ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അന്‍പതാം ചരമവാർഷികത്തോടനുബന്ധിച്ച് ജന്മനാടായ പ്രവിത്താനത്തുനിന്നും ആലപ്പുഴ ഫൊറോനയിൽനിന്നും വൈദികരുടെ നേതൃത്വത്തിലുള്ള തീർഥാടകർ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിൽ എത്തി വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. തോമ സ് പട്ടേരിൽ എന്നിവർ കാർമികത്വം നൽകി.
ഇന്നു ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തകർ പാറേൽപള്ളിയിൽനിന്നും കുറുന്പനാടം, കോട്ടയം ഫൊറോനകളിലെ വിശ്വാസികളും കബറിടത്തിലേക്ക് തീർഥാടനം നടത്തും. വൈകുന്നേരം 4.15ന് ആരാധനയും വിശുദ്ധകുർബാനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.