കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ര​​​ന്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​ന്തം ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചൊ​​​രു​​​ങ്ങ​​​ണ​​​മെ​​​ന്നും മാ​​​ണ്ഡ്യ​ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു. കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക കൂ​​​ട്ടാ​​​യ്മ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഗി​​​ൽ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ ജ​​​യിം​​​സ്, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. പോ​​​ൾ ചി​​​റ്റി​​​ന​​​പ്പി​​​ള്ളി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​സി​​​ജോ കി​​​രി​​​യാ​​​ന്ത​​​ൻ, ടി.​​​ജി. മാ​​​ർ​​​ട്ടി​​​ൻ, ജീ​​​ബ പൗ​​​ലോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ളെ ആ​​​ദ​​​രി​​​ച്ചു.