വത്തിക്കാൻ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. പശ്ചിമേഷ്യയിലെ ക്രിസ്ത്യൻ സമുദായങ്ങളെ ഇസ്ലാമിക ആക്രമണങ്ങളിൽനിന്നു രക്ഷിക്കേണ്ട കാര്യം ഇരുവരും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു. ലോകമെന്പാടും മതസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ യുഎസും വത്തിക്കാനും പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യവും മനുഷ്യാവകാശവും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കാനും ഇരുകൂട്ടരും ശ്രമം തുടരുമെന്നും കൂട്ടിച്ചേർത്തു.
പോംപിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
