വാർത്തകൾ
🗞🏵 *ശബരിമല യുവതീ പ്രവേശന വിധിയുടെ പേരില്‍ ഇപ്പോഴും ഭീഷണികള്‍ ലഭിക്കുന്നു; വെളിപ്പെടുത്തലുമായി ജ. ചന്ദ്രചൂഢ്;* വിധി പ്രസ്താവിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തനിയ്ക്ക് ലഭിച്ചത് മോശമായ ഭാഷയിലുള്ള നിരവധി ഭീഷണികളാണെന്നും എന്നാല്‍ താന്‍ ശബരിമല വിധിന്യായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വെളിപ്പെടുത്തി; പുരോഗമനപരമായി ചിന്തിക്കുന്നെന്ന് കരുതപ്പെടുന്ന കേരളം ഇത്തരത്തില്‍ പ്രതികരിച്ചത് ന്യായാധിപരെപ്പോലും അത്ഭുതപ്പെടുത്തിയെന്നും ജ. ചന്ദ്രചൂഢ്
🗞🏵 *ശബരിമലയില്‍ ആചാരം സംരക്ഷിച്ച് യുവതികള്‍ക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ* പക്‌ഷേ ശബരിമലയിലെ ആചാരത്തിന് ക്രമമുണ്ട്, അത് പാലിച്ച് പോകണം, അത് പാലിക്കാതെ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകുന്നത് തെറ്റാണെന്നും ശങ്കര്‍ റൈ
🗞🏵 *ആര്‍എസ്എസുമായി യുഡിഎഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് കോടിയേരി* സിപിഐഎമ്മും ബിജെപിയും കൈകോര്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് ചെന്നിത്തല
🗞🏵 *സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം* തൃശ്ശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ ആണ് കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞത്; 35 വയസായിരുന്നു; രണ്ട് കിലോ കഞ്ചാവുമായി ഗുരുവായൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്
🗞🏵 *തൃശ്ശൂര്‍ കളക്ടേറ്റില്‍ തീ പിടുത്തം* ഫയലുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ കത്തി നശിച്ചു; കളക്ട്രേറ്റിലെ തെരെഞ്ഞെടുപ്പ് വിഭാഗത്തിലാണ് തീ പിടുത്തമുണ്ടായത്;
അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു; എന്നാല്‍ ഇതിനിടയില്‍ തീ പടര്‍ന്ന് ഫയലുകളും കമ്പ്യൂട്ടറുകളും തെരഞ്ഞെടുപ്പ് രേഖകള്‍ അടക്കമുള്ളവ പൂര്‍ണമായും കത്തി നശിച്ചു
🗞🏵 *അരൂരില്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ഇത്തവണ നിലനിര്‍ത്താനാവുമോയെന്ന് സംശയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍* കഴിഞ്ഞ തവണ മണ്ഡലത്തില്‍പ്പെട്ട വ്യക്തിയായിരുന്നു സ്ഥാനാര്‍ത്ഥി; സമുദായ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് വോട്ട് ചെയ്യുന്നവരല്ല അരൂരുകാര്‍; പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ടീയാഭിപ്രായം മാത്രമാണെന്നും വെള്ളാപ്പള്ളി
🗞🏵 *ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ* ബന്ധം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍; ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന ഓര്‍ബിറ്റര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
🗞🏵 *സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വ വിവാദത്തെ പരാമര്‍ശിച്ച് ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം.* കുമ്മനമില്ലാത്തതിനാല്‍ സാധ്യത കുറഞ്ഞുവെന്ന അഭിപ്രായമില്ല. സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം പറഞ്ഞു.
🗞🏵 *ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മാലൈക്കള്ളൻ ഗുഹ എന്നറിയപ്പെടുന്ന തങ്കയ്യന്‍ ഗുഹ പൊളിക്കാനൊരുങ്ങി സർക്കാർ.* കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഗ്യാപ് റോഡിലുള്ള ഗുഹ പൊളിക്കുവാൻ നടപടി തുടങ്ങിയത്. ഗുഹ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
🗞🏵 *ശബരിമല യുവതിപ്രവേശ നിലപാടുകളിൽ കൊമ്പുകോർത്ത് കോന്നിയിലെ സ്ഥാനാർഥികൾ.* വിഷയത്തില്‍ പാര്‍ട്ടി നിലപാടിനപ്പുറം ഒന്നുംപറയാനില്ലെന്ന് ഇടത് സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍. ആചാരസംരക്ഷണത്തിനായി ഇനിയും മുന്നിലുണ്ടാകുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ബി.ജെ.പി നിലപാട് കാപട്യമാണെന്നും സി.പി.എം വിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജ് നിലപാട് വ്യക്തമാക്കിയത്.
