വാർത്തകൾ
🗞🏵 *നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റ് പൊളിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലായിരിക്കുന്നത് മരട് നിവാസികളാണ്.* അതിനുള്ള കാരണവും അവര്‍ ചൂണ്ടികാണിയ്ക്കുന്നു.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.
🗞🏵 *സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍* . അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാന സുരക്ഷയുടെ ഭാഗമായാണ് വിദേശീയരെ കണ്ടെത്തി നാടുകടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം
🗞🏵 *അഘോരി സന്ന്യാസികളെ നിന്ദിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ പ്രതിഷേധം.* സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാരംഭ പരിപാടികള്‍ അലങ്കോലമാകാതിരിക്കാന്‍ മനേജ്‌മെന്റ് ഇടപെട്ട് വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. കൂടാതെ പ്രതിഷേധം മനോരമയുടെ പത്ര ഓഫീസുകളിലേക്കും വ്യാപിച്ചിരുന്നു. മാധ്യമ രംഗത്ത് വർദ്ധിച്ചു വരുന്ന തീവ്രവാദ സ്വാധീനമാണ് ഇപ്രകാരം മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതിനു കാരണമെന്ന് സംശയിക്കപ്പെടുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് ക്രൈസ്തവരുടെ കുമ്പസാരത്തെ അധിക്ഷേപിച്ച് ഇതുപോലെ പ്രോഗ്രാം ഇവർ ചെയ്തിരുന്നു.
🗞🏵 *അട്ടപ്പാടിയിൽ പുതിയ ഡാം നിർമിക്കാനും വൻകിട ജലസേചന പദ്ധതി നടപ്പിലാക്കാനും ജലസേചന വകുപ്പ് ഒരുങ്ങുന്നു.* മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൻകിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്. ഇത് സംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതി രേഖ തയാറായിക്കഴിഞ്ഞു.
🗞🏵 *കൊച്ചിയെ നടുക്കിയിരുന്ന വന്‍ കവര്‍ച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍ :* ബംഗ്ലാദേശുകാരായ പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത് ആയുധങ്ങളും തോക്കും ഉപയോഗിച്ച് ആക്രമണത്തിനിരയാക്കി. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലുമായി നഗരത്തെ ഞെട്ടിച്ച മോഷണക്കേസുകളിലെ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ബംഗ്ലദേശിലെ ഛന്ദിപുര്‍ സ്വദേശികളായ മാണിക് (35), അലംഗീര്‍ റഫീക്ക് (33) എന്നിവരെയാണു ഡല്‍ഹിയില്‍ ക്രൈംബ്രാഞ്ച് എസ്ടിഎഫ് പിടികൂടിയത്.
🗞🏵 *ബംഗ്ളാദേശികളെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ.* കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.. ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്.
🗞🏵 *സൈനികശേഷിയുടെ പ്രകടനവുമായി കമ്യൂണിസ്റ്റ് ചൈ നയുടെ എഴുപതാം ദേശീയദിനാഘോഷം.* ആണവായുധങ്ങളും ശബ്ദാതിവേഗ മിസൈലുകളും അടങ്ങുന്ന നൂതന ആയുധശേഖരം പരേഡില്‍ അണിനിരന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ ചൈന ശക്തവും സമ്പന്നവുമായന്ന് പ്രസിഡന്‍റ് ഷി ചിങ് പിങ് പറഞ്ഞു. ഹോങ്കോങ് പ്രക്ഷോഭകാരികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു ഷിയുടെ പ്രസംഗം.
🗞🏵 *പത്ത് വർഷത്തോളം വ്യാജ ഡോക്ടറായി ജോലി ചെയ്തിരുന്നയാള്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി.* മീററ്റിലെ സർക്കാരാശുപത്രിയിൽ ജോല ിചെയ്തിരുന്ന ഓംപാലാണ് പിടിയിലായത്. തന്നെ ആരോ ബ്ലാക്ക്മെയിൽ ചെയ്യാനായി ശ്രമിക്കുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് പത്ത് വര്‍ഷമായി നടന്ന തട്ടിപ്പ് പുറത്തായത്.
🗞🏵 *തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയും യുവാവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു.* ഇരുവരുടെയും ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്. എന്നാൽ ആത്മഹത്യയ്ക്ക് ഇവർ അവലംബിച്ച മാർഗം വ്യക്തമായിട്ടില്ല. മരണത്തിനു മറ്റാരുടെയെങ്കിലും ഇടപെടൽ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. മരിച്ച മോനിഷയും രമേശുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലരെ ചോദ്യം ചെയ്യും. ഗവ. മെഡിക്കൽ കോളജിൽ 3 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടന്നത്.
🗞🏵 *പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍.* പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു. വ്യക്തിപരമായി ഒരു താല്‍പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു
🗞🏵 *മന:സാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി* കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണം; സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണെന്നും മുല്ലപ്പള്ളി
🗞🏵 *ബന്ദിപ്പുര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ടവയനാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തം* പകല്‍ സമയത്തേക്കു കൂടി നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു; യാത്ര വിലക്കുമായി ബന്ധപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി
🗞🏵 *ശാരദാ ചിട്ടിതട്ടിപ്പ് കേസ്: മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന് മുന്‍കൂര്‍ജാമ്യം* സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് രാജീവ് കുമാറിന് കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചത്
.
🗞🏵 *കൽപ്പറ്റ റാട്ടകൊല്ലിക്ക് സമീപം പുൽപ്പാറയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി* സമീപത്തെ വനത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം കണക്കാക്കുന്നു; കൽപ്പറ്റ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു
🗞🏵 *പിറവം വലിയ പള്ളിയുടെ നിയന്ത്രണാധികാരം ഓർത്തഡോക്സ് വിഭാഗത്തിനെന്ന് ഹൈക്കോടതി* സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം; പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗം വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി; യാക്കോബായ വിഭാഗത്തിനും പള്ളിയിൽ പ്രാർത്ഥന നടത്താം
🗞🏵 *മിന്നലിൽ വീടിന്റെ ഭിത്തിയും തറയും ചിന്നിച്ചിതറിയെങ്കിലും കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.* കൊടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. വൈകിട്ട് മഴയ്ക്കൊപ്പം തീഗോളം പോലെ എത്തിയ മിന്നൽപ്പണർ വീടിന്റെ മുൻഭാഗത്തെ ഭിത്തി തുരന്ന് അകത്തു കയറി .രണ്ടാമത്തെ ഭിത്തിയും തുരന്നുകയറി. ശുചിമുറിയുടെ ടൈലുകൾ മുഴുവൻ പൊട്ടിത്തെറിച്ചു. മെയിൻ സ്വിച്ചും വയറിങും തകർന്നു . മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ കുട്ടിയുടെ ഭാര്യ ശ്രമിക്കുമ്പോഴായിരുന്നു മിന്നൽ.
🗞🏵 *കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി.* മുംബൈയിലെ മലാദിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് അച്ഛന്റെ അമ്മ താഴേക്ക് എറിഞ്ഞത്.
🗞🏵 *തിരുവനന്തപുരത്തെ മലയോര മേഖലയെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത മഴ.* കോട്ടൂരുള്‍പ്പെടെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അമ്പതിലേറെ വീടുകളില്‍ വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍.
🗞🏵 *പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളില്‍ വന്‍തിരിമറിയെന്ന് വിജിലന്‍സ്.* ആർഡിഎസ് കമ്പനിക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണെന്ന് വിജിലന്‍സ് കോടതിയില്‍. 42 കോടി രേഖപ്പെടുത്തിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്‍.ഡി.എസ് കമ്പനിക്ക് കരാര്‍ നല്കിയതെന്നാണ് കണ്ടെത്തല്‍.
🗞🏵 *വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി.* സിപിഎം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെസി വിക്രമൻ, സ്വതന്ത്ര സ്ഥാനാർത്ഥി വിഷ്ണു എസ് അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുളളത്. ഒക്ടോബർ മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയാകും. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും
🗞🏵 *കാലിക്കറ്റ് സർവകലാശാലയിൽ മൂല്യനിർണയത്തിന് അയക്കാൻ കെട്ടിവച്ച ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നു* ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിട്ടുണ്ടോ എന്നും പരിശോധിക്കും; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം
🗞🏵 *കേരളത്തിലെ ദേശീയപാതവികസനം വൈകുന്നതില്‍ ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്രഗതാഗതമന്ത്രി.* ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കെത്തിയപ്പോഴാണ് നിതിന്‍ ഗഡ്കരി ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലനായത്. ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ കാല്‍ഭാഗം കേരളം വഹിക്കാമെന്ന് അറിയിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് വീണ്ടും വീണ്ടും വരേണ്ടിവരുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ഫ്രാൻസിസ് മാർപാപ്പ ആഹ്വാനംചെയ്ത അസാധാരണ മിഷൻ മാസാചരണത്തിന്റെ (ഒക്ടോബർ) ഭാഗമായി സീറോ മലബാർ സഭയിൽ വിപുലമായ കർമ പരിപാടികൾക്കു രൂപം നൽകി.* സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കമ്മീഷനും സീറോ മലബാർ മിഷനും സംയുക്തമായി തയാറാക്കിയ കർമപദ്ധതികൾ എല്ലാ ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാവർത്തികമാക്കുന്നതിനുള്ള നിർദേശങ്ങളാണ് കർമപരിപാടികളിലുള്ളത്.
🗞🏵 *തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകൾ നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 11 മുതൽ പൊളിക്കാനിടയില്ലെന്നു സൂചന.* സ്ഫോടനം വഴി നാലു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽ മരട് നിവാസികൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണു നടപടി നീട്ടിവയ്ക്കുന്നത്. ആശങ്ക നീക്കാൻ 12, 13, 14 തീയതികളിൽ പ്രദേശവാസികളുടെ യോഗം വിളിക്കാൻ തീരുമാനമായി.
🗞🏵 *സംസ്ഥാനത്തെ തീരദേശ പരിപാലന അഥോറിറ്റിയിലേക്കു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരെ സമിതി അംഗങ്ങളായി നിയമിക്കുന്നതിനു സംസ്ഥാന സർക്കാർ കേന്ദ്രത്തോടു ശിപാർശ ചെയ്തു.* മുൻ സമിതിയുടെ കാലാവധി ജൂണ്‍ ഒൻപതിന് അവസാനിച്ചിരുന്നു.
🗞🏵 *പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ മൊഴികൾ വേദവാക്യം പോലെ വിശ്വസിച്ചാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതെന്നു ഹൈക്കോടതിയുടെ വിമർശനം.* ഒന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് പീതാംബരന്റെയടക്കമുള്ള മൊഴികൾ പൂർണമായും വിശ്വസിച്ച അന്വേഷണസംഘം കേസിലെ നിർണായക വസ്തുതകളിൽ അന്വേഷണം നടത്തിയില്ലെന്നു സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
🗞🏵 *സംസ്ഥാനത്തു പ്രളയ ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍ക്കു 15 ദിവസത്തിനുള്ളില്‍ സഹായധനം നല്‍കണമെന്നും റവന്യു വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.*
🗞🏵 *ബിജെപി സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കൊപ്പം* അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന കോണ്‍ഗ്രസിനെ അടിച്ചമര്‍ത്തുന്നു, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
🗞🏵 *ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് ആശുപത്രി വിട്ടു.* തിങ്കളാഴ്ച വൈകുന്നേരമാണ് ചിന്മയാനന്ദ് ലക്നോവിലെ എസ്ജിപിജിഐ ആശുപത്രി വിട്ടത്. ഹൃദയ രോഗത്തെ തുടർന്നു സെപ്റ്റംബർ 23നാണ് ചിന്മയാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
🗞🏵 *മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്.* ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
🗞🏵 *വയനാട്ടിലെ രാത്രികാലയാത്രാ നിരോധന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് സമവായമുണ്ടാക്കുന്നതിനാണ് ശ്രമമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.* പലതവണ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും യെദിയൂരപ്പ സമയം നല്‍കിയിട്ടില്ല. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഇന്ന് നല്‍കിയ ഉറപ്പിലാണ് പ്രതീക്ഷ. േകരളത്തെയാകെ ബാധിക്കുന്ന വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
🗞🏵 *സിപിഎം–ബിജെപി വോട്ടുകച്ചവടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.* രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണി. മുല്ലപ്പള്ളിയുടെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നുവെന്നും തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
🗞🏵 *ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയ മുസ്‍ലിം ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പൗരത്വ നിയമ ഭേദഗതി ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* രാജ്യത്തുള്ള നുഴഞ്ഞുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് പുറത്താക്കുമെന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു.
🗞🏵 *ഒസാമ ബിന്‍ ലാദൻ എന്ന കൊടുംഭീകരൻ കൊല്ലപ്പെട്ട ശേഷം അൽ ഖായിദയിൽ ‘ജിഹാദിന്റെ കിരീടാവകാശി’ എന്നറിയപ്പെട്ട ഭീകരൻ ഹംസ ബിൻ ലാദനും കൊല്ലപ്പെട്ടിരിക്കുന്നു.* ലാദൻ നേരിട്ട് പരിശീലനം നൽകി വളർത്തി കൊണ്ടുവന്ന പിൻമുറക്കാരനെയാണ് വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. ഒസാമ ബിന്‍ ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ് ഹംസ. 20 മക്കളിൽ പതിനഞ്ചാമൻ. യുഎസ് ഭരണകൂടം ഏഴു കോടി രൂപ തലയ്ക്കു വിലയിട്ട മുപ്പതുകാരൻ.
🗞🏵 *പാട്ടിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന മെക്സിക്കൻ ഗായകൻ ഹൊസെ ഹൊസെയുടെ വിയോഗത്തിൽ ആരാധകർ തേങ്ങുന്നതിനിടെ വിവാദം തലപൊക്കുന്നു.* അദ്ദേഹത്തിന്റെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതാണ് വിവാദമായത്. ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു.
🗞🏵 *ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തക രംഗത്ത്.* 20 വർഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോൾ ജോൺസൺ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് മാധ്യമപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് ആരോപിച്ചു. എന്നാൽ ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി നിഷേധിച്ചു.
🗞🏵 *ഭൂമിയുടെ കാന്തികമണ്ഡലങ്ങളെ കുറിച്ച് പഠനം നടത്താനുള്ള റഷ്യയുടെ റെസോണൻസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വീണ്ടും നീട്ടി.* 2023ൽ നടത്താനിരുന്ന വിക്ഷേപണം 2025ലേക്കാണ് മാറ്റിയത്. എൻപിഒ ലവോച്ച്കിൻ എയറോസ്പേസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *അമരവിളയിൽ പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.* ഉദിയൻകുളങ്ങര സ്വദേശി അനുവിനെയാണ് പോലീസ് പിടികൂടിയത്.
🗞🏵 *കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നു*. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കിൽനിന്ന് സവാള എത്തിക്കും.
🗞🏵 *രാജ്യത്ത് ഇന്ധന വില മുകളിലേക്ക് കുതിക്കുന്നു.* ചൊവ്വാഴ്ച സംസ്ഥാനത്ത് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വർധിച്ചു. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി വർധിച്ചു.
🗞🏵 *കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കും.* അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *കുതിച്ചുയർന്ന സ്വർണ വിലയിൽ വീണ്ടും കുറവ്.* പവന് 400 രൂപ ഇന്ന് മാത്രം കുറഞ്ഞു. ഇതോടെ പവന് 27,520 രൂപയായി. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്.
