രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന് ആരംഭിച്ച് 16ന് സമാപിക്കും.ഇന്ന് മുതൽ 11 വരെ ദിവസങ്ങളിൽ രാവിലെ ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.
നാളെ രാവിലെ ഒന്പതിനു വിശുദ്ധ കുർബാന, സന്ദേശം. 10.30ന് തീർഥാടനം – മാതൃവേദി, പിതൃവേദി പാലാ രൂപത. മൂന്നിനു രാമപുരം ഇടവകയിലെ കുടുംബക്കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ പ്രേഷിതറാലി. ഒൻപതിനു രാവിലെ ഒൻപതിനു വിശുദ്ധ കുർബാന, നാലിന് വിശുദ്ധ കുർബാന – പാലാ രൂപതയിലെ നവവൈദികർ കാർമികത്വം വഹിക്കും.
പത്തിനു രാവിലെ ഒന്പതിന് വിശുദ്ധ കുർബാന, 11നു രാവിലെ പത്തിന് കരിസ്മാറ്റിക് പ്രേഷിതസംഗമം (രാമപുരം സബ് സോൺ). 12ന് രാവിലെ 10.30 ന് സമർപ്പിതരുടെ തീർഥാടനം. മൂന്നിനു ഡിസിഎംഎസ് രാമപുരം യൂണിറ്റ്, കോതമംഗലം രൂപത ഡിസിഎംഎസ് എന്നിവയുടെ നേതൃത്വത്തിൽ തീർഥാടനം. നാലിനു കൊടിയേറ്റ് – വികാരി റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. 13ന് 1.30 തീർഥാടനം, 14ന് 2.30ന് കർഷകദിനാചരണം, കർഷക സമ്മേളനം, കൃഷിയിടങ്ങൾക്കായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോട് മധ്യസ്ഥ പ്രാർഥന, കാഴ്ചസമർപ്പണം (എകെസിസി, കർഷകദളം, ഇൻഫാം, പിതൃവേദി, ഡിസിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ). 15നു വൈകുന്നേരം ആറിനു തീർഥാടനം- പാലാ സെന്റ് തോമസ് കത്തീഡ്രൽ. 6.15ന് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിവസമായ 16ന് രാവിലെ 5.15 ന് വിശുദ്ധ കുർബാന, ഒന്പതിന് നേർച്ച വെഞ്ചരിപ്പ്. 11ന് പാലാ രൂപത ഡിസിഎംഎസ് തീർഥാടകർക്കു സ്വീകരണം. 12 നു പ്രദക്ഷിണം. 4.30 നു വിശുദ്ധ കുർബാന.