കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെതിരേ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. തന്റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന് അറിയാമായിരുന്നെന്നാണ് ജോളി മൊഴി നൽകിയത്. രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവൾ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ചോദ്യം ചെയ്യലിൽ ജോളി വ്യക്തമാക്കി. ജോളിയുടെ നിർണായ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്. ഷാജുവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെതിരേ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി.
