വാർത്തകൾ
🗞🏵
*ചങ്ങനാശ്ശേരിയിലെ പ്രമുഖ വസ്ത്രശാലയായ ജനപ്രിയ സില്‍ക്സിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദ്ദനത്തിനിരയായി.* ഇരുളിന്റെ മറവില്‍ മൂന്നംഗ സംഘമാണ് ഒരു പ്രകോപനവും കൂടാതെ ഹൃദ്രോഗി കൂടിയായ ജീവനക്കാരനെ മര്‍ദ്ധിച്ചവശനാക്കിയത്. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാലില്‍ വീണു കേണപേക്ഷിച്ചിട്ടും അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും കണക്കിലെടുക്കാതെ യാതൊരു ദയവും കൂടാതെ മൂവരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദനം തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
🗞🏵 *മാണി സി കാപ്പന് തന്റെ കയ്യില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന് വ്യവസായി ദിനേശ് മേനോന്.* കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കോടിയേരിയുമായി ഒരു പണമിടപാടുമായി ഉണ്ടായിട്ടില്ല. ഒരു തവണ കണ്ടിട്ടുണ്ടെന്നും ദിനേശ് മേനോൻ പറഞ്ഞു.
🗞🏵 *നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് ദിലീപ്.* ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയിൽ എഴുതി തയ്യാറാക്കിയ വാദത്തിൽ പറയുന്നു.
🗞🏵 *എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെയും സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.* ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി. അന്ന് തന്നെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും ആ സമയം ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു . പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
🗞🏵 *കുടത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസ്സുകാരിക്കു തലയൂരിക്കൊടുത്തും സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ കരയ്ക്കു കയറ്റിയും ബുധനാഴ്ച ഫയർ ഫോഴ്സിനു സാഹസിക ദിനം.* ഇൗഞ്ചക്കൽ സുഭാഷ് നഗറിലെ സുനിൽകുമാറിന്റെ മകൾ ഒന്നര വയസ്സുകാരി അനുഷമയാണ് കളിക്കുന്നതിനിടെ അലുമിനിയം കുടത്തിനുള്ളിൽ തല പെട്ടു പോയത്. മാതാപിതാക്കളും അയൽവാസികളും ചേർന്നു വലിച്ചൂരാൻ ശ്രമിച്ചെങ്കിലും കുടം കുടുങ്ങിത്തന്നെ കിടന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവരും കൈമലർത്തി.
🗞🏵 *മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാംപിൽ നിന്ന് അറുപതോളം പൊലീസുകാർ മരടിലേക്ക്.* ഒഴിയാന്‍ താമസക്കാര്‍ക്ക് സാവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു.
🗞🏵 *ജമ്മു കാഷ്മീരിൽ രണ്ടുമാസമായി തുടർന്ന നിയന്ത്രണങ്ങൾ ഭരണകൂടം പിൻവലിച്ചുവെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ.* ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്നു പ്രതിഷേധങ്ങൾ ഉയരുമെന്ന കണക്കൂകൂട്ടലിലാണു നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് റദ്ദാക്കുകയാണെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജമ്മു കാഷ്മീരിലെ മുൻമന്ത്രിമാരും ജനപ്രതിനിധികളുമുൾപ്പെടെ നിരവധി നേതാക്കൾ വീട്ടുതടങ്കലിലാവുകയും ചെയ്തു.
🗞🏵 *കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ* കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബാസ് നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
🗞🏵 *മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി 150 രൂപയുടെ നാണയം പുറത്തിറക്കി.* അഹമ്മദാബാദിൽ നടന്ന “സ്വച്ഛ്ഭാരത് ദിവസ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്.
🗞🏵 *ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞു പോകാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് ഉടമയുടെ ഒറ്റയാൾ പ്രതിഷേധം.* പൊളിച്ചുമാറ്റാനിരിക്കുന്ന മരടിലെ ഹോളിഫെയ്ത്തിലെ ഫ്ളാറ്റുടമ ഐസക് പട്ടാണിപ്പറമ്പിലാണ് പ്രതിഷേധം നടത്തിയത്. സാധനങ്ങൾ നീക്കാനും പകരം താമസസ്ഥലം കണ്ടെത്താനും രണ്ടാഴ്ച സമയം നീട്ടി നൽകണമെന്ന ആവശ്യമാണ് ഉടമകൾ ഉന്നയിച്ചത്.