🗞🏵 *സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ “വാട്ടർലൂ’ ആകുമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി* മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.* ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മുദ്രാവാക്യം പരാമർശിക്കുക മാത്രമാണ് ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ജയശങ്കർ വിശദീകരിച്ചു. മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിന് എത്തിയ ജയശങ്കർ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
🗞🏵 *മുൻ ഡി.ജി.പി സെൻകുമാറിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് പോലീസ് കേസെടുത്തു.* സെൻകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ അപകീർത്തി ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തിലാണ് സെൻകുമാർ പരാതി നൽകിയത്.
🗞🏵 *എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു.* രണ്ടാഴ്ചത്തേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
🎪🎪🎪🎪🎪🎪🎪🎪🎪🎪🎪
*ഇന്നത്തെ വചനം*
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.
അവന്‍ പറഞ്ഞു:യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.
നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക.
നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.
അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയുംചെയ്‌തു.
ലൂക്കാ 9 : 1-6
🎪🎪🎪🎪🎪🎪🎪🎪🎪🎪🎪
*വചന വിചിന്തനം*
‘സഭാ സ്വഭാവത്താലെ പ്രേഷിതയാണ് ‘ ഓക്ടോബർ പ്രത്യേകമാം വിധം മിഷൻ മാസമായി ആഗോളസഭ ആചരിക്കുമ്പോൾ ഇന്നത്തെ സുവിശേഷവും ലേഖനവും സഭയുടെ പ്രേഷിത സ്വാഭാവം വ്യക്തമാക്കുന്നു.’ അവൻ പന്ത്രണ്ടു പേരെയും വിളിച്ച് സകല പിശാചുകളുടെയും മേൽ അവർക്ക് അധികാരം ശക്തിയും കൊടുത്തു.അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്തുവാനും ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു.’ നമുക്ക് ഇന്ന് ദൈവരാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കാം. ദൈവരാജ്യത്തിന്റെ സന്ദേശവുമായി വന്ന ദൈവരാജ്യമായി തന്നെ നമ്മുടെ ഇടയിൽ വസിച്ച കർത്താവീശോമിശിഹായുടെ അനുയായികളായ നാം എത്രമാത്രം ഈ ദൈവരാജ്യത്തിന്റെ പ്രചാരകരും പ്രഘോഷകരുമായി തീർന്നിട്ടുണ്ട്.. നമുക്കു് എപ്രകാരമാണ് ദൈവരാജ്യത്തിന്റെ വക്തക്കളായി മാറുവാൻ സാധിക്കുക. ഒരു മൈക്കും കൈയിൽ പിടിച്ച് വഴിയോരങ്ങളിലേയ്ക്ക് ഇറങ്ങിക്കൊണ്ട് വേണമോ??? ആവശ്യമില്ല, സുവിശേഷം പ്രഘോഷിച്ചു കൊള്ളുക ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക. നാം ആയിരിക്കുന്ന ഇടങ്ങളിൽ – കുടുംബങ്ങളിൽ, ഇടവകയിൽ, ജോലി സ്ഥലങ്ങളിൽ – വിദ്വേഷത്തിന് പകരം സ്നേഹം നൽകുമ്പോൾ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുമ്പോൾ സംശയത്തിന്റെ ഇരുട്ടിൽ കഴിയുന്നവർക്ക് വിശ്വാസത്തിന്റെ ദീപമാകുമ്പോൾ നിരാശയിലും ദു:ഖത്തിലും കഴിയുന്നവർക്ക് പ്രത്യാശയുടെ കരങ്ങൾനീട്ടി കൊടുക്കുമ്പോൾ നാം ദൈവരാജ്യത്തിന്റെ പ്രചാരകരായിത്തീരുകയാണ്. ഈ ലോകത്തിൽ ക്രൈസ്തവരായ നമ്മുക്കുള്ള ദൗത്യം മറക്കാതിരിക്കാം. ദൈവരാജ്യത്തിന്റെ അംബാസിഡർമാരാണ് നാമോരോരു ത്തരും. നമ്മുടെ ദൗത്യം നമുക്ക് നിർവ്വഹിക്കാം. അതിനുള്ള കൃപ കർത്താവ് നമുക്ക് നൽകട്ടെ…
🎪🎪🎪🎪🎪🎪🎪🎪🎪🎪🎪
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*