ഹൈദരാബാദ്: അനിശ്ചിതകാല സമരം നടത്തിവന്ന തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(ടിഎസ്ആർടിസി) ജീവനക്കാർക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ. സമരം നടത്തിയ 48,000 ജീവനക്കാരെയും തെലുങ്കാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍നിന്ന് സമരത്തിനിറങ്ങിയ തൊഴിലാളികളെയാണ് സർക്കാർ ജോലിയില്‍നിന്നും പുറത്താക്കിയത്. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തൊഴിലാളികളെ പുറത്താക്കിയത്.ശനിയാഴ്ച വൈകുന്നേരം ആറിനു മുൻപായി സമരമവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സർക്കാർ തൊഴിലാളികൾക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് അംഗീകരിക്കാത്ത തൊഴിലാളികളെയാണ് പുറത്താക്കിയത്. 1,200 തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ അവശേഷിക്കുന്നുള്ളു. ആന്ധ്രാപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ മുഖ്യ ആവശ്യം. സമരത്തെ തുടർന്നു അധികൃതർ ബദൽ ഗതാഗത മാർഗങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഉത്സവസീസണായതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച അർധരാത്രിയാണു യൂണിയനുകൾ സമരം ആരംഭിച്ചത്.
48,000 ജീവനക്കാരെ പിരിച്ചുവിട്ട് തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ
