മുംബൈ: അരേ കോളനിയിൽനിന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകർക്ക് ജാമ്യം. ആറ് സ്ത്രീകൾ ഉൾപ്പെടെ 29 പേരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തത്. 29 പേർക്കും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം മരം മുറിക്കലിനെതിരെ സർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. കാർ ഷെഡ് നിർമിക്കുന്നതിനായി മുംബൈ മെട്രോ കോർപറേഷനാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്. മരം മുറിക്കുന്നതിനെതിരെ നല്കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് അധികൃതര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. മരങ്ങള്‍ വെട്ടി മാറ്റുന്നതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
അരേ കോളനി പ്രതിഷേധം: അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകർക്ക് ജാമ്യം…
