വാഷിംഗ്ടൺ: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ എതിർക്കാൻ പാക്കിസ്ഥാൻ തീവ്രവാദത്തെ ആളിക്കത്തിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇത് പാക്കിസ്ഥാനിൽനിന്നും പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ ദീർഘനാളുകളായി കാത്തിരുന്ന ശരിയായ നടപടിയായിരുന്നു. ഇത് വർഷങ്ങൾക്കുമുമ്പ് ചെയ്യേണ്ടതായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ എന്താണോ ചെയ്തുകൊണ്ടിരുന്നത് അത് തുടർന്നുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കർ പറഞ്ഞു.കാഷ്മീരില്‍ സമാധാവും സന്തോഷവും തിരികെവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന് ശ്രമിക്കുന്നത് കാഷ്മീരില്‍ വലിയ ദുരന്ത സാഹചര്യമാണുള്ളതെന്ന പ്രതീതി സൃഷ്ടിക്കാനാണ്. അതാണ് അവര്‍ ആഗ്രഹിക്കുന്നതും ജയശങ്കർ കൂട്ടിച്ചേർത്തു
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉചിതമായ നടപടിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
