ഡൽഹി: കഴിഞ്ഞ അഞ്ചുവർഷം ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾക്ക് ഇളക്കം തട്ടിയതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയുടെ അടിത്തറ ഗാന്ധി തത്വങ്ങളിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം കാണുന്നത് ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾക്ക് ഇളക്കം തട്ടുന്നതാണെന്ന് അവർ പറഞ്ഞു.മഹാത്മാ ഗാന്ധിയെ ഉദ്ധരിക്കാൻ എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ മാർഗത്തെ പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയതാണ്. ഗാന്ധിയുടെ പേര് ഉച്ചരിച്ച് അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിൽനിന്ന് ഇന്ത്യയെ അകറ്റാൻ ശ്രമിക്കുന്നവർ വിജയിക്കില്ല. മഹാത്മാ ഗാന്ധിയെ അരികിലേക്ക് ഒതുക്കി ആർഎസ്എസിനെ ഇന്ത്യയുടെ പ്രതീകമാക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇവർ കേവല അധികാരം മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരിക്കലും ഗാന്ധിയെ മനസിലാക്കിയിട്ടില്ല. കോൺഗ്രസ് എല്ലായ്പ്പോഴും ഗാന്ധിയുടെ ആദർശങ്ങളെയാണ് പിന്തുടർന്നതെന്നും സോണിയ കൂട്ടിച്ചേർത്തു
മോദി ഭരണം ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഇളക്കം തട്ടാനിടയാക്കിയെന്ന് സോണിയാ ഗാന്ധി…
