തിരുവല്ല: ന്യൂനപക്ഷ സംരക്ഷണ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാകണമെന്ന് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ. കെ.സി.വൈ.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല അതിരൂപത മെത്രാന്‍ അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി.ന്യൂനപക്ഷ അവകാശങ്ങളും യാഥാര്‍ത്ഥ്യവും- ക്രൈസ്തവ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ നോട്ടറി പബ്ലിക് അഡ്വ. എ. ഫ്രാന്‍സിസ് മംഗലത്ത്, കെ.സി.ബി.സി. എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. മോണ്‍. ചെറിയാന്‍ താഴമണ്‍, ബിജോ പി. ബാബു, ജോസ് റാല്‍ഫ്, ഹണി വരിക്കപ്ലാമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായ കുമാരി ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, ഷാരോണ്‍ കെ. റെജി, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാകണം : ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ
