കൊച്ചി : ജസ്റ്റിസ് എസ്.മണികുമാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി.മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികുമാര്‍ ഇപ്പോള്‍. ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.ഇതു സംബന്ധിച്ച ഫയലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഒപ്പു വച്ചു. 1983 ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത എസ്. മണി കുമാര്‍ മദ്രാസ് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ , അസി. സോളിസിറ്റര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2006 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി.