വാർത്തകൾ
🗞🏵 *കോന്നി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അടൂര്‍ പ്രകാശ് എംപി വിട്ട് നിന്നു.* കോന്നിയിലെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് മുതിര്‍ന്ന നേതാവ് പി.ജെ കുര്യനടക്കം പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ടായിരുന്നു. പിജെ കുര്യനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
🗞🏵 *വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എസ്എംവൈഎം, കെയര്‍ ഹോംസ്, കേരള ലേബര്‍ മൂവ്മെന്റ്, ദീപിക ഫ്രണ്ട്സ് ക്ലബ്, ഇന്‍ഫാം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിശദമായ പഠന റിപ്പോര്‍ട്ടും അഭിപ്രായങ്ങളും സമര്‍പ്പിച്ചു.* ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് പി.കെ. ഹനീഫ, കമ്മീഷന് അംഗങ്ങളായ അഡ്വ.ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളും ആശങ്കകളും ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
🗞🏵 *വെഹിക്കിൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ പരിശോധിക്കാൻ നിയമപരമായി അധികാരമുണ്ടെന്നും ഇതു തടയാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.*
🗞🏵 *നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം സിബിഐയ്ക്കു കൈമാറാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിർദേശം നൽകി.* അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയും മക്കളും നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ സർക്കാർ അന്വേഷണം സിബിഐയ്ക്കു വിട്ട് ഓഗസ്റ്റ് 16ന് ഉത്തരവിറക്കി.
🗞🏵 *സാന്പത്തിക മാന്ദ്യത്തെ തുടർന്ന് ഇന്ത്യൻ വാഹന വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു.* ഉത്സവ സീസണിലും വാഹനവിൽപ്പന കുറഞ്ഞ പശ്ചാത്തലത്തിൽ വാഹന നിർമാണ കന്പനിയായ ടൊയോട്ട ജീവനക്കാർക്കായി സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള വോളന്ററി റിട്ടയർമെന്റ് സ്കീം (വിആർഎസ്) പ്രഖ്യാപിച്ചു.
🗞🏵 *ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനു നേരെ സമൂഹ്യദ്രോഹികളുടെ അധിക്ഷേപം.* മധ്യപ്രദേശിലെ റീവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും പ്രതിമ നശിപ്പിക്കുകയും ചെയ്തു.
🗞🏵 *തൊണ്ടിമുതലും ഹൈടെക്ക് ആക്കി കേരള പോലീസ്.* കോടതി വ്യവഹാരങ്ങളിൽപ്പെട്ട തൊണ്ടി സാധനങ്ങളിൽ ക്യൂആർ കോഡ് പതിപ്പിച്ചാണു പോലീസിന്റെ പുതിയ പരീക്ഷണം. ഇത്തരത്തിൽ തൊണ്ടി മുറികൾ സ്മാർട്ട് ആക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി.
🗞🏵 *അനധികൃത കുടിയേറ്റം തടയാൻ അസമിൽ നടപ്പാക്കിയത് പോലെ കർണാടകയിലും ദേശീയ പൗരത്വ റജിസ്ട്രേഷൻ നടപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.* ബംഗ്ലാദേശ്, റോഹിംഗ്യന്‍ അഭയാർഥികൾ സംസ്ഥാനത്ത് ധാരാളമായി കുടിയേറുന്നുവെന്നും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി സ്ഥിരതാമസം ആകുന്നതായും ശ്രദ്ധയപ്പെട്ടതിനെ തുടർന്നാണ് എൻആർസി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
🗞🏵 *വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളേജില്‍ ഇനി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കേണ്ടെന്ന് തീരുമാനം.* ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം.
🗞🏵 *ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിലെ വ്യോമസേനയുടെ ഹെലികോപറ്റര്‍ തകര്‍ന്ന് വീണത് ഇന്ത്യന്‍ സൈന്യത്തിന്റെ തന്നെ മിസൈല്‍ പ്രയോഗത്തിലെന്ന് കുറ്റസമ്മതം.* അന്ന് ഹോലികോപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് അബദ്ധത്തിലെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലിയ തെറ്റ് എന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്.
🗞🏵 *സുപ്രീം കോടതി പറയുന്നത് മുഴുവന്‍ ശരിയാകണമില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ.* സുപ്രീം കോടതിക്ക് മുകളില്‍ മറ്റൊരു കോടതി ഇല്ലാത്തത് കൊണ്ട് മാത്രമാണു അവ ശരിയാകുന്നതെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
ജനങ്ങളില്‍ ജൂഡീഷ്യറിയുടെ വിശ്വാസ്യത കുറഞ്ഞു വരുന്ന സാഹചര്യമാണു രാജ്യത്ത് നിലനില്‍ക്കുന്നത്
🗞🏵 *വമ്ബന്‍ മാറ്റത്തിനൊരുങ്ങി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം.* ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
🗞🏵 *കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു.* അന്വേഷണം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് നീളുന്നതായി സൂചന. ബന്ധുക്കളുടെ മരണ ശേഷം പ്രസ്തുത യുവതി വ്യാജ രേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചതായാണ് വിവരം. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്.
