സിപിഎം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ പിള്ളയാണ് കഴിഞ്ഞ ദിവസം ചുമതല രാജി വെച്ചത്. പോരുവഴി അമ്പലത്തു ഭാഗം സ്വദേശി ആയ ഇദ്ദേഹത്തിന്റെ മകളാണ് ലവ് ജിഹാദ് സംഘത്തിന്റെ പിടിയിൽ ആയത്. മകൾ മുസ്ലിം തീവ്രവാദ സംഘത്തിന്റെ പിടിയിലായി മൂന്നു മാസം പിന്നിട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. മൂന്നു മാസം മുൻപാണ് ഇദ്ദേഹത്തിന്റെ പത്തൊമ്പതുകാരിയായ മകൾ എസ്‌ ഡി പി ഐ നേതാവ് കൂടി ആയ സിറാജിനോപ്പം കടന്നത്. മകരവിളക്ക് ദിവസം ശാസ്താംനട ക്ഷേത്രത്തിൽ കഞ്ഞി സദ്യ അലങ്കോലപ്പെടുത്തിയ അക്രമി സംഘത്തിലെ അംഗമാണ് സിറാജ്. ഇതിനെ തുടർന്ന് സുരേന്ദ്രൻ പിള്ള പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം കാര്യക്ഷമം അല്ലെന്നു വന്നപ്പോളാണ് പാർട്ടി ഘടകവുമായി ബന്ധപ്പെട്ടത്. എന്നാൽ ഈ കാര്യത്തിൽ സുരേന്ദ്രൻ പിള്ളയെ സഹായിക്കുന്ന ഒരു നീക്കവും പാർട്ടി നടത്തിയില്ല. പോരുവഴി കമ്പാലടി പ്രദേശത്തു എസ്‌ ഡി പി ഐ യും സിപിഎം ഉം പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. സിപിഎം ന്റെ ന്യൂന പക്ഷ വോട്ടുബാങ്ക് ആയാണ് ഈ മേഖല അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ഒറ്റപ്പെട്ട ഹിന്ദു വീടാണ് സുരേന്ദ്രൻപിള്ളയുടേത്. തന്റെ മകൾ കോഴിക്കോട് കേന്ദ്രമായ ഒരു മതപഠന കേന്ദ്രത്തിലുണ്ടെന്ന് സുരേന്ദ്രൻ പിള്ളക്ക് വിവരം ലഭിച്ചിരുന്നു. ഈ കാര്യം അദ്ദേഹം പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസ് അന്വേഷണ പ്രഹസനം നടത്തി മടങ്ങുകയായിരുന്നു എന്നാണ് ആക്ഷേപം.