തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആർച്ച്ബിഷപ്. ശ്വാസതടസവും അണുബാധയും കലശലായതോടെ സൂസപാക്യം തിരുമേനിയെ കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി.ഒക്ടോബര്‍ ഒന്നാം തീയതി വത്തിക്കാന്‍ സന്ദര്‍ശനത്തിനുശേഷം തിരികെ വരുന്നതിനിടെയാണ് ബിഷപ്പിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഉടന്‍ ദോഹ എയര്‍പോര്‍ട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ പനിയും അണുബാധയും കലശലാവുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പിതാവിനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിംസില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പിതാവിനെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കെസിബിസി /കെ ആർ എൽ സി ബി സി പ്രസിഡന്റ് ആണ്. ബിഷപ്പിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ക്രിസ്തുദാസ് വൈദികരെയും സിസ്റ്റേഴ്സിനെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.