🗞🏵 *രാജ്യത്ത് നടമാടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും, വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള നാല്പ്പത്തൊമ്ബത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.*
🗞🏵 *ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് ജുഡീഷൽ കസ്റ്റഡിയിൽ തുടരും.* ഒക്ടോബർ 16വരെ ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി ഷാജഹാൻപുർ കോടതി നീട്ടി.
🗞🏵 *കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ല്‍ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മൈതാനിയില്‍ നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.* ഇതോടെ പുതിയ രണ്ടു പേര് നിരാഹാരം
🗞🏵 *എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തൽ.* വകുപ്പു തല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
🗞🏵 *അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തില്‍ പറയാതെ പറഞ്ഞ് ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്.*
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നു പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്നു സംശയിച്ചവരുണ്ടെന്ന് വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് പറയേണ്ടതെന്ന് അറിയാത്തിനാലാണ് താന്‍ അന്നങ്ങനെ പറഞ്ഞത്.
കലാകാരന്മാര്ക്കെതിരെ കേസെടുത്തത് ഓരോ ഇന്ത്യക്കാരനും പ്രതികരിക്കേണ്ട സന്ദര്‍ഭമാണ്. ഏകാധിപതികളുടെ കൈയില്‍ സ്വാതന്ത്ര്യം സുരക്ഷിതമല്ലെന്ന് രാജ്യം തിരിച്ചറിയുന്നുണ്ടെന്നും വിഎസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
🗞🏵 *ബന്ദിപ്പുർ ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ രാഹുൽ ഗാന്ധി എംപി സന്ദർശിച്ചു.* രാവിലെ ഒന്‍പതോടെയാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്.
🗞🏵 *പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്.* കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. പൊതുപ്രവർത്തകർക്കെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പ്രകാരമാണു നടപടി.
🗞🏵 *കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി തുടരുന്നു.* ഡ്രൈവർമാരുടെ കുറവിനെത്തുടർന്നു സംസ്ഥാനത്തു വെള്ളിയാഴ്ചയും നിരവധി സർവീസുകൾ മുടങ്ങി.ഇതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായിവരുന്നതോ ഉള്ളൂ. പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
🗞🏵 *ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇര വീണ്ടും കൂട്ടമാനഭംഗത്തിനിരയായി.* ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗാർ ലൈംഗികാതിക്രമം നടത്തി ഒരാഴ്ചക്കു ശേഷമായിരുന്നു ഇത്. ഈ കേസിൽ സിബിഐ ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
🗞🏵 *കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരൻ ദീപക് നികൽജെയ്ക്കു സീറ്റ് നൽകിയ നടപടി പിൻവലിച്ച് ബിജെപി സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ.* പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഫൽത്താൻ മണ്ഡലത്തിൽ നികൽജെയ്ക്കു പകരം പ്രാദേശിക നേതാവായ ദിഗംബർ അഗവാനെയ്ക്കു സീറ്റ് നൽകി.
🗞🏵 *മരട് ഫ്ളാറ്റ് കേസിൽ വീണ്ടും ഹർജിയുമായി എത്തിയ ഫ്ളാറ്റ് ഉടമകളോടു ക്ഷുഭിതനായി സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ മിശ്ര.* ഫ്ളാറ്റുകൾ ഒഴിയാൻ ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഉടമകളോട്, ഒരാഴ്ച പോയിട്ട് ഒരു മണിക്കൂർ പോലും സമയം നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 *മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ശങ്കർ റേയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.* ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
🗞🏵 *ആൾക്കൂട്ട കൊലപാതകങ്ങൾ തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ സംഭവത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട കോടതി ഉത്തരവിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.* ഗാന്ധിയുടെ രൂപത്തിലേക്കു വെടിവച്ചവർ ഇപ്പോൾ എംപിമാരാണെന്നും ഒരു കോടതിയും അവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അടൂർ ചൂണ്ടിക്കാട്ടി.
🗞🏵 *മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ഉൾപ്പോര് പരസ്യമാക്കി മുതിർന്ന നേതാവും മുംബൈ ഘടകം മുൻ അധ്യക്ഷനുമായ സഞ്ജയ് നിരുപം.* കോണ്‍ഗ്രസ് നേതൃത്വത്തിനും സോണിയ ഗാന്ധിക്കും നേരെ ചോദ്യങ്ങളുയർത്തി നിരുപം പത്രസമ്മേളനം നടത്തി.
🗞🏵 *വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.* മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *നിലന്പൂർ മേഖലയിൽ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു.* നിലന്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്പതികളുടെ മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.
