യുണൈറ്റഡ് നേഷൻസ്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനവാർഷികത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ അരങ്ങേറി. സമാധാനത്തിന്റെ ആഗോളദൂതനായ ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകൾക്കു പ്രചോദനമെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ചൂണ്ടിക്കാട്ടി.ഗാന്ധിദർശനങ്ങൾ ലോകത്തുടനീളം മുഴങ്ങുന്നു. പരസ്പരധാരണ, തുല്യത, വികസനം, യുവജനതയുടെ ശക്തീകരണം തുടങ്ങിയവ അടിസ്ഥാനമാക്കി യുഎൻ നടത്തുന്ന പ്രവർത്തനങ്ങൾക്കു ഗാന്ധിദർശനങ്ങൾ പ്രചോദനം നല്കുന്നു.അക്രമം പലവിധ രൂപഭാവങ്ങൾ കൈക്കൊള്ളുന്ന സമയമാണിത്. സായുധസംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവാകാശ ലംഘനങ്ങൾ തുടങ്ങിയവ ലോകം നേരിടുന്നു. ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ഭിന്നതകൾ അവസാനിപ്പിച്ച് നല്ലൊരു ലോകം പടുത്തുയർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് ഗാന്ധിജയന്തി ദിനത്തിൽ അഭ്യർഥിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സന്ദേശത്തിൽ പറഞ്ഞു. 2007 മുതൽ യുഎൻ ഗാന്ധിജയന്തി അഹിംസാ ദിനമായി ആഘോഷിക്കുന്നു.ലങ്കയിൽ സ്റ്റാന്പും പ്രതിമയുംകൊളംബോ: ഗാന്ധിജിയുടെ സ്മരണയ്ക്കായി ശ്രീലങ്കൻ സർ ക്കാർ രണ്ടു സ്റ്റാന്പുകൾ പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ടെംപിൾ ട്രീസി’ൽ ഗാന്ധിജിയുടെ വെങ്കലപ്രതിമ സ്ഥാപിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ഇന്ത്യൻ ഹൈക്കമ്മീഷണർ തരൺജീത് സിംഗ് സന്ധുവും ചേർന്ന് അനാവരണം ചെയ്തു. പദ്മഭൂഷൺ ജേതാവായ ശില്പി രാം വാൻജി സുതാർ ആണ് പ്രതിമ നിർമിച്ചത്. പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് സിരിസേന അടക്കമുള്ളവർ പങ്കെടുത്തു.
ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകൾക്കു പ്രചോദനമെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്