🗞🏵 *ടിറ്റ്വര്‍ വഴി വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച സ്വയം പ്രഖ്യാപിത രാഷ്ട്രീയ നിരീക്ഷകന്‍ അറസ്റ്റില്‍.* തമിഴ്നാട്ടിലെ ബി.ജെ.പിയുടെ സൈബര്‍ പോരാളി കിഷോര്‍ കെ. സ്വാമിയെയാണ് ചെന്നൈ പൊലീസ് അറസ്റ്റുചെയ്തത്. തമിഴ്നാട് വനിത ജേര്ഞണലിസറ്റ് ഫോറം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
🗞🏵 *ഇസ്രോയിലെ മലയാളി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.* ഇസ്രോയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിൻ സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ് സുരേഷിനെയാണ് സ്വന്തം ഫ്ലാറ്റിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്.
🗞🏵 *അഞ്ച് വയസ്സായ മകനെ ശരീരത്തോടു ചേർത്ത് കെട്ടി വച്ചു യുവതി കരമന ആറിൽ ചാടി.* നിറഞ്ഞൊഴുകിയ പുഴയിൽ നിന്നും ഇരുവരെയും ആറു യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിളപ്പിൽശാല സ്വദേശിനിയായ 25 വയസ്സുള്ള യുവതിയും മകനും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കരമന ആറ്റിലെ തീരത്തുള്ള മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. പമ്പ് ഹൗസ് ജീവനക്കാരായ മംഗൽ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂർക്കൽ പെരുകാവ് സ്വദേശി അനിക്കുട്ടൻ,
🗞🏵 *പ്രത്യേക ഭരണഘടനാപദവി നീക്കം ചെയ്തതിനു ശേഷം കശ്മീരിൽ 144 കുട്ടികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.* ജമ്മു കശ്മീർ ജുവനൈൽ ജസ്റ്റിസ് കമ്മറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. റിപ്പോർട്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും.
🗞🏵 *ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം! രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപ!*
സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി– ലക്നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ.
🗞🏵 *എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവയിൽനിന്നുള്ള ഫോൺ കോൾ ഇനി 25 സെക്കൻഡേ റിങ് ചെയ്യൂ.* ആ സമയത്തിനുള്ളിൽ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ കട്ട് ആകും. ഇതുവരെ 35–40 സെക്കൻഡ് ആയിരുന്നു റിങ് സമയം. റിലയൻസ് ജിയോ 20–25 സെക്കൻഡേ റിങ് സമയം നൽകുന്നുള്ളൂ എന്നും ഇത് ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐയുസി) വരുമാനം ഉയർത്താനുള്ള തന്ത്രമാണെന്നും എയർടെലും വോഡഫോൺ ഐഡിയയും ആരോപിച്ചിരുന്നു.
🗞🏵 *പിറവം പളളിയില്‍നിന്ന് ഒരുവിശ്വാസിയെയും പുറത്താക്കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ.* ആരാധനയ്ക്ക് അനുമതി ലഭിച്ചതിന്റെ പേരില്‍ സഭയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നു. യാക്കോബായ സഭാംഗങ്ങള്‍ക്ക് മാത്രമല്ല, ദൈവാനുഭവം ആഗ്രഹിക്കുന്ന ആര്‍ക്കും ആരാധനയ്ക്കും ശുശ്രൂഷകളില്‍ പങ്കെടുക്കാനും വരാം. എന്നാല്‍ ബഹളം വയ്ക്കാന്‍ ആരും വരേണ്ടതില്ലെന്നും ഇത് കോടതി തന്നെ കര്‍ശനമായി പറഞ്ഞിട്ടുണ്ടെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് കോട്ടയത്ത് പറഞ്ഞു.