🗞🏵 *അരൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്പസാര വിരുദ്ധ സമര പങ്കാളി ഷാനിമോൾ ഉസ്മാനെതിരേ വിമതവനിത മത്സരരംഗത്ത്.* സ്വതന്ത്ര സ്ഥാനാർഥിയായാണു താൻ മത്സരിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
🗞🏵 *രാജ്യത്തെ മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അംഗീകാരത്തിന് ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ അർഹനായി.*
🗞🏵 *മുങ്ങിക്കപ്പലിൽനിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തരകൊറിയ.* മിസൈൽ പരീക്ഷണം വിജയകരമായിരുന്നു. സൈനിക ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ സുപ്രധാന നേട്ടമാണിതെന്നും ഉത്തരകൊറിയ പ്രതികരിച്ചു.
🗞🏵 *ബീഹാറിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിജെപി എംപി രാം ക്രിപാൽ യാദവ് ചെങ്ങാടം മറിഞ്ഞ് നദിയിൽ വീണു.* നാട്ടുകാർ നദിയിലേക്ക് ചാടി എംപിയെ രക്ഷപെടുത്തി. പാറ്റ്നയിലെ മണ്ഡലത്തിൽ പ്രളയം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം.
🗞🏵 *തമിഴ്നാട് തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കസ്റ്റഡിയിൽ.* ജാർഖണ്ഡ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്.
🗞🏵 *ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയെ പിന്തുണച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ.* ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്രം തെറ്റ് തിരുത്തുകയായിരുന്നെന്ന് ഹരീഷ് സാൽവെ പറഞ്ഞു.
🗞🏵 *ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* ശബരിമല പ്രചാരണായുധമാക്കുമോ എന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതിപ്രവേശനത്തിനെതിരെ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റേ നിലപാട് എടുത്തില്ലെന്നും കോടിയേരി പറഞ്ഞു.
🗞🏵 *കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ എതിർക്കാൻ പാക്കിസ്ഥാൻ തീവ്രവാദത്തെ ആളിക്കത്തിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.* ഇത് പാക്കിസ്ഥാനിൽനിന്നും പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആർച്ച്ബിഷപ്.
🗞🏵 *ബിജെപിയുടെ മനസിൽ നാഥുറാം വിനായക് ഗോഡ്സെയും വാക്കുകളിൽ മഹാത്മാ ഗാന്ധിയുമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി.* ഗോഡ്സെയാണ് തങ്ങളുടെ നായകൻ എന്നാണ് ഭരണകക്ഷിയായ പാർട്ടി കരുതുന്നതെന്നും ഒവൈസി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *മരട് ഫളാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന്,* പകരം താമസം ശരിയാകാതെ ഇറങ്ങില്ലെന്ന് താമസക്കാര്‍. ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍. പകരം താമസം ഉറപ്പാക്കാന്‍ ഫ്ളാറ്റ് തേടി നഗരസഭ. വൈദ്യുതി, ജലവിതരണം ഇന്നു നിര്‍ത്തലാക്കാന്‍ നടപടികള്‍
🗞🏵 *പാക്കിസ്ഥാനിൽനിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരർ ഡൽഹിയിൽ കടന്നതായുള്ള വിവരത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം.* ഉത്സവ സീസണിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നാല് ജെയ്ഷെ ഭീകരരാണ് ഡൽഹിയിൽ കടന്നതായി വിവരം ലഭിച്ചിരിക്കുന്നത്.
🗞🏵 *ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥി ശങ്കർ റേ ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
🗞🏵 *ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് വീണ്ടും ജഡ്ജി പിൻമാറി.* സുപ്രീംകോടതി ജസ്റ്റീസ് രവീന്ദ്ര ഭട്ടാണ് പിൻമാറിയത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് ബി.ആര് ഗവായ്, എന്‍.വി രമണ, ആര് സുഭാഷ് റെഡ്ഡി എന്നിവരാണ് നേരത്തെ പിൻമാറിയത്.
