ദുബായ്: കത്തോലിക്ക കോണ്‍ഗ്രസ് ദുബായിൽ നടത്തിയ ഗ്ലോബൽ സമ്മേളനത്തിൽ സമുദായത്തിനും സമൂഹത്തിനും ഉപകരിക്കുന്ന നിരവധി പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. ഇത്തരം പ്രോജക്ടുകളെ സഹായിക്കാൻ പ്രോജക്ട് പ്രമോട്ടേഴ്സ് കൗണ്‍സിൽ രൂപീകരിച്ചു. വിവിധ രാജ്യങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മികച്ച സംരംഭകരെയും വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് കൗണ്‍സിൽ രൂപീകരിച്ചത്. ഈ കൗണ്‍സിലിന്റെ പ്രഥമ കോണ്‍ക്ലേവ് ഡിസംബറിൽ ചേരും. വിഷൻ 2025 എന്ന സെമിനാറിന്റെ ഭാഗമായാണ് ഈ കൗണ്‍സിൽ രൂപീകരിച്ചത്.
വിഷൻ 2025 എന്ന സെമിനാർ ആർച്ച്ബിഷപ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിഷയാവതരണം നടത്തി. യുകെയിലെ ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ അധ്യക്ഷത വഹിച്ച സെമിനാറിൽ പാർലമെന്റ് അംഗങ്ങളായ ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, എഎൽഎസ് ഡയറക്ടർ ജോജോ മാത്യു, സണ്ണി ജോസഫ് എംഎൽഎ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ജോർജ് കോയിക്കൽ, ഫീസ്റ്റി മാന്പള്ളി എന്നിവർ പ്രസംഗിച്ചു.
‘ചലഞ്ചസ് ഓഫ് മൈഗ്രെ ന്റ്സ്’ എന്ന വിഷയത്തെക്കുറിച്ചുള്ള സെഷൻ മെൽബണ്‍ ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനംചെയ്തു. ഷംഷാദ് ബിഷപ് മാർ റാഫേൽ തട്ടിൽ വിഷയാവതരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ. പി.ടി. ചാക്കോ(ഗുജറാത്ത്) , ദുബായ് എസ്എംസിഎ പ്രസിഡന്റ് വിപിൻ വർഗീസ്, കല്യാണ്‍ രൂപത വികാരി ജനറാൾ മോണ്‍. ഇമ്മാനുവേൽ കാടൻകാവിൽ, കുവൈറ്റ് എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള, ജോയി ആന്റണി ഖത്തർ, ഷെവ.സിബി വാണിയപ്പുരയ്ക്കൽ, കുവൈറ്റ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെന്പർ സുനിൽ പി. ആന്റണി, റിയാദ് സിഎംസി പ്രസിഡന്റ് ബിനോയി ജോസഫ് പടപ്പ്, ഗ്ലോബൽ സെക്രട്ടറി ആന്റണി എൽ. തൊമ്മാന എന്നിവർ വിഷയാവതരണത്തിൽ സഹപങ്കാളികളായി.
‘പ്രഫഷണലിസം ആൻഡ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബാംഗ്ലൂർ ചെയർമാൻ പ്രഫ. ജെ. ഫിലിപ് വിഷയാവതരണം നടത്തി. അഡ്വ. ഏബ്രഹാം ജോസഫ്, വി.ഒ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പദ്ധതികളുടെ രൂപീകരണ സെഷനിൽ ബെനയർ ഗ്രൂപ്പ് എംഡി ബെന്നി പുളിക്കക്കര, ഇന്നോവ ഗ്രൂപ്പ് എംഡി ജോയ് അറയ്ക്കൽ, ആസ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ. വിൽസണ്‍, റിസൽട്ട് കണ്‍സൾട്ടിംഗ് ഗ്രൂപ്പ് ഡയറക്ടർ റ്റിനി ഫിലിപ്പ്, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പ്രോജക്ടുകൾ അവതരിപ്പിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. കാനഡ ബിഷപ് മാർ ജോസ് കല്ലുവേലിൽ, ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, ജോസ് മേനാച്ചേരിൽ, ഡെന്നി കൈപ്പനാൽ, ജോബി നീണ്ടുകുന്നേൽ, തോമസ് പീടികയിൽ, ജോയ് മൂപ്രപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
2021ൽ സിംഗപ്പൂരിൽ നടക്കുന്ന ആഗോള സമ്മേളനത്തിനു നേതൃത്വം നൽകുന്ന ഗ്ലോബൽ സെക്രട്ടറി ജോസഫ് പാറേക്കാട്ടിലിനു പ്രസിഡന്റ് ബിജു പറയന്നിലവും ജനറൽ കണ്‍വീനർ ബെന്നി പുളിക്കക്കരയും ചേർന്നു കത്തോലിക്ക കോണ്‍ഗ്രസ് പതാക കൈമാറി. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു ദുബായിലെ സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയിൽ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും നിരവധി വൈദികരും നാലായിരം വിശ്വാസികളും പങ്കെടുത്തു.