🗞🏵 *ഗോഡ്സെയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെങ്കിലും തയാറാകണമെന്ന് ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മന്ത്രി എ.കെ.ബാലന്‍.* മോദിയുടെ ഗാന്ധിസ്മരണയില്‍ ആത്മാര്‍ഥതയുണ്ടെന്ന് അങ്ങിനെയാണെങ്കില്‍ അംഗീകരിക്കാം. പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി സ്മൃതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹി കേരളഹൗസില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
🗞🏵 *എൽഎൽബി അവസാന വർഷ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ.* നെട്ടൂർ പെരിങ്ങാട്ട് ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയിൽ വീട്ടിൽ വിനോദിന്റെയും പ്രീതിയുടെയും മകൾ ചന്ദനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
🗞🏵 *ഇന്നലെ തകർന്നു വീണ കോഴിക്കോട് ബീച്ചിലെ കടൽപ്പാലം പൂർണമായും പൊളിച്ച് മാറ്റി.* നൂറ്റാണ്ടുകൾ പഴക്കമുള്ള കടൽപ്പാലമാണ് ഓർമയായത്. അപകടത്തിൽ പതിമൂന്ന് പേർക്ക് പരുക്കേറ്റിരുന്നു.
🗞🏵 *വോട്ടുകച്ചവടം സംബന്ധിച്ച ആരോപണങ്ങൾക്കിടെ ശബരിമല യുവതി പ്രവേശവും, പെരിയ ഇരട്ടക്കൊലയും മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു.* ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് യുവതികൾക്കും പോകാമെന്നാണ് തന്റെ നിലപാടെന്ന് ഇടതു സ്ഥാനാര്‍ഥി ശങ്കര്‍ റൈ പറഞ്ഞു. മഞ്ചേശ്വരത്ത് സി പി എം-ബി ജെ പി വോട്ടുകച്ചവടം നടക്കുമെന്ന ആശങ്കയിലാണ് യു.ഡി.എഫ്.
🗞🏵 *കോടതിവിധിയുടെ മറവില്‍ പള്ളികളില്‍ നിന്ന് വിശ്വാസികളെ പുറത്താക്കുന്നെന്ന് ആരോപിച്ച് കോട്ടയം ദേവലോകത്തെ ഒാര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യക്കോബായസഭാംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച്.* കോട്ടയം ഭദ്രാസത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കഞ്ഞിക്കുഴിയില്‍ പൊലീസ് തടഞ്ഞു.
🗞🏵 *ഹരിയാനയിൽ കോൺഗ്രസ് തർക്കം പൊട്ടിത്തെറിയിലേക്ക്.* ഹൈക്കമാണ്ടിനെതിരെ തുറന്ന പ്രതിഷേധവുമായി മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവർ രംഗത്തെത്തി. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച തൻവർ സീറ്റുകൾ പാദസേവകർക്ക് വിൽക്കുകയാണെന്നു ആരോപിച്ചു.
🗞🏵 *ഇനി വാട്സപ്പില്‍ കൈവിട്ട് പോകുന്ന സന്ദേശങ്ങളെ കുറിച്ച് ഒാര്‍ത്ത് വേവലാതിവേണ്ട.* അത്തരം സന്ദേശങ്ങള്‍ തനിയെ മാഞ്ഞുപോകുന്ന സംവിധാനം ഒരുക്കുകയാണ് വാട്സ്ആപ്പ്. ഇത്തരത്തില്‍ ഉള്ള മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഒാപ്ഷന്‍ വാട്സ്ആപ്പ് കൊണ്ടുവന്നപ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു. അയച്ച മെസേജുകളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റാകുന്ന ‘ഡിസപ്പിയറിംഗ് മെസേജസ്’ എന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
🗞🏵 *ബന്ദിപ്പൂർ പാതയിലൂടെയുള്ള യാത്രാനിരോധനവിഷയത്തിൽ വയനാട് ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കൂട്ട ഉപവാസം.* ഡൽഹിയിൽ നിന്നു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം ഏതു രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആക്ഷൻ കമ്മിറ്റി തീരുമാനിക്കും
🗞🏵 *ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് പാക്കിസ്ഥാൻ ആയുധങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മറ്റൊരു ഖാലിസ്ഥാൻ ഭീകരരെ കൂടി പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.* ഖാലിസ്ഥാൻ ഭീകരനായ സജൻ പ്രീതാണ് അമൃത്സറിൽനിന്നും അറസ്റ്റിലായത്.
🗞🏵 *മഹാരാഷ്ട്രയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ.* ദേശസാൽകൃത ബാങ്ക് എടിഎമ്മിലെ സെക്യൂരിറ്റിയായ ദസ്രാന്ത് കാംബിൾ ആണ് അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് വാഗിൾ എസ്റ്റേറ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്.