🗞🏵 *കലിഫോർണിയ സാന്താക്രൂസിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ കോടീശ്വരനെ ബിഎംഡബ്ല്യൂ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.* ഐടി വിദഗ്ധനായ തുഷാർ അത്രെയുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. ചെവ്വാഴ്ച വൈകുന്നേരം മൂന്നിനാണ് തുഷാറിനെ (50) അദ്ദേഹത്തിന്റെ കലിഫോർണിയയിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയത്.
🗞🏵 *നീറ്റ് പരീക്ഷ തട്ടിപ്പ് കേസിൽ അറസ്റ്റ് തുടരുന്നു.* അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്ത് ഷെഫീൻ ആണ് കസ്റ്റഡിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ തമിഴ്നാട് സിബിസിഐഡി പിടികൂടിയത്.
🗞🏵 *സ്വർണ വില ഇന്ന് കൂടി.* പവന് 80 രൂപയാണ് വർധിച്ചത്. ബുധനാഴ്ച രണ്ടു തവണയായി പവന് 360 രൂപ വർധിച്ച ശേഷമാണ് ഇന്നും വില വർധനയുണ്ടായിരിക്കുന്നത്.
🗞🏵 *ഐഎന്‍എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം സുപ്രീംകോടതിയിൽ ജാമ്യ ഹർജി നൽകി.* ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹർജി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
🗞🏵 *പാലാരിവട്ടം പാലം ഉടൻ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനിയറുമാരുടെ . സംഘടന ഹൈക്കോടതിയെ സമീപിക്കും.* പാലത്തിൽ ഭാരം കയറ്റി ശാസ്ത്രീയ രീതിയിൽ ബലം പരിശോധിക്കണമെന്നും ഇതിന് ശേഷമേ മറ്റ് നടപടികൾ സ്വീകരിക്കാവൂ എന്നുമാണ് എഞ്ചിനിയറുമാരുടെ ആവശ്യം. പാലം പൊളിച്ച് പണിയാനുള്ള നീക്കം അതുവരെ തടയണമെന്നാവും ഇവർ ഹൈക്കോടതിയിൽ ആവശ്യപ്പെടുക.
🗞🏵 *കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടിലെ കമ്പ്യൂട്ടർ മോഷ്ടിച്ച് വിവരങ്ങൾ ചോർത്തിയ വീട്ടു ജോലിക്കാരൻ അറസ്റ്റിൽ.* ഡൽഹി സ്വദേശി വിഷ്ണു കുമാർ (25) ആണ് അറസ്റ്റിലായത്. ഗോയലിന്റെ മുംബൈയിലെ വീട്ടിലാണ് മോഷണം നടന്നത്.
🗞🏵 *മരട് ഫ്ലാറ്റ് കേസിൽ കുറ്റകൃത്യം തെളിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി.* ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതി. കേസിൽ മൂന്നു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യമായ എൻഡിഎയുടെ സ്ഥാനാർഥിയായി അധോലോക നായകൻ ചോട്ടാ രാജന്റെ സഹോദരനും.* ചോട്ടാ രാജന്റെ സഹോദരൻ ദീപക് നികൽജെ ആണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധിതേടുന്നത്.
🗞🏵 *സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പൻ സിബിഐക്ക് നൽകിയ മൊഴി പുറത്ത്.* 2013ലെ മൊഴി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോൻ കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന്റെ മൊഴി.
🗞🏵 *മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി നാരായണ റാണെയുടെ മകനും മുൻ കോൺഗ്രസ്എംഎൽഎയുമായ നിതേഷ് റാണെ ബിജെപിയിൽ ചേർന്നു.* നിതേഷ് ബിജെപി ടിക്കറ്റിൽ കൺകണിലെ കൺകവലി മണ്ഡലത്തിൽനിന്നും മത്സരിക്കും. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ സിന്ധുദുർഗ് ജില്ലയിലെ കൺകവലിയിൽനിന്നും കോൺഗ്രസ് ടിക്കറ്റിൽ നിതേഷ് ജയിച്ചിരുന്നു. ബിജെപിയുടെ പ്രമോദ് ജതാറിനെയാണ് നിതേഷ് പരാജയപ്പെടുത്തിയത്.
