വീട്ടില്‍ ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം. വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെു. മരടിലെ തുരുത്തി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പാട്ടുപറമ്ബില്‍ സുരേഷ് ബാബുലാലിന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച 12 മണിയോടെയാണ് സംഭവം. താഴത്തെ നിലയിലുള്ള ടിവി പൊട്ടിത്തെരിച്ച് തീ പടരുകയായിരുന്നു. വീട്ടില്‍ തീ ആളുന്നത് കണ്ട് എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതിരുന്നത്.മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തില്‍ താഴത്തെ നിലയിലുള്ള ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു. ടെലിവിഷന്റെ ‘സെറ്റ് ടോപ്പ് ബോക്‌സി’ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചിയില്‍ ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം…