🗞🏵 *ആണവ നിരായുധീകരണം സംബന്ധിച്ച് യുഎസുമായി പ്രാഥമിക ചർച്ചകൾ നടത്താനിരിക്കെ വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം.* ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയ സൈന്യം പറഞ്ഞു. ബാലിസ്റ്റിക് മിസൈൽ കൊറിയയുടെ കിഴക്കന്‍ തീരത്തുനിന്ന് പരീക്ഷിച്ചതായാണ് ദക്ഷിണ കൊറിയ അവകാശപ്പെട്ടത്.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദർശനം ദൂരദർശനത്തിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യാത്തതിന് മുതിർന്ന ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി.* ദൂർദർശൻ കേന്ദ്രം ചെന്നൈ അസിസ്റ്റന്റ് ഡയറക്ടർ ആർ.വസുമതിക്ക് എതിരെയാണ് നടപടി. വസുമതിയെ ദൂരദർശൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി ശേഖർ വെമ്പതി സസ്പെൻഡ് ചെയ്തു.
🗞🏵 *സ്ഥലം മാറ്റത്തിന് ദിവസങ്ങൾക്ക് മുൻപ് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങൾ റദ്ദാക്കി.* ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് രവീന്ദ്രൻ പട്ടയങ്ങളിൽ നാലെണ്ണം റദ്ദാക്കിയത്.
🗞🏵 *രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക ദിനത്തിൽ ആദരവ് അർപ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.* മഹാത്മാഗാന്ധിയുടെ അഹിംസാ സമര മാർഗം ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ട്രസഭ പിന്തുടരുന്നത്- ഗുട്ടറെസ് ട്വിറ്ററിൽ കുറിച്ചു.
🗞🏵 *കഴിഞ്ഞ അഞ്ചുവർഷം ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾക്ക് ഇളക്കം തട്ടിയതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* ഇന്ത്യയുടെ അടിത്തറ ഗാന്ധി തത്വങ്ങളിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം കാണുന്നത് ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾക്ക് ഇളക്കം തട്ടുന്നതാണെന്ന് അവർ പറഞ്ഞു.
🗞🏵 *ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ഇതിനായി ഗാന്ധിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
🗞🏵 *പാൻ മസാലയുടെ വില്പന രാജസ്ഥാൻ സർക്കാർ നിരോധിച്ചു.* മഗ്നീഷ്യം കാർബോണേറ്റ്, നിക്കോട്ടിൻ, ടുബാക്കോ, മിനറൽ ഓയിൽ, സുപാരി എന്നിവയടങ്ങിയ പാൻ മസാല ഉത്പന്നങ്ങൾക്കാണ് നിരോധനം. ഇന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു.
🗞🏵 *മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ദിനത്തിൽ ചിറകിൽ മഹാത്മാവിന്റെ ചിത്രവുമായി പറന്ന് എയർ ഇന്ത്യ.* എയർബസ് എ320 ന്‍റെ വാൽഭാഗത്തായാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ച് ചേർത്തിരിക്കുന്നത്.
🗞🏵 *സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഒഴിയാൻ സമയം നീട്ടി നൽകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.* വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ താമസക്കാർക്ക് ഒഴിയാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി കഴിഞ്ഞും ഫ്ളാറ്റിൽ താമസിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് സബ് കളക്ടർ മുന്നറിയിപ്പ് നൽകി.
🗞🏵 *ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കും.* പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം ബുധനാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെന്ന് താലിബാന്‍ ഭീകര സംഘടനാ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിന്റെ നേതൃത്വത്തിലാണ് താലിബാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദിലെത്തുക.
🗞🏵 *രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്.* രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുരക്ഷിതമാണ്. ബാങ്കിംഗ് മേഖലയെ കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് നിക്ഷേപകര്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
🗞🏵 *കൊച്ചിയില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്ളാറ്റുകള്‍ നിരവധി* : മരടിലെ ഫ്ളാറ്റുകള്‍ക്കു പുറമെ ഇപ്പോള്‍ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് ഹീര ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള ഹീര ലൈഫ് സ്‌റ്റൈല്‍ എന്ന 18 നില കെട്ടിടമാണ്.