🗞🏵 *സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ മൊഴി നൽകിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് എൻസിപി നേതാവ് മാണി.സി.കാപ്പൻ.* സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും മാണി സി കാപ്പൻ അറിയിച്ചു.
🗞🏵 *ഗുരുനാനാക്ക് ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാര മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സന്ദർശിക്കും.* കർതാർപൂർ സന്ദർശിക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് മൻമോഹൻ സിംഗ് പാക് ക്ഷണം സ്വീകരിക്കാൻ തീരുമാനിച്ചത്.
🗞🏵 *ഇനി മുതൽ പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച് എസ് ആർ പി) നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു.* ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ലഭിക്കാനുള്ള കാലതാമസം മൂലമോ അറിവില്ലായ്മ മൂലമോ പഴയതരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാൽ അഴിച്ചു മാറ്റും. ഇത്തരത്തിൽ നിരവധി പേർക്ക് ആർ സി ബുക്ക് ലഭിക്കാതെയുണ്ട്.
🗞🏵 *തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.* തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം. വടക്കേപുരയ്ക്കൽ മോഹനൻ, ഭാര്യ സുമ, മകൻ കിരൺ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
🗞🏵 *വിസ നിയമത്തില്‍ ഇളവ് വരുത്തി ഇന്ത്യ.* യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് പുതിയ നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. വിസാ നിയമങ്ങള്‍ ഉദാരമാക്കിയ നടപടി കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിക്കും
🗞🏵 *തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദി* . ഭീകരവാദ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വസ്തുതകളെ സംബന്ധിച്ചുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഫ്ളാറ്റ് ഉടമകളെ ഒഴിപ്പിയ്ക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിട്ടും 328 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കുന്നത് 105 കുടുംബങ്ങളാണ്* . ഇനിയും 205 അപ്പാര്‍ട്ട്മെന്റുകള്‍ ഒഴിയാനുണ്ട്. വ്യാഴാഴ്ച രാത്രി 12 മണി കഴിഞ്ഞ് ഫ്ളാറ്റുകളിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും നിലച്ചു. ഇതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്
🗞🏵 *തിതഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങള്‍ മറച്ചു വച്ചതിന് പാലാ എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് വ്യവസായി ദിനേശ് മേനോന്.* ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ദിനേശ് മേനോന് പറഞ്ഞു.പാലായിലെ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന് തന്നില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്തുവെന്നു ദിനേശ് മേനോന് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘
🗞🏵 *ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍*
🗞🏵 *ദൈവ നിഷേധത്തെ എതിര്‍ക്കുവാനും, സ്വവര്‍ഗ്ഗാനുരാഗ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്ന എല്‍ജിബിടി പ്രചാരണങ്ങളെ തടയുവാനും ആഹ്വാനം ചെയ്തുകൊണ്ട് പോളണ്ടിലെ ക്രാക്കോ അതിരൂപത മെത്രാപ്പോലീത്തയുടെ ഇടയലേഖനം.* ‘ടോട്ടസ് ടൂസ്’ (പൂര്‍ണ്ണമായും നിങ്ങളുടേത്) എന്ന പേരില്‍ ആണ് സർക്കുലർ പുറപ്പെടുവിച്ചത്.
📯📯📯📯📯📯📯📯📯📯📯
*ഇന്നത്തെ വചനം*
യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്‍െറ തിരുവുള്ളം.
