കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയി കഴിയുന്ന സൂസൈപാക്യം പിതാവിനുവേണ്ടി ഇപ്പോള്‍ റോമിലായിരിക്കുന്ന സീറോ മലബാര്‍ പിതാക്കന്മാര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പിതാവിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീര്‍വ്വാദം നേടുകയും ചെയ്തു.