🗞🏵 *സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്* . ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
🗞🏵 *അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്കൂളില്‍ ബൈബിളുമായി എത്തും.* “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് തങ്ങളുടെ ബാഗുകളില്‍ ബൈബിളും കരുതുന്നത്. പൊതു വിദ്യാലയങ്ങളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കുവാനുള്ള തീരുമാനത്തോടുള്ള പ്രതികരണമായി 2014-ല്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ആരംഭിച്ച “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” രാജ്യ വ്യാപകമായ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടിയായി മാറികഴിഞ്ഞിരിക്കുകയാണ്.
🗞🏵 *ഇറ്റലിയുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളില്‍ പങ്കുചേരാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസേപ്പേ കൊണ്ടേയും.* ഒക്ടോബർ നാലിനു അസീസ്സിയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
🗞🏵 *ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കുള്ള അഡ് ലിമ്ന സന്ദര്‍ശനത്തിലെ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സന്ദര്‍ശനം ഒക്ടോബര്‍ 3നു ആരംഭിക്കും.* 2011-ൽ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സീറോ മലബാര്‍ മെത്രാന്മാര്‍ അഡ് ലിമ്ന സന്ദര്‍ശനം അവസാനമായി നടത്തിയിട്ടുള്ളത്. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദര്‍ശനത്തിൽ പങ്കെടുക്കുന്നത്.
💫💫💫💫💫💫💫💫💫💫💫
*ഇന്നത്തെ വചനം*
യേശു മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു.
യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്‌ച ജനത്തിന്‍െറ സാക്‌ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.
മത്തായി 8 : 1-4
💫💫💫💫💫💫💫💫💫💫💫
*വചന വിചിന്തനം*
2 തിമോ 3:1-7
മത്താ 8:1-4
‘മനുഷ്യത്വമുള്ള ഒരു ദൈവം…’
‘ഈശോ കൈ നീട്ടി അവനെ സ്പർശിച്ചു കൊണ്ട് അരുളി ചെയ്തു…’ ഇന്നത്തെ ലേഖനവും സുവിശേഷവും മനുഷ്യത്വത്തോടുകൂടെ മറ്റുള്ളവരോട് പെരുമാറണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവരുടെ ദൈവത്തിന്റെ പ്രത്യേകത എന്താണ്? ആ ദൈവം മനുഷ്യത്വമുള്ള ദൈവമാണ് എന്നതാകുന്നു. കുഷ്ഠരോഗിയെ തൊടാൻ അവന് മടിയുണ്ടായിരുന്നില്ല. പാപി എന്ന സമൂഹം മുദ്ര കുത്തുന്നവരോടൊപ്പം വിരുന്നിനിരിക്കാൻ അവൻ മടി കാണിച്ചില്ല. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുവാനും കരയുന്നവരോടൊപ്പം കരയുവാനും അവനു കഴിഞ്ഞു. ഓരോ മനുഷ്യരും അവന് വിലപ്പെട്ടവരും അമൂല്യരും ആയിരുന്നു. പ്രിയമുള്ളവരെ ഇങ്ങനെ ഒരു ദൈവത്തിന്റെ അനുയായികളായ നമ്മുക്ക് – ക്രൈസ്തവർക്ക്- എത്രമാത്രം മനുഷ്യത്വത്തോട് മറ്റുള്ളവരോട് ഇടപെടാൻ സാധിക്കുന്നുണ്ട്? പലപ്പോഴും നാം അപരനെക്കുറിച്ച് ചിന്തയില്ലാത്ത സ്വാർത്ഥ സ്നേഹികളും ധനമോഹികളും ഗർവ്വിഷ്ടരുമല്ലേ? ഇവയൊന്നും ഒരു മിശിഹാനുയായിയ്ക്ക് ചേരുന്നതല്ല. നമ്മൾ ആരെ ആരാധിക്കുന്നുവോ ആരെ നാം പിതാവ് എന്ന് വിളിക്കുന്നുവോ ആ ദൈവത്തിന്റെ സ്വഭാവം ആയിരിക്കണം എന്റെതും. എന്റെ ദൈവം മനുഷ്യത്വമുള്ളവനാണ് അതിനാൽ ഞാനും മനുഷ്യത്വമുള്ളവനായിരിക്കും എന്നു് നമുക്ക് തീരുമാനിക്കാം. അങ്ങനെ എന്റെ സത്പ്രവൃത്തികൾ വഴി എന്റെ ദൈവത്തെ എല്ലാവരും അറിയട്ടെ. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ…
💫💫💫💫💫💫💫💫💫💫💫
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*