യഥാർത്ഥ ക്രിസ്ത്യാനികളായി നമുക്ക് ജീവിക്കാം. അതിനുള്ള കൃപ ക ർത്താവ് പ.അമ്മ വഴി നമുക്ക് നൽകട്ടെ ആമ്മേൻ.
സി. ഗ്രെയ്സ് ഇല്ലംപള്ളിൽ SABS