സര്‍വവും എന്‍െറ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്‍െറ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 25-30
📯📯📯📯📯📯📯📯📯📯📯
*വചന വിചിന്തനം*
ഗലാ 6:14-17
മത്താ11: 25-30
‘പ്രകൃത്യുപാസകനായ വിശുദ്ധ ഫ്രാൻസീസ്’
മിശിഹായെ അടുത്തനുകരിക്കുവാൻ ജീവിതത്തിൽ വിലപ്പെട്ടതെല്ലാം ഉപേക്ഷിച്ച് വിശ്വാസത്തിന്റെ പാതയിലുടെ പ്രത്യാശയുടെ ദീപവുമേന്തി സ്നേഹത്തോടെ ജീവിച്ച ഒരു വലിയ വിശുദ്ധന്റെ തിരുന്നാൾ നാം ഇന്ന് ആഘോഷിക്കുന്നു. ആഘോഷങ്ങളെല്ലാം അനുസ്മരണ ങ്ങളാണ്… അനുസ്മരണങ്ങൾ നാം നടന്നു നീങ്ങേണ്ട വഴികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും കൂടിയാണ്… അസ്സീസിയിലെ പ്രാൻസീസ് നമ്മുടെ മുൻപിൽ ക്രൈസ്തവികതയുടെ അന്തസ്സത്ത വരച്ചുകാട്ടുന്നു. സകലത്തിന്റെയും സ്രഷ്ടാവിന്, പ്രപഞ്ചനാഥന്, സകലരുടെയും ദൈവത്തെ ആബാ പിതാവേ എന്ന് വിളിയ്ക്കുക അതോടൊപ്പം മനുഷ്യരുൾപ്പെടുന്ന സൃഷ്ട പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളെയും സഹോദരി സഹോദരന്മാരായി കാണുക. ഈശോ മിശിഹായുടെ സ്നേഹത്തിന് തന്റെ ജീവിതം കൊണ്ട് സാക്ഷ്യം നൽകി ഹിം സ്രജന്തുക്കളെപ്പോലും സ്നേഹത്തിന്റെ ഭാഷ പഠിപ്പിച്ച വിശുദ്ധൻ. ഈ വിശുദ്ധന് നാം അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിൽ നിറഞ്ഞു നിന്ന എല്ലാ കാര്യങ്ങളും ഒരു പക്ഷെ നമുക്ക് അനുകരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു കാര്യം നമുക്കും സ്വന്തമാക്കാം. പ്രകൃതിയോടുള്ള സ്നേഹം. സ്രഷ്ടാവിൽ നിന്ന് പുറപെട്ട സൃഷ്ട പ്രപഞ്ചം ദൈവ കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ ആദരണീയമായിട്ടുള്ളതാണ് എന്ന് അസ്സീസിയിലെ പുണ്യവാന് ബോധ്യം ഉണ്ടായിരുന്നു. അതു കൊണ്ട് വിശുദ്ധൻ അവയെയെല്ലാം സോദരി സോദരന്മാരായി കണ്ടു. പ്രകൃതി അദ്ദേഹത്തിന് ഒരു പാഠശാലയായിരുന്നു. പക്ഷിമൃഗാദികളും വന വൃക്ഷങ്ങളും അരുവികളും വിശുദ്ധന്റെ സുഹൃത്തുക്കളായിരുന്നു. തോട്ടത്തിൽ ഒരു ചെടി വാടി നിൽക്കുകയും നിങ്ങൾ അസമയത്ത് പ്രാർത്ഥിക്കുകയാണെങ്കിൽ പോലും പാപം ചെയ്യുകയാണെന്ന് പറയുവാൻ വിശുദ്ധൻ ശങ്കിച്ചില്ല. അതിനാൽ പ്രിയമുള്ളവരെ നമുക്ക് പ്രകൃതിയോട് അല്പം കൂടി ആദരവും സ്നേഹവും കാണിക്കാം. പ്രകൃതിയുടെ സ്വഭാവികത നശിപ്പിക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു് നമുക്ക് പ്രതിജ്ഞയെടുക്കാം, അതിനുള്ള കൃപ ശാന്തശീലനും വിനീത ഹൃദയനുമായ ഈശോ നമുക്ക് നൽകട്ടെ ആമ്മേൻ
📯📯📯📯📯📯📯📯📯📯📯
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*