കോഴിക്കോട്: കൂടത്തായി കൊലക്കേസ് അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും. സ്വത്ത് തട്ടിയെടുക്കാനായി വ്യാജവിൽപത്രം തയാറാക്കാൻ ജോളിയെ സഹായിച്ച സിപിഎം- മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളാണ് പോലീസ് നിരീക്ഷണത്തിലുള്ളത്.രാഷ്ട്രീയ നേതാക്കളുമായി ജോളി നടത്തിയ പണമിടപാടിന്റെ രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജവിൽപത്രത്തിന് സാക്ഷിയായത് സിപിഎം നേതാവാണെന്നും വ്യാജരേഖ വച്ച് ഭൂമി ജോളിയുടെ പേരിലാക്കാൻ സഹായിച്ചത് ലീഗ് നേതാവാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.മുസ്ലീം ലീഗ് നേതാവിന് ജോളിയുമായും വീടുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ചിലഘട്ടത്തിൽ ജോളി ഇയാൾക്ക് സാന്പത്തിക സഹായം നൽകിയതായുമാണ് വിവരം. ജോളിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച് നിർണായക തെളിവുകൾ ലഭിച്ചത്.
കൂടത്തായി കൊലക്കേസ് : അന്വേഷണം ഉന്നതരിലേക്കും