🗞🏵 *കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ സത്യം വൈകാതെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി.* അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തതിന് പിന്നാലെ ആശ്രമം സന്ദർശിച്ചപ്പോഴാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. പ്രാഥമിക അന്വേഷണം
🗞🏵 *കേരള കത്തോലിക്ക മെത്രാന് സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നു.* രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സൂസൈപാക്യം പിതാവിനുവേണ്ടി റോമിലായിരിക്കുന്ന സീറോ മലബാര്‍ ബിഷപ്പുമാര്‍ ഇന്നലെ പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്.* രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തത് മോദിയാണെന്നും ഇത് എല്ലാവർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു. .
🗞🏵 *സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം.* സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാനാണ് വനിതകള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.
🗞🏵 *ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ പ്രതിഷേധക്കാര്‍ ബത്തേരിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി നടത്തിയ 45 മിനിട്ട് നിരാഹാരത്തിന് സോഷ്യല്‍മീഡിയലില്‍ ട്രോള്‍ മഴ.* രാവിലെ എട്ടു മണിക്ക് ഭക്ഷണം കഴിച്ചാല്‍ സാധാരണ എല്ലാവരും ഉച്ചയ്ക്ക് ഒരു മണി വരെ ഭക്ഷണം കഴിക്കാറില്ലെന്നും അപ്പോള്‍ അതിനെ അഞ്ചു മണിക്കൂര്‍ നിരാഹാരം എന്നാണോ പറയുകയെന്നും സോഷ്യല്‍ മീഡിയ.
🗞🏵 *പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവി, ലോകമെങ്ങും മതസ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വത്തിക്കാനിലെത്തി* ഫ്രന്‍സിസ് പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം വളർത്താനും, പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സംരക്ഷിക്കാനും, അമേരിക്കയ്ക്കും വത്തിക്കാനുമുളള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു.
🗞🏵 *മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ മുസ്ലീങ്ങളല്ലാത്തവരേയും പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഭരണഘടന ഭേദഗതി അനുശാസിക്കുന്ന ബില്‍ പാര്‍ലമെന്റ് പിന്തള്ളി.* പ്രധാനമന്ത്രി ഇമ്രാന്ഖാന് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ നിലവിലുള്ള നിയമമനുസരിച്ച് ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആവാനുള്ള അവകാശമില്ല.
🗞🏵 *ആമസോണ്‍ മേഖലയില്‍ കൊളംബിയ, പെറു, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തില്‍ താമസിക്കുന്ന അറുപതിനായിരത്തില്‍ അധികം അംഗബലമുള്ള ടികുണ ഗോത്രവര്ഗ്ഗത്തില് നിന്നും ആദ്യ കത്തോലിക്ക വൈദികനാകാന്‍ യുവാവ് തയാറെടുക്കുന്നു.* ഡീക്കന്‍ ഫെര്നി പെരേരയാണ് ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആദ്യ പുരോഹിതനാകുവാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നത്.
🗞🏵 *സാക്ഷ്യത്തിലൂടെയാണ് സുവിശേഷവത്കരണം നടക്കേണ്ടതെന്ന് അഡ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ സീറോമലബാര്‍ സഭയിലെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.* സുവിശേഷവത്കരണമെന്നത് ഏതുവിധേനയും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനമല്ലായെന്നും ക്രിസ്തുവിന്റെ സ്നേഹവും കരുണയും സകലമനുഷ്യരെയും അറിയിക്കുക എന്നുള്ളതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
🍓🍓🍃🍓🍓🍃🍓🍓🍃🍓🍓
*ഇന്നത്തെ വചനം*
എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍െറ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്പ്പെടുന്നു.
അവന് പറഞ്ഞു: സാത്താന് സ്വര്‍ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.
ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍െറ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.
ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന് പറഞ്ഞു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്മാരില്നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം.
ലൂക്കാ 10 : 17-21
🍓🍓🍃🍓🍓🍃🍓🍓🍃🍓🍓
*വചന വിചിന്തനം*
സ്വർഗ്ഗത്തിൽ പേര് എഴുതപ്പെടുന്നുഎന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഭൂമിയിൽ അവന് ചെയ്യുവാൻ സാധിക്കുന്നതിലും വച്ച് ഏറ്റവും മഹത്തരമായ കാര്യമാണത് .
നമ്മുടെ ജീവിതം നിത്യതയെ ലക്ഷ്യമാക്കിയുള്ളത് ആയിരിക്കണമെന്ന് ഈശോ നമ്മോട് ആവശ്യപ്പെടുന്നു. ഭൂമിയിൽ നമ്മൾ എത്ര വലിയ കാര്യങ്ങൾ ചെയ്താലും അവയിലൊക്കെയും ഉപരിയായ കാര്യമാണ് നിത്യതയിൽ പ്രവേശിക്കുവാൻ അവസരം ലഭിക്കുക എന്നുള്ളതാണ് . അതിനാൽ നമുക്ക് നിത്യയെ ലക്ഷ്യമാക്കി നീങ്ങുന്ന വരാകാം
.നിത്യയ്ക്ക് വേണ്ടി ഒരുങ്ങുന്ന വരും ആകാം
🍓🍓🍃🍓🍓🍃🍓🍓🍃🍓🍓
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*